For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല!! ലൈംഗികാരോപണത്തിന് ഉഗ്രൻ മറുപടിയുമായി ലോറൻസ്, ഒരു ചാൻസ് തരാം

  |

  തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലായിരുന്നു തെലുങ്ക് നടി ശ്രീ റെഡ്ഡിയുടേത്. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ലൈംഗീകാതിക്രമങ്ങളും നടി മുഖം നോക്കാതെ തുറന്നടിച്ചിരുന്നു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ നേർക്കായിരുന്നു ശ്രീ വിരൽ ചൂണ്ടിയത്. ഇത് സിനിമ മേഖലയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

  വണ്ടർലായിൽ ഭയന്ന് നില വിളിച്ച് പ്രിയ!! റോഷൻ ഇത്ര ഭീകരനോ! കരച്ചിലും ആഘോഷിച്ച് ട്രോളന്മാർ

  ആദ്യം തെലുങ്ക് സിനിമയിൽ പുതുമുഖ നടിമാർ നേരിടുന്ന പ്രശ്നങ്ങളും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്. താൻ കഗാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും താരം മടി കൂടാതെ വിളിച്ചു പറഞ്ഞു. കൂടാതെ സ്ക്രീനിൽ മാന്യമാരായി ചിരിച്ചു നിൽക്കുന്ന താരങ്ങളുടെ തനി നിറമാണ് ശ്രീ വെളിച്ചത്ത് കൊണ്ടു വന്നത്. തമിഴിലേയും തെലുങ്കിലേയും താരങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

  ഈശ്വര ഇതൊട്ടിച്ചവന് നല്ലത് വരുത്തണേ! മറഡോണയുടെ ഒരു അവസ്ഥ, വൈറലാകുന്നു ടൊവിനോയുടെ പോസ്റ്റ്

  പീഡിപ്പിച്ചത് പ്രമു‌ഖ താരങ്ങൾ

  പീഡിപ്പിച്ചത് പ്രമു‌ഖ താരങ്ങൾ

  ശ്രീ റെഡ്ഡിയെ പീഡിപ്പിച്ചതെല്ലാം തമിഴ് തെലുങ്ക് സിനിമ മേഖലയിലെ പ്രമുഖ വ്യക്തികളാണ്.ടോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് നേരെയായിരുന്നു ശ്രീ വിരൽ ചൂണ്ടിയത്. നടൻ സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, റാണ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല നട‌ൻ നാനി, തമിഴിലെ പ്രമുഖ സംവിധായകരായ മുരുഗദോസ്, സുന്ദര്‍.സി, തമിഴ് നടൻ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ എന്നിവർക്ക് നേരെയാണ ആരോപണം ഉന്നയിച്ചത്.

   ആരും പ്രതികരിച്ചില്ല

  ആരും പ്രതികരിച്ചില്ല

  അതേസമയം ശ്രീയുടെ ഈ ആരോപണത്തിന് നേരെ ഇവർ കണ്ണടക്കുകയായിരുന്നു. വിഷയത്തിൽ വ്യക്തമായ പ്രതികരണം ആരുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എല്ലാവരും ആരോപണം നിഷേധിച്ചെങ്കിലും പ്രേക്ഷകർക്ക് തൃപ്തി ലഭിക്കുന്ന ഉത്തരം നൽകാൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ആരാധകര്‍ക്ക് വേണ്ടി വിശദീകരണം നല്‍കാന്‍ നടൻ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. സംഭവം നടന്നിട്ട് ഏഴ് വര്‍ഷമായെന്ന് ശ്രീ റെഡ്ഡി തന്നെ പറയുന്നുണ്ട്. എന്നാൽ എന്തു കൊണ്ട് ഇക്കാര്യം അപ്പോള്‍ ഉന്നയിച്ചില്ലെന്ന് ലോറന്‍സ് ചോദിക്കുന്നു.

   ഹോട്ടൽ മുറിയിൽ പൂജ

  ഹോട്ടൽ മുറിയിൽ പൂജ

  ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾക്ക് തക്കതായ മറുപടിയും ലോറൻസ് കൊടുത്തിട്ടുണ്ട്. തനിയ്ക്ക് എതിരെ ഉയർന്നു വന്ന ഈ ആരോപണം തനിയ്ക്ക് വലിയ കാര്യമൊന്നുമല്ല. ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും ലോറൻസ് പറഞ്ഞു. തെലുങ്ക് ചിത്രം റിബലിന്റെ ചിത്രീകരണത്തിനിടെ താന്‍ ശ്രീറെഡ്ഡിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ ചിത്രങ്ങളും രുദ്രാക്ഷവും എന്റെ മുറിയില്‍ കണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എനിക്ക് ഇതൊന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് പൂജ ചെയ്യാന്‍ ഭ്രാന്തില്ലെന്നും' ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു.

  ശ്രീയ്ക്ക് അവസരം നൽകാം

  ശ്രീയ്ക്ക് അവസരം നൽകാം

  ശ്രീയോട് താൻ ഒരു തെറ്റും ചെയ്തിട്ടില്ല. അത് തനിയ്ക്ക് നല്ലതു പോലെ അറിയാം. ഈ വിഷയത്തിൽ എനിയ്ക്ക് ശ്രീയോട് ഒരു തരത്തിലുമുള്ള ദേഷ്യമില്ല, സഹതാപം മാത്രമാണുള്ളത്. ശ്രീറെഡ്ഡിക്കായി താനൊരു പ്രസ് മീറ്റ് സംഘടിപ്പിച്ച് അഭിനയിക്കാനുള്ള അവസരം നല്‍കാം. അവിടെ വെച്ച് വേണമെങ്കില്‍ ഡാന്‍സ് ചെയ്യുകയും ചെയ്യാമെന്നും' ലോറന്‍സ് പറഞ്ഞു. തനിക്ക് ശ്രീറെഡ്ഡിയെ നേരില്‍ കാണാന്‍ ഭയമില്ലെന്നും ലോറന്‍സ് വ്യക്തമാക്കി. ഒരു അഭിനേതാവിനു സാധരണ നൽകുന്നതിനേക്കാൾ എളുപ്പമുള്ള സംഭാഷണം നിങ്ങൾക്ക് തരാമെന്നും ലോറൻ പരിഹസിച്ചു.

   സിനിമയിൽ അവസരം

  സിനിമയിൽ അവസരം

  നിങ്ങൾ ഇത് തെളിയിക്കുകയാണെങ്കിൽ എന്റെ അടുത്ത ചിത്രത്തിൽ ഒരു വേഷം നിങ്ങൾക്ക് നൽകും. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ നിങ്ങളെ അഭിമുഖീകരിക്കാൻ എനിയ്ക്ക് ഒരു പ്രശ്നവുമില്ല. അതേസമയം എന്റെ ചിത്രത്തിൽ അഭിനയിച്ച ശേഷം നിങ്ങൾ കൂടുതൽ സിനിമകൾ ലഭിച്ചേക്കുമെന്നും ലോറൻസ് പറഞ്ഞു.

  അഭിനയിക്കാൻ ബുദ്ധിമുട്ട്

  അഭിനയിക്കാൻ ബുദ്ധിമുട്ട്

  ശ്രീ റെഡ്ഡിയ്ക്ക് എന്റെ മുന്നിൽ വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ മനേജറെ കണ്ടാൽ മതിയെന്നും താരം പറഞ്ഞു. അതിന് ശേഷം നിങ്ങളുടെ അഭിഭാഷകനോ മറ്റു സുഹൃത്തുക്കൾക്കോ ഒപ്പം എന്റെ മുന്നിൽ വന്ന് അഭിനയിച്ച് കാണിക്കൂ. ഞാൻ നിങ്ങളെ തീർച്ചയായും സഹായിക്കുന്നതായിരിക്കും.

  സ്ത്രീകളെ ബഹുമാനിക്കുന്നു

  സ്ത്രീകളെ ബഹുമാനിക്കുന്നു

  സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ ഞാൻ. അതുകൊണ്ടാണ് ഇങ്ങനെയാരു മറുപടി നിങ്ങൾക്ക് നൽകിയത്. സ്ത്രീകളോടുളള ബഹുമാനത്തിന്റെ ഭാഗമായിട്ടാണ് അമ്മയുടെ പേരിൽ തന്നെ ക്ഷേത്രം നിർമിച്ചത്. നമുക്ക് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. ശ്രീ റെഡ്ഡിയുടെ നല്ലൊരു ജീവിതത്തിന് വേണ്ടി ഞാൻ പ്രാർഥിക്കുന്നുയെന്നും ലോറൻസ് പറഞ്ഞു.

  ഏറ്റവും മേശം നാനി

  ഏറ്റവും മേശം നാനി

  ശ്രീ കുറെ താരങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും നാനിക്കെതിരെയാണ് കൂടുതൽ ആരോപണം ഉന്നയിച്ചത്. നാനി വളരെ മോശക്കാരനാണ്. അയാള്‍ ബല പ്രയോഗത്തിലൂടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ശ്രീ പറഞ്ഞു. കൂടാതെ ആ സമയം അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം നാനിയാണെന്നും ശ്രീ പറഞ്ഞിരുന്നു.

  English summary
  Raghava Lawrence hits back at Sri Reddy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X