For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണം വേണ്ട! പകരം കിടക്ക പങ്കിട്ടാൽ മതി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അവാർഡ് ജേത്രി

  |

  ശ്രീ റെഡ്ഡി പറഞ്ഞത് വെറും കഥയല്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി നിരവധി കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ടോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ബോളിവുഡിലും കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പലരും സത്യങ്ങൾക്ക് നേരെ കണ്ണുകൾ അടക്കുകയാണ്. പലതും കണ്ടില്ലെന്ന് നടിക്കുന്നു.‌

  കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകൾക്ക് ഒന്നും ലഭിക്കില്ല! നഷ്ടം മാത്രമേയുള്ളൂ - കമല്‍ഹാസന്‍

  രാജ്യമൊട്ടാകെ കാസ്റ്റിംഗ് കൗച്ച് ചർച്ച വിഷയമായിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന പല കഥകളാണ് ദിനം പ്രതി പുറത്തു വരുന്നത്. ഇപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി താരങ്ങളായ രാധിക ആപ്തെയും ഉഷാ യാദവും രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ തുറന്ന് സംസാരിക്കുകയാണ് താരങ്ങൾ.

  വയറ്റിൽ എന്തോ വിചിത്രമായി അനുഭവപ്പെട്ടു! ആഴ്ചകൾക്കു ശേഷം സത്യം മനസിലായി, ദീപികയ്ക്ക് സംഭവിച്ചത്?

   വായ തുറന്നാൽ കരിയർ ഉണ്ടാകില്ല

  വായ തുറന്നാൽ കരിയർ ഉണ്ടാകില്ല

  ബോളിവുഡിനു നേരെയാണ് രാധിക വിരൽ ചൂണ്ടുന്നത് . ബോളിവുഡിലെ സിംഹാസനങ്ങളിൽ അമർന്നിരിക്കുന്ന പലർക്കും കാസ്റ്റിംഗ് കൗച്ചുമായി ബന്ധമുണ്ട്. ഇവിടെ പലർക്കും അവർ ദൈവ തുല്യരാണ്. കൂടാതെ ശക്തരുമാണ്. അവർക്കെതിരെ ഒരു അക്ഷരം ശബ്ദിച്ചാൽ കരിയർ ഉണ്ടാകില്ല എന്നാണ് ഭീഷണിയെന്നും രാധിക പറഞ്ഞു. ഇതിനും മുൻപും സിനിമ മേഖലയിലെ ലൈംഗിക ആക്രമണത്തെ കുറിച്ചു രാധിക തുറന്നടിച്ചിരുന്നു. തന്നോട് ഒരു തെന്നിന്ത്യൻ താരം മോശമായി പെരുമാറി എന്ന് ധൈര്യമായി തുറന്നടിച്ച താരമാണ് രാധിക ആപ്തെ.

   കിടക്ക പങ്കിടാൻ വിളിച്ചു

  കിടക്ക പങ്കിടാൻ വിളിച്ചു

  ഇതേ അനുഭവം ദേശീയ പുരസ്കാര ജേത്രിയും മറാത്തി താരവുമായി ഉഷ യാദവും പങ്കുവെച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സമാനമായ അനുഭവമാണ് ഉഷയ്ക്കും പറയാനുള്ളത്. ഒരിക്കൽ തനിയ്ക്കൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇതിനു പ്രത്യുപകാരം സംവിധായകൻ ചോദിച്ചിരുന്നു. തന്റെ കയ്യിൽ പണമില്ലാന്ന് അദ്ദേഹത്തിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ അയാൾക്ക് അവശ്യം മറ്റൊന്നായിരുന്നു. കിടപ്പറ പങ്കിടാൻ അയാൾ ആവശ്യപ്പെട്ടിരുന്നു താരം തുറന്നടിച്ചു.

  തെലുങ്ക് താരത്തിന്റെ വെളിപ്പെടുത്തൽ

  തെലുങ്ക് താരത്തിന്റെ വെളിപ്പെടുത്തൽ

  തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തെലുങ്ക് പെൺകുട്ടികൾ സിനിമയിൽ അവസരം നിഷേധിക്കുന്നുവെന്നായിരുന്നു ശ്രീയുടെ ഒരു വെലിപ്പെടുത്തൽ. കൂടാതെ പെൺകുട്ടികളുടെ അഭിനയ മോഹം മുതലെടുത്തു കിടക്ക പങ്കിടാൻവരെ പലരും ക്ഷണിക്കുന്നുവെന്നും താരം തുറന്നടിച്ചിരുന്നു. കൂടാതെ കാസ്റ്റിംഗ് കൗച്ചിനെതിരെ ടോപ്പ് ലെസ് പ്രതിഷേധവുമായി ഹൈദരാബാദ് ഫിലിം ചേമ്പറിനു മുന്നിൽ എത്തിയിരുന്നു.

  പണമുണ്ടാക്കാം

  പണമുണ്ടാക്കാം

  കാസ്റ്റിംഗ് കൗച്ച് പെൺക്കുട്ടികൾക്ക് വരുമാനം കൂട്ടുന്ന ഒരു ഏർപ്പാടാണെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സരോജ് ഖാന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരാള്‍ തട്ടിയെടുക്കുന്നുവെന്നത് സാധാരണമാണ്. ഒരു സര്‍ക്കാര്‍ വരുന്നതും പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തു കൊണ്ടല്ലേ. സര്‍ക്കാറിനു അതാകാമെങ്കില്‍ സിനിമയിലും അതാകാം.സരോജ് ഖാന്‍ പറഞ്ഞു. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല..എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്, കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണെന്നും സരോജ് പറഞ്ഞിരുന്നു

  English summary
  Radhika Apte, Usha Jadhav reveal dark secrets of Bollywood casting couch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X