For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ പ്രകാശ് വാര്യരെ ഇങ്ങനെ ദ്രോഹിക്കരുത്! ബോളിവുഡ് ചിത്രത്തിനും ഡിസ്‌ലൈക്കുകളുടെ പെരുമഴ!!

  |

  ഒറ്റ രാത്രി കൊണ്ട് ലോകം മുഴുവന്‍ തരംഗമായി മാറിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി എന്ന പാട്ടായിരുന്നു പ്രിയയെ ശ്രദ്ധേയാക്കിയത്. പാട്ട് ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യര്‍ ആരാണെന്ന് അറിയാന്‍ ആളുകളെത്തി. നടിയുടെ ഇന്‍സ്റ്റ്ാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയാല്‍ പ്രിയയുടെ റേഞ്ച്് എന്താണെന്ന് മനസിലാവും.

  പ്രിയ അഭിനയിച്ച സിനിമ ഇനിയും റിലീസിനെത്തിയില്ലെങ്കിലും ബോളിവുഡിലടക്കം സാന്നിധ്യം അറിയിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിരുന്നു. ഒടുവില്‍ പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം വന്നു. ടീസറിലൂടെയായിരുന്നു ഇക്കാര്യം പുറത്തെത്തിയത്. എന്നാല്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഡിസ്‌ലൈക്കുകളുമായി പ്രിയയുടെ സിനിമ പ്രശ്‌നത്തിലായിരിക്കുകയാണ്.

   ശ്രീദേവി ബംഗ്ലാവ്

  ശ്രീദേവി ബംഗ്ലാവ്

  ഒരൊറ്റ കണ്ണീറുക്കലിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട പുതുമുഖ നടിയാണെങ്കിലും പ്രിയ പ്രകാശ് വാര്യര്‍ക്ക് ഒരുപാട് ഓഫറുകളാണ് വരാറുള്ളത്. പരസ്യ ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലേക്കുമെല്ലാം പ്രിയയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒടുവില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമെന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് എല്ലാവരും സിനിമയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയത്.

   ടീസര്‍ വൈറല്‍

  ടീസര്‍ വൈറല്‍

  പൂര്‍ണമായും ഇംഗ്ലണ്ടില്‍ നിന്നുമായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. ലഹരി നുണഞ്ഞും പുകവലിച്ചും ഹോട്ട് അതുപോലെ തന്നെ ഗ്ലാമറസായിട്ടുമാണ് ടീസറില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പ്രിയയുടെ ഹോട്ട് ലുക്ക് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വരുന്ന ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെങ്കിലും ശ്രീദേവി ബംഗ്ലാവ് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചില വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

   വ്യാപകമായി ഡിസ്‌ലൈക്കുകള്‍

  വ്യാപകമായി ഡിസ്‌ലൈക്കുകള്‍

  ശ്രീദേവി ബംഗ്ലാവിന്റെ പുറത്ത് വന്ന ടീസര്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ തരംഗമായി മാറിയിരുന്നു. പ്രിയ പ്രകാശ് വാര്യരെ ട്രോളി കൊണ്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളായിരുന്നു പ്രിയയുടെ ടീസറിന് ലഭിച്ചത്. 25 ഡിസ്‌ലൈക്കും 6 ലൈക്കുകളുമായിരുന്നു ശ്രീദേവി ബംഗ്ലാളാവിന് ലഭിച്ചിരുന്നത്.

  അഡാറ് ലവ്വിനും

  അഡാറ് ലവ്വിനും

  പ്രിയ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ ഒരു അഡാറ് ലവില്‍ നിന്നും പുറത്ത് വന്ന ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഹിറ്റായത് ഡിസ്‌ലൈക്കുകളിലൂടെ ആയിരുന്നു. ഈ പാട്ടിനും ലൈക്കുകളെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളായിരുന്നു ലഭിച്ചിരുന്നത്. പ്രിയ കാരണമായിരുന്നു പാട്ടിന് ഡിസ്‌ലൈക്ക് ലഭിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ബോളിവുഡ് ചിത്രത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. ശ്രീദേവി ബംഗ്ലാവിന്റെ ടീസറിന് ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

   അണിയറ വിശേഷം

  അണിയറ വിശേഷം

  മുംബൈയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച് ചെയ്തത്. 70 ഓളം കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഡാറ് ലവിന് ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥാണ് ശ്രീദേവി ബംഗ്ലാവിന്റെ ഛായാഗ്രഹണം. പ്രശാന്ത് മാമ്പുള്ളയാണ് സംവിധാനം ചെയ്യുന്ന. നേരത്തെ മോഹന്‍ലാലിന്റെ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നത് പ്രശാന്തായിരുന്നു.

   വിവാദങ്ങള്‍

  വിവാദങ്ങള്‍

  അതേ സമയം ബോളിവുഡ് സുന്ദരിയായിരുന്ന ശ്രീദേവിയുടെ ജീവിതകഥയുമായി സാമ്യം തോന്നുന്ന ദൃശ്യങ്ങളായിരുന്നു ഈ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമയുടെ പേരും ടീസറിലെ പല രംഗങ്ങളും സംശയത്തിന് വഴിയൊരുക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലെ ഹോട്ടലില്‍ ഒരു ബാത്ത് ടബ്ബില്‍ മുങ്ങിയായിരുന്നു ശ്രീദേവി മരിച്ചത്. ഇതെല്ലാം ഈ ചിത്രത്തില്‍ കാണിച്ചതോടെ സിനിമയ്‌ക്കെതിരെ നിയമനടപടികളുമായി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.

  English summary
  Priya Prakash Varrier's Sridevi Bungalow teaser get dislikes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X