For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയന് പകരം അന്ന് നായകനായത് മമ്മൂട്ടി,ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മമ്മൂക്ക എത്തിയതിനെ കുറിച്ച് ചന്ദ്രന്‍ പനങ്ങോട്

  |

  ജയന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി അഭിനയിച്ച ചിത്രമായിരുന്നു സ്‌ഫോടനം. 1981ല്‍ റിലീസ് ചെയ്ത സിനിമ മമ്മൂക്കയുടെ കരിയറിലെ അഞ്ചാമത്തെ സിനിമയായിട്ടാണ് പുറത്തിറങ്ങിയത്. പിജി വിശ്വംഭരന്‌റെ സംവിധാനത്തില്‍ വന്ന സിനിമയില്‍ തങ്കപ്പന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ജയന് വേണ്ടി എഴുതിവെച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചന്ദ്രന്‍ പനങ്ങോട് മനസുതുറന്നിരുന്നു.

  അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്. "സ്‌ഫോടനം എന്ന സിനിമ, വലിയ സിനിമ, ഞാനതില്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോയായിട്ട് ജയന്‍ ചേട്ടനായിരുന്നു, അദ്ദേഹത്തെ വെച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്. അന്നത്തെ അദ്ദേഹത്തിന്‌റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന്‍ ചേട്ടന്‍ ചെയ്യുന്നതിനെല്ലാം കൈയ്യടിയാണ്. അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയെ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.

  അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മ്മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. അപ്പോ ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന്‍ ചേട്ടന്‍ മരിക്കുന്നത്. കോളിളക്കം കഴിഞ്ഞ് പുളളിയുടെതായി വരേണ്ട പടം ഇതായിരുന്നു. അന്ന് ഇനി എന്ത് ചെയ്യും ആരെ വെച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍. കാരണം ഉദയ സ്റ്റുഡിയോക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു.

  ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു. അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്. കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പിജി വിശ്വംഭരന്‍ സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്. ആളെ കാണട്ടെ വിളിക്ക് എന്ന് പറഞ്ഞു. ആള് വന്നു. അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.

  മമ്മൂക്കയുടെ കട്ട ഹീറോയിസം സ്‌ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന്‍ ചേട്ടന്‍ വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു. ജയന്‍ ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു. എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന്‍ ചേട്ടന്‍. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.

  നായകന്‍ മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം. ഞങ്ങള്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. പിന്നെ മമ്മൂക്കയെ കാണുമ്പോള്‍ ജയന്‍ ചേട്ടനെ പോല കാണരുത്. ജയന്‍ ചേട്ടന്‍ വരുമ്പോ വേറൊരു ശക്തിയാണ്. ഇദ്ദേഹം ഇദ്ദേഹത്തിന്‌റെ സ്‌റ്റൈലില്‍ പോവുന്നു. നമ്മള്‍ അത് തന്നെ ഉള്‍ക്കൊണ്ട്, പ്രൊഡ്യൂസറും എല്ലാവരും ഹാപ്പി.

  ഇക്കയുടെ മുന്നിൽ വൈകിയതിന് നെഞ്ചിടിപ്പോടെ നിന്നു Santhosh Emotional Interview | Filmibeat Malayalam

  കാരണം പടം തീര്‍ത്തേ പറ്റുളളൂ എന്ന കണ്ടീഷനാണ്. കാരണം അതുവരെ പടത്തില്‍ ഒത്തിരി പൈസ ചെലവായി കഴിഞ്ഞിരുന്നു. ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്‌നങ്ങളില്ലെന്ന് എല്ലാവര്‍ക്കും തോന്നി. അത് പിന്നെ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്. പേടിയൊന്നും ഇല്ലായിരുന്നു.മമ്മൂക്ക വേറൊരു ടൈപ്പാണ്. പുളളി ആരെയും പേടിക്കാത്ത ഒരാളാണ്. പിന്നെ പുളളി ആരെയും പേടിപ്പിക്കാനും പോവില്ല, അഭിമുഖത്തില്‍ ചന്ദ്രന്‍ പനങ്ങോട് പറഞ്ഞു.

  English summary
  Production Controller Chandran Panangod Revealed How Mammootty Roped In For Sphodanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X