twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭല്ലാല ദേവന്‍ ബാഹുബലിയെ കടത്തിവെട്ടുമോ? റാണയുടെ അടുത്ത സിനിമയും വിസ്മയമാകും.. കാരണമിതാണ്..

    |

    ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിച്ച ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ആയിരം കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു ബാഹുബലി. രണ്ടായിരം കോടി വരെ സിനിമ കളക്ഷനില്‍ എത്തിയിരുന്നു.

    ബാഹുബലിയില്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെ ലോകശ്രദ്ധപിടിച്ച് പറ്റിയിരുന്നു. സിനിമയില്‍ ഭല്ലാലദേവന്‍ എന്ന വില്ലന്‍ വേഷത്തിലെത്തിയത് തെലുങ്ക് താരം റാണ ദഗ്ഗുപതിയായിരുന്നു. ബാഹുബലിയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന ഭല്ലാലദേവന്‍ മലയാളത്തിലും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരുങ്ങുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

    റാണ ദഗ്ഗുപതി

    റാണ ദഗ്ഗുപതി

    2010 ല്‍ ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു റാണ ദഗ്ഗുപതി തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ ബാഹുബലിയിലെ ഭല്ലാലദേവന്‍ എന്ന വില്ലന്‍ വേഷമായിരുന്നു റാണയുടെ ജീവിതത്തില്‍ വലിയൊരു വഴിതിരിവ് ഉണ്ടാക്കിയത്. ലക്ഷണമൊത്തൊരു വില്ലനായിരുന്നു ഭല്ലാലദേവന്‍. അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകര സ്വാധീനിക്കുകയും ചെയ്തിരുന്നു.

    മലയാളത്തിലേക്ക്

    മലയാളത്തിലേക്ക്

    തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ യുവതാരം മലയാളത്തിലേക്ക് കൂടി എത്തുകയാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയെ ആസ്പദമാക്കി കെ മധു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് റാണ മലയാളത്തിലേക്ക് എത്തുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യഭാഗം രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കഥയാണ് പറയുന്നത്. ഇതിലാണ് റാണ നായകനായി അഭിനയിക്കുന്നത്. രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവിന്റെ കഥയാണ് പറയുന്നത്പീറ്റര്‍ ഹെയിനാണ് ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

     ഹിരണ്യകശ്യപു വരുന്നു...

    ഹിരണ്യകശ്യപു വരുന്നു...

    റാണ ദഗ്ഗുപതി നായകനാവുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് ഹിരണ്യകശ്യപു. പുരാണകഥ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ 180 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ഹിരണ്യകശ്യപു എന്ന കഥാപാത്രത്തെ തന്നെയായിരിക്കും റാണ അവതരിപ്പിക്കുന്നത്. ഗുണശേഖര്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മാതാവും റാണയുടെ അച്ഛനുമായ സുരേഷ് ബാബുവാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കുന്ന സിനിമ ഇന്ത്യയിലെ എല്ലാഭാഷകളിലേക്കും എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

    റാണയുടെ സിനിമകള്‍

    റാണയുടെ സിനിമകള്‍

    ഈ വര്‍ഷം ഇതുവരെ റാണയുടെ രണ്ട് സിനിമകളാണ് റിലീസിനെത്തിയത്. നിലവില്‍ മടൈ തിരുന്ത്'1945' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് റാണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യ വിഭജനത്തിന് മുമ്പുള്ള കഥയുമായി എത്തുന്ന സിനിമയില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികന്റെ വേഷത്തിലായിരിക്കും റാണ അഭിനയിക്കുന്നത്. അതിന് മുന്‍പ് തെലുങ്കിലെ ഒരു പ്രശസ്ത ചാറ്റ് ഷോ യാണ് നമ്പര്‍ 1 യാരി അവതരിപ്പിക്കാനും റാണ എത്തിയിരുന്നു.

    English summary
    Rana Daggubati's next movie details
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X