Don't Miss!
- News വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി, ഇന്ന് പ്രിന്‍സിപ്പാള്‍! മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ
ചില സിനിമകളും കഥാപാത്രങ്ങളും എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ നിന്ന് പോകില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രേക്ഷകരുടെ എവർഗ്രീറ്റ് ഹിറ്റ് ചിത്രമാണ് ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന തലയണമന്ത്രം. മലയാളത്തിലെ ഏക്കാലത്തേയും ഹിറ്റുകളിലൊന്നാണ തലയണമന്ത്രം. ഇന്നും പ്രേക്ഷകർ അതിലെ ഓരോ കഥാപാത്രങ്ങളേയും ഓർമയിൽ സൂക്ഷിക്കുന്നുണ്ട്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്ലൈസ് സെറ്റുകൾ ധരിക്കൂ
തലയണമന്ത്രം എന്ന സിനിമയിൽ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഉർവശിയെയാണ്. അസൂയക്കാരിയായ നട്ടിൻ പുറത്തുക്കാരി കഞ്ചന എന്ന വീട്ടമ്മയെയാണ് ഉർവശി അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കാഞ്ചന. ചിത്രത്തിൽ ഉർവശിയെ ഒരു കുട്ടി ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിലെ ബെസ്റ്റ് സീനുകളിൽ ഒന്നാണത്. ആ കോളനിയെ സ്കൂൾ വിദ്യാർഥിയായ ആ ചെറിയ പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?
ഇന്നസെന്നിന്റേയും മീനയുടേയും മകളായി ചിത്രത്തിലെത്തിയ ആ പെൺകുട്ടി പ്രേക്ഷകർക്കിടയിൽ അത്ര സുപരിചിതയല്ല. പിന്നീട് അധികം ചിത്രത്തിലൊന്നും ഈ പെൺകുട്ടിയെ കണ്ടിട്ടുമില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. ഇത്തവണ വലിയൊരു ചിത്രത്തിൽ അത്ര വലുതല്ലാത്ത റോളിലാണ് അവർ എത്തുന്നത്.
അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണെങ്കിൽ ഇന്ന് കോളേജ് പ്രിൻസിപ്പാളായിട്ടാണ് ഇവർ എത്തുന്നത്. പേര് സിന്ധു മനു വർമ്മ. നടൻ ജഗന്നാഥ വർമയുടെ മകൻ മനു വർമയുടെ മകന്റെ ഭാര്യയാണ് സിന്ധു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലൂടെയാണ് സിന്ധ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. തലയണമന്ത്രത്തിൽ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്.
എന്തുകൊണ്ട് ഒരു മലയാള ചിത്രം വരുന്നില്ല! സിനിമയിൽ നിന്ന് വിട്ട് നിന്നതിനെ കുറിച്ച് പ്രയാഗ
രമേഷ് പിഷാരാടിയാണ് സിന്ധുവിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗാനഗന്ധർവ്വനിലെ സിന്ധുവിന്റെ റോളിനെ കുറിച്ച് വെളിപ്പെടുത്തിയത്. 25/40. സിന്ധു മനു വർമ്മ .ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക)ആയി അഭിനയിച്ച അതേ ആൾ...
അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ..മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ-പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
അച്ഛൻ ബാലയുടെ അഭിനയവും അമ്മ അമൃതയുടെ പാട്ടും! പപ്പുവിന്റെ ഉഗ്രൻ പ്രകടനം
നടൻ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളൊക്കെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ കലാസദന്‍ ഉല്ലാസ് എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സെപ്റ്റംബർ 26 ആണ് ചിത്രം റിലീസിനായി എത്തുന്നത്,
-
അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍