For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ധരിച്ച ഷര്‍ട്ടുകളാണ് പിന്നീട് ഞാന്‍ ഇട്ടതെന്ന് അവന് അറിയില്ലാരുന്നു, അനുഭവം പറഞ്ഞ് രമേഷ് പിഷാരടി

  |

  മമ്മൂട്ടി രമേഷ് പിഷാരടി കൂട്ടുകെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗാനഗന്ധര്‍വ്വന്‍. ഇരുവരും ആദ്യമായി ഒന്നിച്ച സിനിമയില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗായകന്റെ റോളിലാണ് മമ്മൂക്ക എത്തിയത്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം വന്ദിത മാധവന്‍, അതുല്യ ചന്ദ്ര, ശാന്തിപ്രിയ, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, സിദ്ധിഖ്, മണിയന്‍പിളള രാജു ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു വേഷങ്ങളില്‍ എത്തിയത്. രമേഷ് പിഷാരടിയും ഹരി പി നായരും തിരക്കഥയെഴുതിയ സിനിമ ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

  അതേസമയം ഗാനഗന്ധര്‍വ്വനിലെ മമ്മൂക്കയുടെ കഥാപാത്രം ധരിച്ച വസ്ത്രങ്ങള്‍ താന്‍ പിന്നീട് ഉപയോഗിച്ചതിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞിരുന്നു. മമ്മൂക്കയുമായുളള സംസാരത്തിനിടെയാണ് ഇക്കാര്യം പിഷാരടി വെളിപ്പെടുത്തിയത്.

  സിനിമയില്‍ ആവശ്യം കഴിഞ്ഞാല്‍ ഓരോ പ്രോപ്പര്‍ട്ടീസ് എല്ലാവരും എടുക്കാറുണ്ട്. സിനിമ കഴിഞ്ഞാല്‍ അത് ഓരോരുത്തര്‍ക്കുമുളള താല്‍പര്യമാണ്. ഓരോ സാധനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് പിഷു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നോട് ഇതിന്‌റെ എഡിറ്റര്‍ ചോദിച്ചു ഇതിന്‌റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് പിഷാരടി ചേട്ടനാണോ എന്ന്. ഞാന്‍ പറഞ്ഞു അല്ല ഇതിന് വേറെ ആളുണ്ട്.

  എന്നാല്‍ ഇതില്‍ യാദൃശ്ചികമായിരിക്കും, കാരണം മമ്മൂക്ക ഇട്ടിരിക്കുന്ന ഡ്രസുകളെല്ലാം പിഷാരടി ചേട്ടന്‌റെ ഒരു ഡ്രസ് പാറ്റേണാണ് ഈ സിനിമയില്‍ ഇട്ടേക്കുന്നേ എന്ന് എഡിറ്റര്‍ എന്നോട് പറഞ്ഞു. പുളളി ഓര്‍ത്തു ഞാനങ്ങനെ പാറ്റേണ്‍ കൊടുത്തതാണെന്ന്. അവന്‍ അറിയുന്നില്ലല്ലോ ഇക്ക സിനിമയില്‍ ഇട്ട ഷര്‍ട്ടുകളാണ് എഡിറ്റിങിന് പോവുമ്പോ ഞാന്‍ ഇട്ടോട്ടിണ്ടിരിക്കുന്നത് എന്ന്. ഇക്ക സിനിമയില്‍ ഇട്ട ഷര്‍ട്ടുകള്‍ മുഴുവന്‍ ഞാന്‍ കൊണ്ടുപോയി. പിഷാരടി പറഞ്ഞു.

  തുടര്‍ന്ന് അതെങ്ങനെ ശമ്പളത്തില്‍ കുറയ്‌ക്കോ എന്ന് തമാശയായി മമ്മൂക്ക ചോദിച്ചു. ശമ്പളത്തില്‍ കുറയ്‌ക്കൊന്നുമില്ല. പിന്നെ വേറൊരു കാര്യം എനിക്ക് ഒരു നഷ്ടം സംഭവിച്ചു. ഇക്ക ഈ സിനിമയില്‍ കാര്യമായ വരുമാനം ഇല്ലാത്ത ഒരു കഥാപാത്രമായതിനാല്‍ പഴയകാലവും പുതിയ കാലവും ആകെകൂടി ഏട്ടോ പത്തോ ഷര്‍ട്ടുകളെ ഉളളൂ. അപ്പോ എനിക്ക് കുറച്ചേ ലഭിച്ചൂളളൂ. അതേ ഒരുപാട് ഷര്‍ട്ടുകള്‍ ഇല്ല ഇതില്‍, മമ്മൂക്ക പറഞ്ഞു. സാധാരണ പത്തറുപത് സീനുകള്‍ എന്ന് പറയുമ്പോ ഒരു പത്ത് നാല്‍പത് ഡ്രസ് ചേയ്ഞ്ചുകള്‍ ഉണ്ടാവും.

  അങ്ങനത്തെ സീനുകളായിരിക്കും. കണ്‍ടിന്യൂവിറ്റി ഒന്നും ഇല്ല. എന്നാല്‍ ഈ സിനിമയില്‍ നമ്മള് കണ്‍ട്യൂനിറ്റി ഇല്ലാത്ത സീനുകളില്‍ പോലും നമ്മള് ഉപയോഗിച്ച ഷര്‍ട്ടുകള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് ഇട്ടു. ദാരിദ്രം കാണിക്കാന്‍ വേണ്ടി. അത് പിന്നെ വേറെ വഴികളില്ല. ഉല്ലാസിനെ പോലെ വളരെ ചുരുങ്ങിയ വരുമാനം ഉളളയാള്‍ അങ്ങനെയാണ്. രണ്ട് മൂന്ന് വീതം പാന്റും ഷര്‍ട്ടും അത് നമ്മള്‍ മാറ്റി മാറ്റിയാണ് ഇട്ടിട്ടുളളത്. അത് സിനിമ കാണുമ്പോള്‍ അറിയാം.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  ഞാന്‍ നാലഞ്ചു സീനുകളില്‍ അലക്കിതേച്ച് ഇട്ട ഷര്‍ട്ട് പിന്നെയും നിങ്ങള് അലക്കി തേച്ചു ഇട്ടല്ലെ, മമ്മൂക്ക പിഷുവിനോട് ചോദിച്ചു. ഇട്ടോണ്ടിരിക്കുകയാണ് ഇപ്പോഴും. പക്ഷെ ഇപ്പോഴുളളത് സിനിമ കഴിഞ്ഞ് മേടിച്ചതാണ്. കാരണം സിനിമ റിലീസായിട്ട് എനിക്ക് വലിയൊരു പേടിയുണ്ടായിരുന്നു. കാരണം പ്രൊമോഷന് പോവുമ്പോ അവിടെയുളള പോസ്റ്ററിലെ മമ്മൂക്കയുടെ വേഷം എന്റെ സെയിം ആവുമോ എന്ന പേടി. അതുകൊണ്ട് ഞാന്‍ പുതിയത് മേടിച്ച് ഇട്ട ശേഷമാണ് പോയത്.

  English summary
  ramesh pisharody revealed he takes mammootty's costumes in Ganagandharvan after production
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X