For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുസ്തഫയ്ക്ക് അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പ്രിയാമണി! വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അഭിനയിച്ചു

  |

  പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. പ്രിയതമനെക്കുറിച്ച് വാചാലയാവാറുണ്ട് താരം. സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലായാലും ശക്തമായ പിന്തുണയാണ് താരത്തിന് ശക്തമായ പിന്തുണയാണ് മുസ്തഫ നല്‍കുന്നത്. ഇടയ്ക്ക് പ്രിയയ്‌ക്കൊപ്പം പൊതുവേദിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  വിവാഹ ശേഷവും പ്രിയാമണി സിനിമയില്‍ സജീവമാണ്. കല്യാണം കഴിഞ്ഞെന്നുള്ള കാരണം കൊണ്ട് ജോലി നിര്‍ത്തരുത് എന്ന അഭിപ്രായമാണ് തന്റേതെന്നായിരുന്നു അദ്ദേഹം ഭാര്യയോട് പറഞ്ഞത്. പതിവില്‍ നിന്നും മാറി പ്രിയാമണി സിനിമയില്‍ സജീവവുമാണ്. താരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഭര്‍ത്താവിന്‍റെ പിന്തുണ

  ഭര്‍ത്താവിന്‍റെ പിന്തുണ

  വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ സിനിമയിൽ അഭിനയിച്ചു. ഭർത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ട്. ആ പിന്തുണയില്ലെങ്കിൽ നിങ്ങളോട് സംസാരിക്കാൻ പോലും എനിക്ക് കഴിയില്ല. ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ സിനിമകൾ അവർക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം, ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്കറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.

  മുസ്തഫയ്ക്ക് അത് ഇഷ്ടമല്ല

  മുസ്തഫയ്ക്ക് അത് ഇഷ്ടമല്ല

  നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവർ പറയുന്നത്. എന്റെ ഭർത്താവ് അങ്ങനെയല്ല. ഓൺ സ്‌ക്രീൻ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകൾ ഇഷ്ടപ്പെടാൻ വഴിയില്ലല്ലോ.

  മുസ്തഫയുടെ കുക്കിംഗ്

  മുസ്തഫയുടെ കുക്കിംഗ്

  വെജിറ്റേറിയൻ ഭക്ഷണമാണ് കൂടുതലിഷ്ടം. വീട്ടിൽ വെജിറ്റേറിയൻ വിഭവങ്ങളേ പാചകം ചെയ്യാറുള്ളൂ. പുറത്തൊക്കെ പോകുമ്പോൾ നോൺവെജ് കഴിക്കും. പാചകത്തിന്റെ ആദ്യത്തെ അക്ഷരം പോലും പിടിയില്ല. ആകെ ഉണ്ടാക്കാൻ അറിയാവുന്നത് ഫുൽക്കയാണ്. മുസ്തഫ നന്നായി പാചകം ചെയ്യും. ഫ്രോസൻ ഫിഷ് വാങ്ങി ചില പരീക്ഷണങ്ങളൊക്കെ നടത്തും. അതിന് നല്ല രുചിയാണ്.

  ഹിന്ദു ആചാരപ്രകാരമോ, മുസ്ലിം ആചാരപ്രകാരമോ വിവാഹം? പ്രിയാമണി പറയുന്നു
  സാരി പ്രേമം

  സാരി പ്രേമം

  കേരളസാരിയുടെയും സെറ്റുമുണ്ടിന്റെയും ഭംഗി വേറൊന്നിനും കിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളെക്കാളും മനോഹരമാണ് കേരളത്തിന്റെ വേഷം. മോഡലിംഗ് ചെയ്യുന്ന സമയത്ത് ഒരുപാട് ജൂവലറികളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലെല്ലാം കേരളസാരിയുടുത്ത് സ്വാഗതം പറയുന്ന ഒരു പോസ് കാണും. പരസ്യം ചെയ്യുന്നവരുടെ കൈയിൽ നിന്ന് രണ്ട് തവണ കേരകേരളസാരി ചോദിച്ച് വാങ്ങിയിട്ടുണ്ട്. രണ്ടും വീട്ടിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.

  എല്ലാം ആഘോഷിക്കും

  എല്ലാം ആഘോഷിക്കും

  ദീപാവലി. ക്രിസ്മസും ന്യൂഇയറും ആഘോഷിക്കും. അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്. ആ ദിവസം എല്ലാവർക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാൻ നോമ്പെടുത്തിട്ടില്ല. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. വിവാഹശേഷം മതംമാറാൻ കഴിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി മുസ്തഫയും മതം മാറേണ്ട കാര്യമില്ല. ആ അഭിപ്രായത്തോട് മുസ്തഫ യോജിച്ചു.

  നോമ്പെടുപ്പിക്കാൻ നോക്കി

  നോമ്പെടുപ്പിക്കാൻ നോക്കി

  പക്ഷേ, ഒരു ദിവസമെങ്കിലും എന്നെക്കൊണ്ട് നോമ്പെടുപ്പിക്കാൻ പുള്ളി പല ശ്രമങ്ങളും നടത്തി. വേണമെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കാം. പക്ഷേ, വെള്ളം കുടിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. ദിവസവും നാല് ലിറ്ററോളം വെള്ളം ഞാൻ കുടിക്കാറുണ്ട്. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നോമ്പെടുക്കുന്ന എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു. അതവരുടെ മനസിന്റെയും പ്രാർത്ഥനയുടെയും ശക്തിയാണ്.

  English summary
  Priyamani about her husband Musthafa's support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X