twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവനെതിര്, പക്ഷെ അവന്റെ സിനിമ വേണം... ഒടുവില്‍ വന്‍ തുകയ്ക്ക് രാമലീലയെ സ്വന്തമാക്കിയ ചാനല്‍?

    By Jince K Benny
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ മാധ്യമങ്ങള്‍ ദിലീപിന് എതിരായ നിലപാടുകളായിരുന്നു സ്വീകരിച്ചരുന്നത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ദിലീപിനെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തികളായിരുന്നു മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ? പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ?

    പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്... ആരാധകര്‍ക്കായി കാത്തുവച്ചിരിക്കുന്ന സമ്മാനം ഇതാ

    മാധ്യമങ്ങള്‍ ദിലീപിനെതിരെ ശക്തമായി വ്യക്തമായ മുന്‍വിധികളോടെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയതോടെ താരങ്ങള്‍ ഓണക്കാലത്ത് ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാതൃഭൂമി, കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ വാര്‍ത്ത ചാനലുകളാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത്. ദിലീപിന് എതിരേ നിലകൊണ്ട ഇതേ മാധ്യമങ്ങൾ തന്നെയാണ് രാമലീലയുടെ സാറ്റലൈറ്റ് അവകാശത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ചതും.

    നിലപാട് മയപ്പെടുത്തി

    നിലപാട് മയപ്പെടുത്തി

    ന്യൂസ് ചാനലുകള്‍ ദിലീപിനെ എതിരായ വാര്‍ത്തകളുമായി ശക്തമായി നിലകൊണ്ടപ്പോള്‍ എന്റര്‍ടെയിനിംഗ് ചാനലുകള്‍ തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്ത കാഴ്ചയായിരുന്നു കാണാന്‍ സാധിച്ചത്. പഴയ ദിലീപ് സിനിമകളായിരുന്നു ഈ ചാനലുകളിലെ പ്രൈംടൈം സിനിമകള്‍.

    രാമലീല അപ്രതീക്ഷിത ഹിറ്റ്

    രാമലീല അപ്രതീക്ഷിത ഹിറ്റ്

    ദിലീപിനെതിരെ മാത്രമല്ല ദിലീപ് ചിത്രം രാമലീലയ്ക്ക് എതിരേയും ഈ മാധ്യമങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. സിനിമ വന്‍ പരാജയമാണെന്നും ഫാന്‍സ് മാത്രമാണ് ചിത്രം കാണാന്‍ എത്തുന്നത് എന്നുമായിരുന്നു റിലീസ് ദിവസം രാവിലെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്.

    സാറ്റലൈറ്റ് അവകാശം

    സാറ്റലൈറ്റ് അവകാശം

    വലിയ പ്രതിസന്ധികള്‍ക്കിടെ റിലീസിനെത്തിയ രാമലീലയുടെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയിരുന്നില്ല. എന്നാല്‍ വിനോദ ചാനലുകള്‍ തമ്മില്‍ ഈ ചിത്രത്തിനായി ശക്തമായ മത്സരം തന്നെയുണ്ടായിരുന്നു. ഏഷ്യാനെറ്റില്‍ തുടര്‍ച്ചയായി ദിലീപ് സിനിമകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

    ഒടുവില്‍ മഴവില്‍ മനോരമയ്ക്ക്

    ഒടുവില്‍ മഴവില്‍ മനോരമയ്ക്ക്

    രാമലീലയ്ക്ക് വേണ്ടിയുള്ള ചാനല്‍ പോരാട്ടത്തില്‍ ഒടുവില്‍ വിജയം നേടിയത് മഴവില്‍ മനോരമയാണ്. വന്‍ തുകയ്ക്കാണ് മഴവില്‍ മനോരമ രാമലീല സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുക എത്രയാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

    റെക്കോര്‍ഡ് നേട്ടം

    റെക്കോര്‍ഡ് നേട്ടം

    മലയാള സിനിമയില്‍ ദിലീപ് യുഗം അവസാനിച്ചു എന്ന പ്രചരിപ്പിക്കപ്പെട്ടിരുന്ന സമയത്തായിരുന്നു അത്തരം വ്യാജ പ്രചരണങ്ങള്‍ തള്ളി രാമലീല വന്‍ വിജയത്തിലേത്ത് നീങ്ങിയത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് റെക്കോര്‍ഡ് കളക്ഷനുമായി രാമലീല കുതിക്കുന്നത്.

    മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്

    മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്

    മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ദിലീപിന്റെ പേരും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അതിവേഗം 20 കോടി പിന്നിട്ട ചിത്രങ്ങളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് തൊട്ട് പിന്നിലുണ്ട് രാമലീല. ആദ്യ വാര കളക്ഷനില്‍ മമ്മൂട്ടിയേയും പിന്നിലാക്കി രണ്ടാം സ്ഥാനം രാമലീല സ്വന്തമാക്കി.

    പ്രതിസന്ധികളെ അതിജീവിച്ച്

    പ്രതിസന്ധികളെ അതിജീവിച്ച്

    ദിലീപിനെതിരെ മുറവിളി കൂട്ടിയിരുന്നവര്‍ രാമലീലയ്‌ക്കെതിരേയും ശക്തമായി രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രാമലീല റിലീസ് ചെയ്യുന്ന തിയറ്റുകള്‍ തകര്‍ക്കണമെന്നു വരെ ആഹ്വാനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഇവയെല്ലാം തള്ളിക്കളഞ്ഞു.

    English summary
    Ramaleela satellite amount sold for big amount. Right bagged by Mazhavil Manorama.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X