For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ റെക്കോര്‍ഡുള്ള ഇന്‍സ്റ്റാഗ്രാം പേജ് ഒഴിവാക്കി പ്രിയ വാര്യര്‍! കാരണമെന്താണെന്ന് അന്വേഷിച്ച് ആരാധകർ

    |

    നിമിഷ നേരം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഏക താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് ആരാധകരെ സമ്മാനിച്ചത്. പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിച്ചു. ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോര്‍ഡായിരുന്നു അത്.

    കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രിയ വാര്യര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിആക്ടീവേറ്റ് ചെയ്തു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പ്രിയ മാറി നില്‍ക്കുകയാണെ കാര്യം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

    നിലവില്‍ 7.2 മില്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്നു എന്ന റെക്കോര്‍ഡാണ് പ്രിയ പ്രകാശ് വാര്യരുടെ പേരിലുള്ളത്. പെട്ടെന്ന് പ്രിയ മാറി നില്‍ക്കുന്നത് എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രത്യേകിച്ച് ഒരു കാരണം ഉണ്ടായിട്ടല്ല താന്‍ ഇന്‍സ്റ്റാഗ്രാം ഒഴിവാക്കുന്നതെ കാര്യം കൂടി പ്രിയ വ്യക്തമാക്കിയതായിട്ടാണ് അറിയുന്നത്. എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും പ്രിയ വാര്യര്‍ പറഞ്ഞതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. എന്തിനാണ് ഈ സമയത്ത് പ്രിയ ഇങ്ങനെയൊരു പിന്മാറ്റം നടത്തിയതെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

    വൈകാതെ തന്നെ നടി തിരിച്ച് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നടിയായി ഇരിക്കുന്നതിന് കുറച്ച് കൂടി പ്രധാന്യം നല്‍കുന്നതിന് വേണ്ടിയാണ് പ്രിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡീ ആക്ടീവേറ്റ് ചെയ്തതെന്നാണ് ചിലര്‍ പറയുന്നത്. ലോക് ഡൗണ്‍ കാലമായതിനാല്‍ എല്ലാവരും ഓണ്‍ലൈനില്‍ തന്നെയാണ്. ഈ സമയത്ത് എന്തിനാണ് ഇങ്ങനെയൊരു പിന്മാറ്റം എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. അതേ സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അമിതമാകുന്നത് കൊണ്ട് അതില്‍ നിന്നും ചെറിയൊരു അകലം പാലിച്ചതാവാന്‍ സാധ്യതയുണ്ടെന്നും അനുമാനിക്കാം.

    ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു പ്രിയ പ്രകാശ് വാര്യരുടെ കരിയര്‍ മാറ്റി മറിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പാട്ട് ഇത്രയധികം വൈറലാവുന്നത് ആദ്യമായിട്ടായിരുന്നു. പിന്നാലെ പ്രിയുയടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങി. ഒരു ദിവസം ആറ് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് ആയിരുന്നു പ്രിയയ്ക്ക് ലഭിച്ചിരുന്നത്. കെയിലി ജെന്നര്‍, ക്രിസ്റ്റ്യാനോ റോണാള്‍ഡോ എന്നിവര്‍ക്ക് ശേഷം ഇത്രയും വേഗത്തില്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഇന്ത്യന്‍ താരമായി പ്രിയ മാറി.

    ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്ക് പ്രിയയെ തേടി അവസരമെത്തിയിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ കാര്യമായി വിജയിക്കാന്‍ കഴിയാതെ പോയി. ഇതോടെ പ്രിയയെ സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ ട്രോളുകളിലൂടെ വിമര്‍ശിച്ച് കൊണ്ടേ ഇരുന്നു. എന്നാല്‍ തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം ഇനിയും ലഭിച്ചിട്ടില്ലെന്നും അങ്ങനെയൊന്ന് വന്ന് കഴിയുമ്പോള്‍ ഇതൊക്കെ മാറുമെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ്ബാളിവുഡിലേക്ക് കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.

    English summary
    Priya Praksh Varrier Deactivates Her Instagram Account
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X