twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്‍' പിന്നോട്ടടിക്കുന്നു...

    By Karthi
    |

    താര രാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററിലേക്ക് എത്തി എന്നതായിരുന്നു ഇക്കുറി മലയാള സിനിമ പ്രേക്ഷകരുടെ ഓണത്തെ ശ്രദ്ധേയമാക്കിയത്. പുലിമുരുകനും തോപ്പില്‍ ജോപ്പനും ശേഷം ആദ്യമായാണ് ഒരു ദിവസത്തെ ഇടവേളയില്‍ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററില്‍ എത്തുന്നത്.

    മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...മോഹന്‍ലാലിനോട് ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന കാര്യം... 'വന്ദന'ത്തിലെ ഗാഥയ്ക്കറിയാം അത്...

    മമ്മൂട്ടിയുടെ 'പുള്ളിക്കാരനെ' തകര്‍ക്കാന്‍ കള്ളക്കണക്ക് ഇറക്കുന്നതാര്? സിനിമയെ തകർക്കാനുള്ള ശ്രമമോ?മമ്മൂട്ടിയുടെ 'പുള്ളിക്കാരനെ' തകര്‍ക്കാന്‍ കള്ളക്കണക്ക് ഇറക്കുന്നതാര്? സിനിമയെ തകർക്കാനുള്ള ശ്രമമോ?

    യുവതാര ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ അത്ര ശോഭനമായ തുടക്കമായിരുന്നില്ല കാഴ്ച വച്ചത്. ഓണത്തിന് എത്തിയ നാല് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പിന്നിലായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ.

    തുടക്കം മങ്ങി

    തുടക്കം മങ്ങി

    നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് വെള്ളിയാഴ്ച പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററിലെത്തിയത്. വ്യാഴാഴ്ച റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകവും തിയറ്ററിലുണ്ടായിരുന്നു ഓപ്പണിംഗ് ഒരു കോടി എത്തിക്കാന്‍ ചിത്രത്തിനായില്ല. 95.2 ലക്ഷമായിരുന്നു ചിത്രത്തിന്റെ ഓപ്പണിംഗ്.

    ഇടിവോടെ രണ്ടാം ദിനം

    ഇടിവോടെ രണ്ടാം ദിനം

    ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പുള്ളിക്കാരന് ഇടിവ് നേരിട്ടു. കളക്ഷനില്‍ മാത്രമല്ല പ്രേക്ഷകരുടെ എണ്ണത്തിലും ചിത്രം പിന്നോട്ട പോയി. 80 ലക്ഷത്തില്‍ അധികം മാത്രമാണ് ചിത്രം രണ്ടാം ദിനം നേടിയത്. എന്നാല്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് ഡിസ്ട്രിബ്യൂട്ടര്‍ ആന്റോ ജോസഫ് വ്യക്തമാക്കുന്നു.

    ആഞ്ഞ് പിടിക്കാന്‍ ആരാധകര്‍

    ആഞ്ഞ് പിടിക്കാന്‍ ആരാധകര്‍

    ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷന്‍ ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ആരാധതകര്‍ വാദിക്കുമ്പോഴും പരമാവധി ആരാധകരെ കുടുംബ സമേതം തിയറ്ററിലെത്തിക്കാനുള്ള ശ്രമം ഫേസ്ബുക്ക് ഫാന്‍സ് പേജുകളില്‍ സജീവമാണ്.

    നാലാം ദിനവും തകര്‍ച്ച തുടരുന്നു

    നാലാം ദിനവും തകര്‍ച്ച തുടരുന്നു

    ആദ്യ രണ്ട് ദിനങ്ങളിലെന്ന പോലെ തന്നെ ദിനം പ്രതി ചിത്രത്തിന്റെ കളക്ഷന്‍ പിന്നോട്ട് പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയത് 3.12 കോടി രൂപയാണ്.

    യഥാര്‍ത്ഥ കണക്ക് ആര് പറയും

    യഥാര്‍ത്ഥ കണക്ക് ആര് പറയും

    പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തെ തകര്‍ക്കാന്‍ വേണ്ടി ഗൂഢ ശ്രമം നടക്കുന്നതായി ആരോപണം ശക്തമാണ്. പ്രചരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ശക്തമാണെന്ന് ഡിസ്ട്രിബ്യൂഷന്‍ കമ്പനി വരെ ആരോപിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് എത്രയെന്ന് പുറത്ത് പറയാന്‍ ആരും തയാറാകുന്നില്ല.

    പ്രേക്ഷകാഭിപ്രായം

    പ്രേക്ഷകാഭിപ്രായം

    ഒരു ഫീല്‍ ഗുഡ് മൂവി എന്ന അഭിപ്രായം ചിത്രത്തിന് തുടക്കത്തില്‍ നേടാനായെങ്കിലും ആളുകളെ തിയറ്ററിലെത്തിക്കാന്‍ മാത്രം ശക്തമായ ഒരു അഭിപ്രായം ചിത്രത്തേക്കുറിച്ച് ഉണ്ടായില്ല. പല കോണുകളില്‍ നിന്നും ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്ത് വരുന്നത്.

    ആരാധകര്‍ക്കും വേണ്ട

    ആരാധകര്‍ക്കും വേണ്ട

    മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് മമ്മൂട്ടി ആരാധകര്‍ക്കുള്ളത്. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ കുടുംബ ചിത്രങ്ങളെ അവഗണിക്കുന്നു എന്നതിന് തെളിവാണ് പുള്ളിക്കാരന്‍ 400 താഴെ മാത്രം ഷോകള്‍ പ്രദര്‍ശിപ്പിക്കുന്നതും 70 ശതമാനം പോലും പ്രേക്ഷക പ്രാതിനിധ്യം ലഭിക്കാത്തതും.

    English summary
    Pullikkaran Staraa Four days Kerala grsso collection is 3.12 crores only.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X