twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനായതിന്റെ സന്തോഷത്തില്‍ രഞ്ജി പണിക്കര്‍

    By Lakshmi
    |

    മലയാളത്തിലെ കിടിലന്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്ന് പേരെടുത്തയാളാണ് രഞ്ജി പണിക്കര്‍. തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥകളും എന്നും ഓര്‍മ്മിക്കപ്പെടുന്ന പല ഡയലോഗുകളും മലയാളത്തിന് സമ്മാനിച്ച പ്രതിബയാണ് രഞ്ജി. ഇപ്പോള്‍ നടന്റെ റോളില്‍ക്കൂടി എത്തുകയാണ് മലയാളത്തിലെ കരുത്തുറ്റ ചിത്രങ്ങളുടെ രചയിതാവ്.

    ഓം ശാന്തി ഓശാനയെന്ന ചിത്രത്തിലാണ് രഞ്ജി പണിക്കര്‍ അഭിനേതാവായിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. നടനെന്ന നിലയിലേയ്ക്കുള്ള മാറ്റം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും അതില്‍ തനിയ്‌ക്കേറെ സന്തോഷമുണ്ടെന്നും രഞ്ജി പറയുന്നു.

    Ranji Paniker

    ചിത്രത്തില്‍ രഞ്ജി മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താനാ റോള്‍ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സെറ്റിലെ അനുഭവം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    അഭിനയത്തിലെ തുടക്കക്കാരന്‍ എന്ന നിലയ്ക്ക് എനിയ്ക്ക് നന്നായി ശ്രദ്ധിച്ച് അഭിനയിക്കാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു ഓം ശാന്തി ഓശാനയുടെ സെറ്റിലേത്. പകിട എന്ന ചിത്രത്തില്‍ ഞാനൊരു അതിഥി വേഷം ചെയ്യുന്നുണ്ട്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്തായ മിഥുനെ കാണുകയും പരിചയപ്പെടുകയും ചെയ്ത്. ആ ബന്ധമാണ് ഇതിലെ കഥാപാത്രത്തിലേയ്ക്ക് വഴി തുറന്നത്- രഞ്ജി പണിക്കര്‍ പറയുന്നു.

    മിഥുനെ പരിചയപ്പെട്ട് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്റണിയും മിഥുനും കൂടി എന്നെ കാണാന്‍ വന്നു. അവരുടെ ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്നതായിരുന്നു ആവശ്യം. ആദ്യമായി ലഭിയ്ക്കുന്ന മുഴുനീള കഥാപാത്ര ഓഫറായിരുന്നു ഇതിലേത്. അതുകൊണ്ടുതന്നെ സമ്മതം മൂളി, മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാവിനെ എനിയ്ക്ക് നേരത്തേ അറിയുകയും ചെയ്യുമായിരുന്നു- രഞ്ജി പറയുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയും നസ്രിയ നസീമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

    English summary
    Script Writer of numerous super action movies in Malayalam, Ranji Panikar, has begins his acting career throug Om Shanthi Osana.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X