Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അപര്‍ണയും റഹ്മാനും 'ബ്ലു' ഫിലീമില്‍
സംവിധായകരെല്ലാം നടന്മാരായും നടന്മാരെല്ലാം സംവിധായകരായും അവതരിക്കുന്ന കാലമാണ്. ആ സ്ഥിതിയ്ക്ക് നടന് റഹ്മാന് സംവിധായകനാകാന്‍ പോകുന്നു എന്ന പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. പക്ഷെ യഥാര്‍ത്ഥ ജിവിതത്തിലല്ല റഹ്മാന് സംവിധായകനാകുന്നതെന്നറിയുക.
ദേശീയ പുരസ്കാര ജേതാവായ വേണു നായര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ എന്ന ചിത്രത്തിലാണ് റഹ്മാന് ഒരു സംവിധായകന്റെ വേഷത്തിലെത്തുന്നത്. ഒരു സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നതും. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് അതിനെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിക്കുന്ന ഒരു സംവിധായകന്.
ജോലിചെയ്യുന്ന ആശുപത്രി പാര്‍ക്കിങ് ലോട്ടില്‍ വച്ച് പീഡനത്തിനിരയായി, നാല്പത് വര്‍ഷമായി മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ കഴിയുന്ന അരുണ ഷെര്ബെയുടെ ജീവിതവും ചിത്രത്തിലെ കഥാനാകനെ സ്വാധീനിക്കുന്നുണ്ട്.
നിവേദ്യത്തിലൂടെ വന്ന് ബ്യൂട്ടിഫുള്‍ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അപര്‍ണ നായരാണ് ചിത്രത്തിലെ നായിക. ഒരു വക്കീലിന്റെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് അപര്‍ണ. താനിതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും തനിക്ക് പെര്‍ഫോം ചെയ്യാന്‍ ഇതില്‍ നല്ല അവസരമുണ്ടെന്നും അപര്‍ണ പറയുന്നു.
സിത്താര ശിവദാസാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍ഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ ആദ്യം തുടങ്ങുമെന്ന് സംവിധായകന് അറിയിച്ചു. തിരുവനന്തപുരവും ആലപ്പുഴയും മൂന്നാറുമായിരിക്കും പ്രധാന ലൊക്കേഷന്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!