twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികളാണ്! അവര്‍ക്ക് പേടിയാണെന്ന് സംവിധായകന്‍ രാജീവ് രവി

    |

    താരസംഘടനയായ എഎംഎംഎ യുടെ പേരില്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയിട്ടും കാര്യമായ പ്രതികരണമൊന്നും സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മുന്‍പ്രസിഡന്റ് ഇന്നസെന്റിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞിരുന്നതുമില്ല.

    6 മാസം കൊണ്ട് 86 സിനിമകള്‍! വിജയിച്ചത് 16 എണ്ണം.. മറ്റുള്ള സിനിമകളുടെ അവസ്ഥ എന്തായിരിക്കും..?6 മാസം കൊണ്ട് 86 സിനിമകള്‍! വിജയിച്ചത് 16 എണ്ണം.. മറ്റുള്ള സിനിമകളുടെ അവസ്ഥ എന്തായിരിക്കും..?

    താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികളാണെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരങ്ങളെ വിമര്‍ശിച്ച് കൊണ്ട് രാജീവ് രവി തുറന്ന് സംസാരിച്ചിരിക്കുന്നത്.

    വെള്ള പൂശിയിട്ടുണ്ടോന്ന് സംശയിക്കാം.. എങ്കിലും സഞ്ജു ക്ലാസാണ്.. രൺബീർ അൺബിലീവബിൾ.. ശൈലന്റെ റിവ്യൂവെള്ള പൂശിയിട്ടുണ്ടോന്ന് സംശയിക്കാം.. എങ്കിലും സഞ്ജു ക്ലാസാണ്.. രൺബീർ അൺബിലീവബിൾ.. ശൈലന്റെ റിവ്യൂ

    എഎംഎംഎ

    എഎംഎംഎ

    അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന (അമ്മ) എന്ന പേരില്‍ അറിയപ്പെട്ട് കൊണ്ടിരിക്കുന്ന താരസംഘടന വലിയ വിവാദങ്ങളില്‍ കുടങ്ങിയിരിക്കുകയാണ്. അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതില്‍ പ്രതിഷേധം അറിയിച്ച് നാല് യുവനടിമാര്‍ രാജി വെക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ അമ്മയില്‍ നിന്നും കൂടുതല്‍ രാജി ഉണ്ടാവുമെന്നും സൂചനയുണ്ടായിരുന്നു.

     രാജീവ് രവിയുടെ വാക്കുകള്‍..

    രാജീവ് രവിയുടെ വാക്കുകള്‍..

    ഈ താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികള്‍ മാത്രമാണ്. സിനിമയില്‍ എന്തൊക്കെ വീരകൃത്യങ്ങള്‍ ചെയ്താലും ജീവിതത്തില്‍ വൃത്തികേട് കാണിച്ചാല്‍ ജനങ്ങള്‍ ഏത് താരവിഗ്രഹവും തട്ടി താഴെയിടും. കേരള സമൂഹത്തിലെ ജാതിവെറിയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രതിഫലനം കൂടിയാണ് മലയാള സിനിമ മേഖല. ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശജനകമാണെന്നും രാജീവ് രവി പറയുന്നു.

     പൃഥ്വിരാജ് മാത്രം...

    പൃഥ്വിരാജ് മാത്രം...

    പൃഥ്വിരാജ് മാത്രമായിരുന്നു സംസാരിക്കാന്‍ തയ്യാറായതെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ പുറത്ത് വന്ന് സംസാരിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ച് പോവുമെന്നും രാജീവ് സൂചിപ്പിച്ചു. മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പ്രാഥമിക കര്‍ത്തവ്യമാണ് അവള്‍ക്കൊപ്പം നില്‍ക്കുക എന്നത്. നമ്മളും ഉത്തരവാദികളാണ് ആ പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണത്തില്‍. മലയാള സിനിമയിലെ ചെറുപ്പക്കാര്‍ അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ തയ്യാറാകണം. അത് സിനിമകളിലൂടെ പ്രകടപ്പിക്കണം. അത് മാത്രമല്ല വ്യക്തമായും സമൂഹമധ്യത്തില്‍ നിന്നും സംസാരിക്കണം.

    ശക്തമായ ലോബിയാണ്..

    ശക്തമായ ലോബിയാണ്..

    സിനിമകള്‍ ഇല്ലാതായാലോ എന്ന ആകുലതയാകും ചെറുപ്പക്കാര്‍ക്ക്. മറുവശത്തുള്ള ലോബി അത്രയധികം ശക്തമാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ഇവിടെ നമ്മുടെ സ്ത്രീകളാണ് ഉഗ്രന്‍. അവര്‍ എന്ത് ബോള്‍ഡാണ്. എന്ത് മാത്രം റിസ്‌ക് എടുക്കാനും അവര്‍ തയ്യാറാണ്. ചെറുപ്പക്കാരാണെങ്കിലും സൂപ്പര്‍ താരങ്ങളാണെങ്കിലും പൊതുവേ നായകന്മാര്‍ സിനിമയില്‍ മാത്രമാണ്. ജീവിതത്തില്‍ അവര്‍ ബഫൂണ്‍സാണ്. പേടിയാണവര്‍ക്ക്.. ഇവുരടെ സംഘടന ടിവി ചാനലുകള്‍ക്ക് വേണ്ടി ഷോ കളിക്കാന്‍ മാത്രമുള്ളതാണ്. സ്ത്രീകളെയൊക്കെ ഇവര്‍ കാണുന്ന രീതി എന്ത് മോശമാണെന്ന് നമുക്ക് പരിചയപ്പെടുമ്പോള്‍ മനസിലാകും. സ്ത്രീകളെ കുറിച്ച് ഇവര്‍ സംസാരിക്കുന്ന ഭാഷ അത്രയധികം മോശമാണെന്നും രാജീവ് രവി പറയുന്നു.

    English summary
    Rajeev Ravi talks about Mollywood actors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X