twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിന് വിരാമം; പൃഥ്വിരാജ് ചിത്രം രണം ഉടന്‍ തിയറ്ററുകളിലേക്ക്!!

    By Desk
    |

    പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം രണം ഉടന്‍ തിയറ്ററുകളിലേക്ക്.ഒരുപാട് നാളുകള്‍ക്കുശേഷമാണ് പൃഥ്വിരാജ് ഒരു മുഴുനീള ആക്ഷന്‍ സിനിമയുമായി എത്തുന്നത്.ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ അസോസിയേറ്റയിരുന്ന നിര്‍മല്‍ സഹദേവനാണ് ചിത്രത്തിന്റെ സംവിധായകന്‍.സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. സെപ്തംബര്‍ ആദ്യവാരമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്‌.

    മമ്മൂക്കയുടെ മകന്‍ പിന്നെ മോശം വരുത്തുമോ? ദുല്‍ഖര്‍ മിന്നിച്ചു.. കാര്‍വാന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്മമ്മൂക്കയുടെ മകന്‍ പിന്നെ മോശം വരുത്തുമോ? ദുല്‍ഖര്‍ മിന്നിച്ചു.. കാര്‍വാന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

    പൃഥ്വിരാജിന്റെ കൂടെ,മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ അടുപ്പിച്ച് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതിനാലാണ് ചിത്രത്തിന്റെ റിലീസിങ്ങ് വൈകിയത്.ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം യു എസില്‍ വച്ചാണ് ചിത്രീകരിച്ചത്.സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ടീസറുകളെല്ലാം നിമിഷങ്ങള്‍കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ കാണിച്ചു കൊണ്ടുളള ടീസറായിരുന്നു ആദ്യത്തേത്.പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ടീസറിന് ലഭിച്ചത്.ടീസറിനെ അനുകരിച്ചു കൊണ്ട് നിരവധി വീഡിയോകളും പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജും ഇഷ തല്‍വാറും ഉള്‍പ്പെട്ട രംഗമാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

    Ranam

    ഡെട്രോയിറ്റിലെയും ടൊറേന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.ഡെട്രോയിറ്റ് ക്രോസിംഗ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്‌.പിന്നീട് മാറ്റുകയായിരുന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ യുദ്ധ സമാനമായ അന്തരീക്ഷത്തിലൂടെയാണ് രണം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇഷാ തെല്‍വാറാണ് ചിത്രത്തിലെ നായിക.

    ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്കിന് പോയ സൗബിന് സംഭവിച്ചത്? വീഡിയോ വൈറലാവുന്നു, കാണൂ!ഭാര്യയ്‌ക്കൊപ്പം മോണിങ് വാക്കിന് പോയ സൗബിന് സംഭവിച്ചത്? വീഡിയോ വൈറലാവുന്നു, കാണൂ!

    റഹ്മാന്‍,അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുംബൈ പോലീസ് എന്ന ചിത്രത്തിനുശഷം പൃഥ്വിരാജും റഹ്മാനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.തമിഴ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റര്‍ ബ്രൂനെറ്റി,ഡേവിഡ് അലസി,ആരോള്‍ റോസന്‍ഡ്രി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളാണ് ക്രിസ്ത്യന്‍ ബ്രൂനെറ്റി.ജെയ്ക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിഗ്മി ടെന്‍സിങ്ങാണ്.ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Vanam releasing on September
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X