twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിട്ടിയതെല്ലാം പൊന്നാക്കിയ ലിസ്റ്റിന്‍

    By Nirmal Balakrishnan
    |

    തൊട്ടതെല്ലാം പൊന്നാക്കിയ നിര്‍മാതാവ് എന്നതിനേക്കാളുപരി കിട്ടിയതെല്ലാം പൊന്നാക്കിയ ചെറുപ്പക്കാരനാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിര്‍മിച്ച മൂന്നു ചിത്രവും കോടികള്‍ കൊയ്ത ചിത്രങ്ങള്‍. മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച് ഇനി കൈ വയ്ക്കാന്‍ പോകുന്നത് തമിഴിലും.

    Listin Stephen

    മലയാളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ നിര്‍മിച്ച് ലാഭത്തിലെത്തിക്കാന്‍ അടുത്ത കാലത്ത് ഒരുനിര്‍മാതാവിനും സാധിച്ചിരുന്നില്ല. പല വലിയ നിര്‍മാണ കമ്പനികളും കച്ചവടം അവസാനിപ്പിച്ചത് കോടികള്‍ നഷ്ടം വന്നപ്പോഴായിരുന്നു. തുടര്‍ച്ചായ ചിത്രങ്ങള്‍ നിര്‍മിക്കുന്നവരും മലയാളത്തില്‍ അപൂര്‍വമാണ്. ഒരു ചിത്രം നിര്‍മിക്കുന്നതോടെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ എണ്ണമാണ് കൂടുതലും.

    അല്ലെങ്കില്‍ ആദ്യം ചിത്രം വരുത്തിയ നഷ്ടം നികത്താന്‍ വീണ്ടും നിര്‍മാതാവായി ഉള്ളതും കൂടി പോയവര്‍. പക്ഷേ ഇവരില്‍ നിന്നെല്ലാം ഈ അവിവാഹിതന്‍ മാറിനില്‍ക്കുകയാണ്. അച്ഛന്റെ മരണത്തോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമാ നിര്‍മാണ മോഹവുമായി കൊച്ചിയിലേക്കു വരുന്നത്. എന്നാല്‍ ഒരു ചെറുപയ്യന്റെ തമാശയായിട്ടേ പലരും ലിസ്റ്റിന്റെ മോഹത്തെ കണ്ടുള്ളൂ.

    മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനി രൂപീകരിച്ച് പലരുടെയും പിന്നാലെ പോകേണ്ടി വന്നു. അങ്ങനെയാണ് ട്രാഫികിന്റെ കഥയും തിരക്കഥയുമെഴുതിയ സഞ്ജയ്-ബോബിമാരെ പരിചയപ്പെടുന്നത്. അവരും ആദ്യം ലിസ്റ്റിന്റെ എടുത്തചാട്ടമായിട്ടേ കണ്ടുള്ളൂ. ട്രാഫികിനെ കുറിച്ചു സംവിധായകന്‍ രാജേഷും തിരക്കഥാകൃത്തുക്കളും പറഞ്ഞപ്പോള്‍ ലിസ്റ്റിന്‍ ഉടന്‍ തന്നെ നിര്‍മാണമേറ്റു.

    പക്ഷേ രാജേഷും സഞ്ജയുമൊന്നും ഇത് കാര്യമായി എടുത്തിരുന്നു. ട്രാഫികിന്റെ ആദ്യനിര്‍മാതാവ് മുങ്ങിയ സാഹചര്യത്തിലാണ് ഇവര്‍ക്കു വിശ്വാസം വരാതിരുന്നത്. കാരണം രാജേഷ് പരാജയപ്പെട്ട സംവിധായകനായിരുന്നു. ആദ്യം സംവിധാനം ചെയ്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വന്‍ പരാജയമായിരുന്നു. അങ്ങനെയൊരു സംവിധായകനെ വിശ്വാസത്തിലെടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കും.

    അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷമാണ് രാജേഷിന് രണ്ടാമത്തെ ചിത്രത്തിനായി കാത്തിരിക്കേണ്ടി വന്നത്. ചിത്രത്തിന് അഡ്വാന്‍സ് നല്‍കിയപ്പോഴാണ് ലിസ്റ്റിന്‍ കാര്യമായിട്ടു തന്നെയാണ് വന്നതെന്ന് അവര്‍ക്കു ബോധ്യമായത്. അങ്ങനെയാണ് ട്രാഫിക് നിര്‍മിക്കുന്നതും തിയറ്ററില്‍ എത്തുന്നതും. പിന്നീടുള്ള കാര്യം മലയാളികള്‍ക്കെല്ലാം അറിയാം. ട്രാഫിക് മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായി.

    തുടര്‍ന്ന് നിര്‍മിച്ചത് സമീര്‍ താഹിറിന്റെ ചാപ്പാ കുരിശായിരുന്നു. കഥ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കുമറിയാം ഇത് തിയറ്ററില്‍ ഓടാന്‍ പോകുന്നില്ലെന്ന്. എന്നാല്‍ ലിസ്റ്റിന് സംവിധായകനെ വിശ്വാസമുണ്ടായിരുന്നു. നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണും അതിലെ ചില രംഗങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയാക്കുമ്പോള്‍ മലയാളികള്‍ സ്വീകരിക്കുമോയെന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ലിസ്റ്റിന്‍ കഥയില്‍ വിശ്വസിച്ചു. ചാപ്പാ കുരിശും മലയാളത്തിലെ ട്രെന്‍ഡായി. ഫഹദ് ഫാസല്‍ പുതുതാരമായി കുതിച്ചുയര്‍ന്നു. രമ്യാനമ്പീശന്‍ എന്ന അമ്പലവാസി പെണ്‍കുട്ടി വളരെ തന്റേടിയായ നടിയായി. ചിത്രവും വന്‍ ലാഭമാണ് ലിസ്റ്റിനു നേടികൊടുത്തത്.

    തുടര്‍ന്ന് അന്‍വര്‍ റഷീദ്- പൃഥ്വിരാജ് ചിത്രമായിരുന്നു തീരുമാനിച്ചത്. ട്രാഫികിനു മുന്‍പേ തന്നെ ലിസ്റ്റിന്‍ അന്‍വറിനെ ചിത്രം നിര്‍മിക്കാന്‍ വേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ അന്നൊന്നും കാര്യങ്ങള്‍ മുമ്പോട്ടുപോയില്ല. പൃഥ്വി ചിത്രത്തിന്റെ തിരക്കഥയെല്ലാം എഴുതാന്‍ തുടങ്ങിയെങ്കിലും ആ പ്രൊജക്ട് നടന്നില്ല. പിന്നീടാണ് ഉസ്താദ് ഹോട്ടല്‍ വരുന്നത്. മൂന്നുവര്‍ഷം മുന്‍പ് തന്നെ ലിസ്റ്റിന്‍ അന്‍വറിനു അഡ്വാന്‍സ് നല്‍കിയിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ പിറന്ന ചിത്രവും സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പായി.

    ട്രാഫികിന്റെ തമിഴ് പതിപ്പ് നിര്‍മിക്കുന്നതും ലിസ്റ്റിന്‍ ആണ്. ശരത്കുമാര്‍ ആണ് ഇതില്‍ പ്രധാനവേഷത്തല്‍. തമിഴിലെ യുവതാരങ്ങളും ചിത്രത്തിലുണ്ട്. സിനിമ നെഞ്ചേറ്റിയാല്‍ മാത്രം പോര നല്ല സിനിമ തിരിച്ചറിയാന്‍ കഴിയുക കൂടി വേണമെന്ന് ലിസ്റ്റിന്‍ എന്ന കോട്ടയംകാരന്‍ തെളിയിക്കുന്നു.

    English summary
    After producing three of the biggest Mollywood hits Traffic, Chappa Kurishu and Ustad Hotel, producer Listin Stephen is gearing up for his Kollywood debut.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X