Don't Miss!
- Finance
ഡിസ്കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍
- Lifestyle
അശുഭയോഗവും ശുഭയോഗവും; ഈ മംഗളയോഗത്തില്‍ എന്ത് ജോലി ചെയ്താലും വിജയം ഉറപ്പ്
- Sports
'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?
- News
മാധ്യമങ്ങളോട് കടക്കുപുറത്ത് പറഞ്ഞത് പിണറായി, ഇപ്പോള്‍ നല്ലപിള്ള ചമയുന്നു: വി ഡി സതീശന്
- Automobiles
KSRTC-യുടെ നെടു നീളൻ പാമ്പൻ ബസ് കൊച്ചിയിൽ; അനാക്കോണ്ടയുടെ സർവ്വീസ് തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിൽ
- Travel
രാമപാദങ്ങള്‍ പിന്തുടര്ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ് യാത്ര
- Technology
New Smartphones: പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ
ഒരു ദിവസം മുന്നേ റിലീസ്; പുഴുവിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് മികച്ച സ്വീകരണം
കരിയറിലെ തികച്ചും വ്യത്യസ്തമായ റോളുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ് 'പുഴു' എന്ന പുത്തൻ ചിത്രത്തിലൂടെ. വളരെയധികം ആകാംക്ഷയോടെയാണ് ആരാധകർ പുഴുവിനായി കാത്തിരുന്നത്.
ചിത്രം മെയ് 13 ന് ആണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപിച്ചതിലും ഒരു ദിവസം മുന്നേ ചിത്രം റിലീസ് ആയിരിക്കുയുകയാണ്. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
മെയ് 12ാം തീയതി വൈകുന്നേരം 5 മണിക്ക് സോണി ലിവില്‍ റിലീസ് ചെയ്യുകയായിരുന്നു. ഇതിനു മുൻപും സോണി ലീവിൽ ചിത്രങ്ങൾ റിലീസ് ഡേറ്റിന് മുന്നേ സ്ട്രീം ചെയ്യപ്പെട്ടിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ സല്യൂട്ടും ഒരു ദിവസം മുമ്പേ റിലീസ് ചെയ്തിരുന്നു. മാർച്ച് 18 നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത് എന്നാൽ 17 ന് സ്ട്രീം ചെയ്യുകയായിരുന്നു. പുഴുവിന്റെ കാര്യത്തിലും സോണി ലിവ് പ്രേക്ഷകരെ ഞെട്ടിച്ച്കൊണ്ട് ഈ സർപ്രൈസ് ആവർത്തിച്ചിരിക്കുകയാണ്.

യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പാൻ ഇന്ത്യ തലത്തിൽ അഞ്ചു ഭാഷകളിൽ ആണ് റിലീസ് ചെയ്തത്. ഒരു മണിക്കൂർ അൻപത്തി അഞ്ച് മിനിറ്റ് മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം.
വിധേയനിലും പാലേരിമാണിക്യത്തിലുമാണ് ഇതിനുമുന്നേ നാം മമ്മൂട്ടിയുടെ നെഗറ്റീവ് റോളുകൾ കണ്ടിട്ടുള്ളത്. പുഴുവിലെ മമ്മൂട്ടിയുടെ റോൾ വളരെ വ്യത്യസ്തമാണെന്ന് അദേഹം തന്നെ അടുത്തിടെ പറയുകയുണ്ടായി.
ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംഷ ഉണർത്തുന്ന പശ്ചാത്തല സംഗീതവും നിഗൂഢതകൾ നിറഞ്ഞ മമ്മൂട്ടിയുടെ കഥാപാത്രവുമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. അതുപോലെ തന്നെയായിരുന്നു ട്രെയിലറും.

ചിത്രം സോണി ലിവിൽ എത്തിയതോടെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തെപ്പറ്റിയുള്ള പ്രതികരണങ്ങൾ വന്നുതുടങ്ങി. ചിത്രം കണ്ടിറങ്ങുന്നവർക്ക് മമ്മൂട്ടിയുടെ കഥാപാത്രത്തോട് ദേഷ്യം തോന്നുന്ന തരത്തിൽ ഗംഭീരമായാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.
പാർവതി തിരുവൊത്തതും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. റത്തീന സംവിധാനം ചെയ്ത ആദ്യ ചിത്രമാണെങ്കിലും അതി ഗംഭീരമാണ് ചിത്രത്തിന്റെ മേക്കിങ് എന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ ചിത്രം തീയറ്റർ റിലീസിനേക്കാൾ ഒ ടി ടി റിലീസിന് പറ്റിയ ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നു.
Also Read:സംവിധായകന്റെ കുപ്പായം അണിയാൻ താല്പര്യമില്ല; വമ്പൻ കോമഡി കഥാപാത്രങ്ങൾ അണിയറയിൽ ; സുരാജ് വെഞ്ഞാറമൂട്

ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.
Also Read:ബേസിലിന്റെ സംവിധാനത്തെക്കാളും ധ്യാനിന് രസിച്ചത് ബേസിലിന്റെ അഭിനയം