For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ ചുവട് പിഴച്ചോ? ഹോളിവുഡ് സ്‌റ്റൈലിലെത്തിയിട്ടും മലയാളികള്‍ക്ക് വേണ്ടേ?

  |

  മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ താരമാണ് പൃഥ്വിരാജ്. നടന്‍ എന്നതിനപ്പുറം നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെയുള്ള മേഖലകളിലും തന്റെ കഴിവ് തെളിയിച്ചാണ് പൃഥ്വിയുടെ യാത്ര. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  ദുല്‍ഖർ സൽമാൻ അടുത്ത ബാഹുബലിയോ? തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രം വരുന്നു! വാപ്പച്ചിയുടെ വിസ്മയം വേറെ..

  ജൂലൈയില്‍ റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും കൂടെ ഹിറ്റായിരുന്നു. ഹിറ്റ് മാത്രം പ്രതീക്ഷിച്ചെത്തിയ മറ്റൊരു പൃഥ്വിരാജ് മൂവിയായിരുന്നു രണം. കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷം ആദ്യമെത്തിയ സിനിമയായിരുന്നു രണം. ആദ്യദിനം നല്ല പ്രതികരണം നേടിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

  പൃഥ്വി തളർന്ന് വീണപ്പോൾ തീവണ്ടിയെ പറപ്പറപ്പിച്ച് ടൊവിനോയുടെ മാസ്! ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ

  രണം

  രണം

  പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് രണം. ക്രൈം ഡ്രാമയായി ഒരുക്കിയ രണത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും നിര്‍മ്മല്‍ സഹദേവ് തന്നെയാണ്. പൃഥ്വിരാജ് നായകനായി അഭിനയിക്കുമ്പോള്‍ ഇഷ തല്‍വാറാണ് നായിക. മുംബൈ പോലീസിന് ശേഷ പൃഥ്വിയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ റഹ്മാനും അഭിനയിച്ചിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനിറ്റി, ഡേവിഡ് അലക്‌സി, ആരോന്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷനൊരുക്കിയിരിക്കുന്നത്.

  പ്രതീക്ഷിച്ച വിജയം

  പ്രതീക്ഷിച്ച വിജയം

  ഈ വര്‍ഷം തുടക്കം മുതല്‍ രണം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ ആറിനെത്തുമെന്നാണ് ഒടുവില്‍ ഉറപ്പിച്ചത്. ചിത്രത്തില്‍ നിന്നും പുറത്ത് വിട്ട തീം സോംഗ്, ട്രെയിലര്‍, ടീസര്‍ എന്നിവയെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നവയാണ്. ഇതാണ് രണത്തിന് വേണ്ടി സിനിമാപ്രേമികളെ കാത്തിരിപ്പിച്ചത്. വിദേശത്ത് നിന്നും ചിത്രീകരിച്ച സിനിമ ഹോളിവുഡ് സ്‌റ്റൈലിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

  ആദ്യദിനം

  ആദ്യദിനം

  കേരളത്തില്‍ റിലീസിനെത്തിയ സിനിമയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. പ്രളയത്തിന് ശേഷമെത്തുന്ന സിനിമ ആണെന്നുള്ളത് സിനിമ കാണാന്‍ ആളുകളുടെ എണ്ണം കൂട്ടിയിരുന്നു. 150 ഓളം തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം രണം പ്രദര്‍ശനത്തിനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 25 ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചത്. സെപ്റ്റംബര്‍ 7 നാണ് കേരളത്തിന് പുറമേയുള്ള സംസ്ഥാനങ്ങളിലേക്ക് രണമെത്തിയത്.

  കളക്ഷനില്‍ മോശമില്ലാത്ത തുടക്കം

  കളക്ഷനില്‍ മോശമില്ലാത്ത തുടക്കം

  ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും സിനിമ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഡേ 25 പ്രദര്‍ശനങ്ങളില്‍ നിന്നും 6.56 ലക്ഷമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്സിലെ കളക്ഷന്‍. നാല് ദിവസം കഴിയുമ്പോഴേക്കും ആദ്യ ആഴ്ചയും അവസാനിച്ചു. ഇതില്‍ നിന്നും 22.84 ലക്ഷമായിരുന്നു രണം നേടിയത്.

  ഹര്‍ത്താല്‍ ദിവസം

  ഹര്‍ത്താല്‍ ദിവസം

  ആദ്യ ദിവസങ്ങള്‍ മോശമില്ലാതെ പോയെങ്കിലും തിങ്കളാഴ്ചത്തെ ഭാരത്ബന്ദ് സിനിമയെ പ്രതികൂലമായി ബാധിച്ചിരുന്നു. 9 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഈ ദിവസങ്ങളില്‍ ലഭിച്ചിരുന്നത്. അതില്‍ നിന്നും 1.87 ലക്ഷത്തിലെത്താനേ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ടൊവിനോ തോമസിന്റെ തീവണ്ടിയ്ക്ക് അന്നേ ദിവസം നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ തീവണ്ടിയ്ക്ക് കഴിഞ്ഞിരുന്നു.

   ആറ് ദിവസം മറികടന്നു..

  ആറ് ദിവസം മറികടന്നു..

  സെപ്റ്റംബര്‍ ആറിനെത്തിയ ചിത്രം ആറ് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ആറാം ദിവസം 13 ഷോ യില്‍ നിന്നും 1.32 ക്ഷം സ്വന്തമാക്കാനെ കഴിഞ്ഞിരുന്നുള്ളു. നിലവില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 26.04 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം സെപ്റ്റംബര്‍ 12 ന് യുഎഇ/ജിസിസി എന്നിവിടങ്ങളിലേക്ക് കൂടി സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ഇവിടെ നല്ല പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

  English summary
  Ranam box office collections: How well has the film done so far?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X