twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാണ പ്രണയം പറഞ്ഞു, മിഹിഖ സമ്മതം മൂളി! സിനിമയെ വെല്ലുന്ന പ്രണയത്തിന് ശുഭപര്യവസാനമായി വിവാഹം!

    |

    ബാഹുബലിയിലൂടെയായിരുന്നു റാണ ദഗ്ഗുപതിയുടേയും കരിയര്‍ മാറി മറിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ പ്രിയതാരങ്ങളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. ഈ സിനിമ റിലീസ് ചെയ്തതോടെയാണ് റാണയെ കേരളക്കരയും നെഞ്ചിലേറ്റിയത്. ബാഹുബലിക്കും മുന്‍പും ശേഷവും എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ മാറ്റങ്ങള്‍ പ്രകടമാണ്. വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം അടുത്തിടെ എത്തിയത്. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ തൃഷയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

    വിവാഹം ആഗസ്റ്റ് 8നാണെന്ന് വ്യക്തമാക്കിയത് റാണ തന്നെയായിരുന്നു. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളുടേയും വിവാഹ ദിവസത്തിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊവഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായാണ് വിവാഹം നടത്തുന്നത്. അതിഥികളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. മെഹന്തി ചടങ്ങിന്റെയും വിവാഹ ദിവത്തെയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലുള്ള പ്രണയമായിരുന്നു ഇവരുടേത്. റാണ-മിഹിഖ പ്രണയത്തെക്കുറിച്ചും വിവാഹ വിശേഷങ്ങളെക്കുറിച്ചുമൊക്കെയറിയാന്‍ തുടര്‍ന്നുവായിക്കൂ.

    {photo-feature}

    English summary
    Rana Daggubati And Miheeka Bajaj’s love story is like a romantic movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X