For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും! മണി ഹീസ്റ്റ് ഗാനവുമായി പിഷാരടിയും ധര്‍മ്മജനും

  |

  ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. ഇരുവരും ഒരുമിച്ചെത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ധര്‍മ്മജനും പിഷാരടിയും എത്താറുളളത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഇവര്‍ ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയിരുന്നത്.

  മലയാളത്തിലെ തിരക്കുളള ഹാസ്യനടന്മാരില്‍ ഒരാളായി ധര്‍മ്മജന്‍ മാറിയപ്പോള്‍ സംവിധാന രംഗത്താണ് പിഷാരടി തിളങ്ങിയത്. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള ഇവരുടെ പരിപാടികള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും.

  ലോക് ഡൗണ്‍ സമയത്ത് കൂടുതല്‍ ആക്ടീവാകാറുളളത് പിഷാരടിയാണ്. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നടന്‍ പോസ്റ്റ് ചെയ്യാറുണ്ട്. രമേഷ് പിഷാരടിയുടെതായി വന്ന രസകരമായ പുതിയൊരു വീഡിയോയും തരംഗമായിരുന്നു. ഇത്തവണ ധര്‍മ്മജനൊപ്പമുളള രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.

  സ്പാനിഷ് ടെലിവിഷന്‍ പരമ്പരയായ മണി ഹീസ്റ്റ് സീരിസിലൂടെ ഹിറ്റായ ചാവോ ബെല്ല ചാവോ ബെല്ല ഗാനത്തിന്റെ വരികള്‍ പാടുന്ന രമേഷ് പിഷാരടിയെയും ധര്‍മ്മജനെയുമാണ് ട്രോള്‍ വീഡിയോയില്‍ കാണാനാവുക. സ്‌പെയിനിലും പിടിയുളള പ്രൊഫസര്‍ ഫെഡറിക്കും സംഘവും എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

  നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്! ലോക് ഡൗണ്‍ സമയം ബ്ലോഗുമായി മോഹന്‍ലാല്‍

  മുന്‍പ് എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ഇരുവരും അവതരിപ്പിച്ച കച്ചേരി വീഡിയോയില്‍ ചാവോ ബെല്ല ഗാനം കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്തിയിരിക്കുകയാണ്. കിടിലന്‍ ഫിറോസ് എന്നയാളാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. രമേഷ് പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

  കോമഡി സ്റ്റാര്‍സ് ഫെയിം ഷാബുരാജ് അന്തരിച്ചു! ഓര്‍മ്മകള്‍ പങ്കുവെച്ച് റിമി ടോമി

  കൊലമാസ് എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. കൊള്ളാം പൊളി സാനമെന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. പിഷാരടിയുടെ പോസ്റ്റിന് താഴെ കാളിദാസ് ജയറാം, പ്രിയാമണി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ , ഗായകന്‍ കെഎസ് ഹരിശങ്കര്‍ തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. സ്പാനിഷില്‍ ഇത്രയേറെ ഒഴുക്കോടെ സംഗീതകച്ചേരി നടത്താന്‍, എന്റെ ചാള്‍സ് ശോഭരാജിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക., ഇത് ചെയ്തവന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നാണ് മറ്റു കമന്റുകള്‍.

  വിവാഹമുണ്ടെങ്കില്‍ അറിയിക്കുമെന്ന് അമലാ പോള്‍!! ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് നടി

  കൊറോണ സമയം ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. കൊറോണ വ്യാപനത്തിനിടെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടിവെച്ചിരുന്നു.

  വീഡിയോ

  English summary
  Ramesh Pisharody Dharmajan Bolgatty Video trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X