twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവനയ്ക്ക് പിന്നാലെ നിത്യാമേനോനും??? നിര്‍മാതാക്കളുടെ അപ്രീതിക്ക് താരം നല്‍കേണ്ടി വന്ന വില...

    നിത്യാ മേനോനെ വിലക്കിയതിന് പിന്നില്‍ നിര്‍മാതാക്കള്‍. കാരണം വെളിപ്പെടുത്തി അമല്‍ നീരദും, അന്‍വര്‍ റഷീദും.

    By Karthi
    |

    മലയാള സിനിമയിലെ സംഘടനകളുടെ ഊരുവിലക്ക് കാലങ്ങളുടെ പഴക്കമുണ്ട്. നടന്‍ സുകുമാരനില്‍ നിന്ന് തുടങ്ങുന്ന സംഘടനാ വിലക്കിന്റെ ഇരകള്‍ നടി ഭാവനയിലും ഒതുങ്ങുന്നില്ലെന്നാണ് പുതിയ വിവരം. വിലക്കുകളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് നടന്‍ തിലകന് നേരിട്ട വിലക്കായിരുന്നു.

    തനിക്ക് സിനിമകള്‍ കുറയാന്‍ കാരണം മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്ന് ഭാവന പല അഭിമുഖങ്ങളിലും വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് നിത്യമേനോനെയും സംഘടന വിലക്കിയിരുന്നതായി നിത്യ മേനോനെ നായികയാക്കി സിനിമകള്‍ സംവിധാനം ചെയ്ത അമല്‍ നീരദും അന്‍വര്‍ റഷീദും വെളിപ്പെടുത്തുന്നു.

    നിത്യ മേനോന്‍ അപ്രത്യക്ഷമാകുന്നു

    നിത്യ മേനോന്‍ അപ്രത്യക്ഷമാകുന്നു

    മലയാളത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയായിരുന്നു നിത്യ മേനോന്‍. എന്നാല്‍ വളരെ പെട്ടന്നായിരുന്നു നിത്യ മേനോന്‍ മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. കന്നട, തമിഴ്, തെലുങ്ക് സിനിമകളില്‍ താരം വളരെ സജീവമായിരുന്നു.

    വിലക്കിയത് നിര്‍മാതാക്കള്‍

    വിലക്കിയത് നിര്‍മാതാക്കള്‍

    മലയാള സിനിമയില്‍ നിത്യക്ക് വിലക്കുള്ളതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നിത്യ മേനോനെ മലയാള സിനിമയില്‍ വിലക്കുണ്ടായിരുന്നെന്നും അതിന് പിന്നില്‍ നിര്‍മാതാക്കളുടെ സംഘടനായിരുന്നെന്നും വ്യക്തമാക്കിയത് സംവിധായകരായ അന്‍വര്‍ റഷീദും, അമല്‍ നീരദുമാണ്.

    അഭിനയിപ്പിച്ചതിന് പിഴ നല്‍കി

    അഭിനയിപ്പിച്ചതിന് പിഴ നല്‍കി

    വിലക്ക് നിലനില്‍ക്കുന്ന സമയത്തായിരരുന്നു അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയലും അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും നിത്യ മേനോന്‍ നായികയായി അഭിനയിച്ചത്. സംഘടന വിലക്കിയ താരത്തെ നായികയാക്കിയതിന് പിഴയടച്ചതിന് ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.

    നിര്‍മാതാക്കളെ ബഹുമാനിച്ചില്ല

    നിര്‍മാതാക്കളെ ബഹുമാനിച്ചില്ല

    നിര്‍മാതക്കളുടെ സംഘടനയായിരുന്നു നിത്യ മേനോനെ മലയാള സിനിമയില്‍ നിന്നും വിലക്കിയത്. സെറ്റില്‍ താരത്തെ സന്ദര്‍ശിച്ച നിര്‍മാതാക്കളെ താരം ബഹുമാനിച്ചില്ല എന്നതായിരുന്നു വിലക്കിന് കാരണമായി സംഘടന ഉന്നയിച്ച പരാതി. എന്നാല്‍ വിലക്കിനേക്കുറിച്ച് ഔദ്യോഗിത റിപ്പോര്‍ട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

    അന്യഭാഷയില്‍ സജീവമായി

    അന്യഭാഷയില്‍ സജീവമായി

    2012ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടി, ഉസ്ദാത് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ഡെയ്‌സ്, 100 ഡെയ്‌സ് ഓഫ് ലൗ എന്നീ മലയാള ചിത്രങ്ങളില്‍ മാത്രമാണ് നിത്യ മേനോന്‍ അഭിനയിച്ചത്. അതേ സമയം തെലുങ്കിലും തമിഴിലും കന്നടയിലുമായി നിത്യ തിരക്കിലായിരുന്നു.

    വിലക്ക് നേരിട്ട താരങ്ങള്‍

    വിലക്ക് നേരിട്ട താരങ്ങള്‍

    സംഘടനകളുടെ വിലക്കിന് പാത്രമായി മാറിയവരില്‍ ഭാവനയും നിത്യ മേനോനും മാത്രമല്ല ഉള്ളത്. ഒരു നടന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു ഭാവനയ്ക്ക് അവസരം നിഷേധിച്ചതെങ്കില്‍ സംഘടനയാണ് നിത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തിലകന്‍, സുകുമാരന്‍, പൃഥ്വിരാജ് എന്നിവരും സംഘടനകളും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകളുടെ ഇരയായിരുന്നു.

    പുതിയ വിലക്കിന്റെ ഇരകള്‍

    പുതിയ വിലക്കിന്റെ ഇരകള്‍

    നിത്യ മേനോന്റെ വിലക്കിനേക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയ അമല്‍ നീരദും അന്‍വറും റഷീദും സംഘടന വിലക്കിന്റെ പുതിയ ഇരകളാണ്. വിതരണക്കാരുടെ സംഘടനയാണ് ഇവരെ വിലക്കിയിരിക്കുന്നത്. മള്‍ട്ടിപ്ലെക്‌സുകള്‍ക്കെതിരായി സംഘടന സമരം ചെയ്തപ്പോള്‍ ഇവര്‍ പങ്കെടുത്തില്ലെന്നതായിരുന്നു കാരണം.

    English summary
    Producer Association banned Nithya Menon in Malayala Cinema. Usthad Hotel and Bachelore Party movies team payed penalty for casting Nithya menon during ban period.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X