For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയുടെ സ്രഷ്ടാവ് നിര്‍മ്മാതാവാണ്! നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ ഇടമല്ല ഇത്! വിമര്‍ശനം

  |

  സംവിധായകന്‍ ലിജോ പെല്ലിശ്ശേരിയുടെ പോസ്റ്റിന് വിമര്‍ശനവുമായി ഫിലിം ചേംബര്‍ ഭാരവാഹിയും നിര്‍മ്മാതാവുമായ അനില്‍ തോമസ്. സിനിമയുടെ സൃഷ്ടാവ് നിര്‍മ്മാതാവ് ആണെന്നും അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരമെന്നും അനില്‍ തോമസ് പറയുന്നു."ഞങ്ങള്‍ക്ക് സിനിമ പണമുണ്ടാക്കാനുളള ബിസിനസ് ആണ്. നമ്മള്‍ ജീവിക്കുന്ന രാഷ്ട്രീയം സ്വതന്ത്ര്യമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മ്മാതാവ് ആണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം. നമ്മള്‍ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്.

  lijojosepellissery-anilthomas

  തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍. സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മരണങ്ങള്‍. എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ, ഈ പരീക്ഷണ സമയത്ത് ജീവിക്കാന്‍ ശ്രമിക്കൂ,.

  കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്. സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും. അങ്ങോട്ട് നല്‍കുമ്പോഴേ ബഹുമാനം തിരിച്ചുകിട്ടൂ. പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. കണ്ണടയ്ക്കുന്ന സമയത്തിനുളളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്. ഞങ്ങള്‍ ബിസിനസുകാരാണ്. ഞങ്ങളുടെ മുന്‍ഗണനകള്‍ എല്ലാറ്റിനുമുപരിയായി വരുന്നു.

  സുരേഷ് ഗോപിയുടെ പിറന്നാളിന് വന്ന രണ്ട് കിടിലന്‍ സര്‍പ്രൈസുകള്‍! ടീസറും ഫസ്റ്റ്ലുക്കും പുറത്ത്‌

  അടിക്കുറിപ്പ്: അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?, അനില്‍ തോമസ് കുറിച്ചു. കഴിഞ്ഞ ദിവസം താന്‍ ഇനി മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുളളത് താന്‍ തീരുമാനിക്കുമെന്നും ആണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ലിജോ കുറിച്ചിരുന്നു.

  എന്നെ തിരക്കുളള നടനാക്കി മാറ്റിയത് അദ്ദേഹമാണ്! സുരേഷ് ഗോപിയെക്കുറിച്ച് സലീംകുമാര്‍

  കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി റിലീസിനായി ചില സിനിമകള്‍ ഒരുങ്ങിയപ്പോള്‍ അതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുളള മാധ്യമമാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അതിനാല്‍ ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര്യ ചലച്ചിത്ര പ്രവര്‍ത്തകനാണ്. സിനിമയില്‍ നിന്ന് ഞാന്‍ സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും.

  സുരേഷേട്ടന്‍ ആന്ധ്രയുടെ സുപ്രീം സ്റ്റാറായത് ആ ചിത്രത്തിലൂടെ! വെളിപ്പെടുത്തി ഖാദര്‍ ഹസന്‍

  Read more about: lijo jose pellissery
  English summary
  Producer anil thomas's reaction about lijo jose pellissery post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X