twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിടിച്ച് നില്‍ക്കാന്‍ ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്‌സ് ഓഫീസില്‍ കാലിടറിയോ? ദയനീയം...

    By Karthi
    |

    മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ എത്തുന്നു എന്നതായിരുന്നു ഈ ഓണക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെളിപാടിന്റെ പുസ്തകവുമായി ആദ്യം തിയറ്ററിലെത്തിത് മോഹന്‍ലാലായിരുന്നു. പിറ്റേദിവസം പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററിലെത്തിയത്.

    ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...

    സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

    ഫീല്‍ ഗുഡ് സിനിമ എന്ന അഭിപ്രായം നേടിയ ചിത്രം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന കുടുംബ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

    ദയനീയ പ്രകടനം

    ദയനീയ പ്രകടനം

    നല്ല കുടുംബ ചിത്രമെന്ന് പ്രേക്ഷകാഭിപ്രായം നേടിയിട്ടും ഒരു മമ്മൂട്ടി ചിത്രം ബോക്‌സ് ഓഫീസില്‍ അടിയെ പോകുന്നത് ഇതാദ്യമാണ്. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഒരു കോടി തികയ്ക്കാന്‍ ചിത്രത്തിനായില്ല. 95.2 ലക്ഷമാണ് ചിത്രം നേടിയത്.

    ആരാധകര്‍ കൈവിട്ടു

    ആരാധകര്‍ കൈവിട്ടു

    മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഫാന്‍സ് ഷോകള്‍ക്കും മറ്റുമായി മുറവിളി കൂട്ടുന്ന ഫാന്‍സുകാര്‍ പുള്ളിക്കാരാനെ കൈവിട്ടു എന്ന് നിസംശയം പറയാം. 350ല്‍ അധികം ഷോകള്‍ മാത്രമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. അതേ സമയം നിവിന്‍ പോളി ചിത്രത്തിന് 500ല്‍ അധികം പ്രദര്‍ശനങ്ങളുണ്ടായിരുന്നു ആദ്യ ദിനം.

    എങ്ങും ഹൗസ്ഫുള്‍ ആയില്ല

    എങ്ങും ഹൗസ്ഫുള്‍ ആയില്ല

    ശരാശരി കണക്ക് പരിശോധിക്കുകയാണെങ്കിലും ആദ്യ ദിനം ഒരു തിയറ്ററിലും എല്ലാ ഷോയും ഹൗസ്ഫുള്‍ ആയി പ്രദര്‍ശിപ്പിക്കുവാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. ചിത്രത്തിന് ആദ്യ ദിനം 65 ശതമാനം പ്രേക്ഷക പങ്കാളിത്തം മാത്രമേ ഉണ്ടായിരുന്നൊള്ളു.

    കുടുംബത്തോടെ കാണണം

    കുടുംബത്തോടെ കാണണം

    അതേ സമയം പുള്ളിക്കാരന്‍ സ്റ്റാറാ ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി ആരാധകര്‍. ചിത്രം എല്ലാവരും കുടുംബത്തോടെ പോയി കാണണമെന്നാണ് മമ്മൂട്ടി ഫാന്‍സ് തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    അധ്യാപകരുടെ അധ്യാപകന്‍

    അധ്യാപകരുടെ അധ്യാപകന്‍

    ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇടുക്കി രാജകുമാരി സ്വദേശിയായ രാജകുമാരന്‍ കൊച്ചിയില്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

    രണ്ട് നായികമാര്‍

    രണ്ട് നായികമാര്‍

    രണ്ട് നായികമാരാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. ദീപ്തി സതിയും ആശ ശരതുമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരാകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ പുത്തന്‍ പണത്തില്‍ മമ്മൂട്ടിക്ക് നായിക ഇല്ലായിരുന്നു.

    സെവന്‍ത് ഡേയ്ക്ക് ശേഷം

    സെവന്‍ത് ഡേയ്ക്ക് ശേഷം

    സെവന്‍ത് ഡേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാകരന്‍ സ്റ്റാറാ. നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളി ചിത്രം സഖാവ് നിര്‍മിച്ച ബി രാകേഷാണ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ പുള്ളിക്കാരന്‍ സ്റ്റാറാ നിര്‍മിക്കുന്നത്.

    English summary
    Pullikkaran Staraa First day Kerala grsso collection is 95.2 lakh only.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X