For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാല്‍ സാറിന് എന്തെങ്കിലും പറ്റിയാല്‍ ഷൂട്ടിംഗ് മുടങ്ങും, ഭയങ്കര മനോവിഷമത്തിലായിരുന്നു അന്ന് ഞാന്‍: ബിസി ജോഷി

  |

  മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മാടമ്പി. 2008ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായികയായത്. പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണ പിളള എന്ന പലിശക്കാരനായ കഥാപാത്രത്തെ ലാലേട്ടന്‍ അവതരിപ്പിച്ച സിനിമയായിരുന്നു മാടമ്പി. ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധിഖ്, ഇന്നസെന്‌റ്, ജഗതി ശ്രീകുമാര്‍, അജ്മല്‍, സുരാജ് വെഞ്ഞാറമൂട് കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

  എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മാടമ്പി ചിത്രീകരണ സമയത്തെ അനുഭവം നിര്‍മ്മാതാവ് ബിസി ജോഷി മാസ്റ്റര്‍ ബിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമ എടുക്കണമെന്ന് വിചാരിച്ച് നടന്ന ഒരാളല്ല താനെന്ന് അദ്ദേഹം പറയുന്നു. യാദൃശ്ചികമായി ഒരു ദിവസം ബി ഉണ്ണികൃഷ്ണന്‍ എന്നെ വന്ന് കാണുകയായിരുന്നു.

  പിന്നെ പുളളിക്ക് ഞാന്‍ വാക്ക് കൊടുത്തു. പുളളി ഒരു ബജറ്റ് ഒകെ ഇട്ടുതന്നു. നന്നായി വന്ന ചിത്രമായിരുന്നു അത്. 108 ദിവസം ഓടിയിരുന്നു. മറക്കാനാവാത്ത ഒരനുഭവം ഈ സിനിമയ്ക്കിടെ ഉണ്ടായിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. സിനിമ തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോ ഈ പടം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. പിന്നെ നമുക്ക് തിരിച്ചുപോകാന്‍ പറ്റത്തില്ലല്ലോ. ഒരു പോലീസ് സ്‌റ്റേഷന്‌റെ അടുത്ത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ലാല്‍ സാറ് ഇങ്ങനെ പറയുന്നത്, സാറ് ഒരു മാജിക്ക് ഷോയില്‍ പങ്കെടുക്കാന്‍ പോവുന്നു എന്ന്.

  കൈയ്യും കാലും ചങ്ങലയില്‍ കെട്ടിയിട്ട് തീയില്‍ ചാടും. തീയില്‍ ചാടിയിട്ട് സാറ് ആ തീയില്‍ നിന്നും ചങ്ങലയുടെ പൂട്ട് ഇളക്കി ഇറങ്ങി വരും. അപ്പോ അതിന് പോവാനായി തയ്യാറെടുത്ത് നില്‍ക്കുകയാണ്. അത് മുതുകാടിന്‌റെ പ്രോഗ്രാമായിരുന്നു എന്ന് തോന്നുന്നു. എല്ലാ ചാനലുകാരും ഇതിനായി തലേന്ന് വന്ന് ഞങ്ങളെ ലൊക്കേഷനില്‍ കിടക്കുകയാണ്. അപ്പോ അവര്‍ക്കാര്‍ക്കും ഞങ്ങളെയൊന്നും കാണേണ്ട ലാല്‍ സാറിനെയാണ് കാണേണ്ടത്. സാറ് ചാടുവോ ഇല്ലയോ എന്നതറിയാന്‍, അപ്പോ സാറ് അന്ന് അതിന് പോവുമെന്ന് പറഞ്ഞ് നില്‍ക്കുവാണ്.

  അന്ന് ഇതേകുറിച്ച് സാറിനോട് പറയാന്‍ എനിക്കൊരു മടിയുണ്ടായിരുന്നു. അപ്പോ ഞാന്‍ ആന്റണിയോടും സംവിധായകനോടും കാര്യം പറഞ്ഞു. സാറിനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണമെന്ന് പറഞ്ഞു. അപ്പോ ഞങ്ങള്‍ പറയില്ലെന്ന് ആന്റണിയും ബി ഉണ്ണികൃഷ്ണനും പറഞ്ഞു. അദ്ദേഹം ഒരു തീരുമാനം എടുത്താല്‍ എടുത്തതാണെന്ന് ആന്റണി അറിയിച്ചു. ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് എന്റെ മനോവിഷമം അറിയില്ല.

  സാറ് തീയില്‍ ചാടി സാറിന് എന്തെങ്കിലും പറ്റിയാല്‍ പ്രാഡ്യൂസറ് എന്ന് നിലയില് എന്‌റെ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങും. അവിടുന്നും ഇവിടുന്നും പൈസ മറിച്ച് ഒരു കോടിയോളം മുടക്കി ഇരിക്കുവാണ്. എന്റെ സിനിമ കഴിഞ്ഞ് ചാടുവാണെങ്കില്‍ എനിക്ക് കുഴപ്പമില്ല. സാറിനോട് സ്‌നേഹമുണ്ട് അത് വേറെ കാര്യം.

  അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍

  അല്ലെങ്കില്‍ സാറിന് ചാടണമെങ്കില്‍ എല്ലാ പടവും നിര്‍ത്തിവെച്ചിട്ട് ചാടണമായിരുന്നു. ഒന്നും സംഭവിക്കാതിരിക്കട്ടെ. സംഭവിച്ചുകഴിഞ്ഞാല്‍ പടം മുടങ്ങും നഷ്ടം സംഭവിക്കും. അന്ന് മാനസികമായി ഒരുപാട് വിഷമം തോന്നിയിരുന്നു. പടം ചെയ്യേണ്ടായിരുന്നു എന്ന് വരെ തോന്നി. പിന്നീട് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ സാറ് ലാല്‍ സാറിനോട് ചാടരുതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പിന്മാറി, അഭിമുഖത്തില്‍ ബിസി ജോഷി പറഞ്ഞു.

  Read more about: mohanlal b unnikrishnan
  English summary
  producer bc joshy shares unforgettable experience during mohanlal starrer Madambi movie making
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X