Don't Miss!
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
ചിത്രീകരണം പൂര്‍ത്തിയായി!!! പൃഥ്വിരാജിന്റെ വിമാനത്തിന്റെ പുതിയ പോസ്റ്റര്‍!!!
മികച്ച സിനിമകളുടെ ഭാഗമാകുന്നതിലാണ് യുവനിരയിലെ സൂപ്പര്‍ താരം പൃഥ്വിരാജിന്റെ ശ്രദ്ധ. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. അതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പൃഥ്വിരാജ്, പി ബാലചന്ദ്രന്, അലന്‍സിയര്‍ ലോപ്പസ്, പുതുമുഖം ദുര്‍ഗ്ഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരാണ് പോസ്റ്ററിലുള്ളത്. അവരുടെ പിന്നില്‍ ഒരു വിമാനവും കാണാം.
ഹൈസ്കൂളില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. പ്രണയത്തിന്റെ പശ്ചാത്തലമുള്ള ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖം ദുര്‍ഗ കൃഷ്ണയാണ്.
തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറത്തിയിരുന്നു. സിനിമാറ്റിക്കായ മാറ്റങ്ങളോടെയാണ് ചിത്രം സജിയുടെ കഥ പറയുന്നത്. വിനീത് ശ്രീനിവാസന് നായകനായി എത്തിയ എബി ഇതേ പ്രേമയത്തിലുള്ളതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എബി റിലീസ് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.