twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിക്കു മരിച്ചപ്പോള്‍ രഞ്ജിനിഹരിദാസ് പൊട്ടിക്കരഞ്ഞു

    By Aswathi
    |

    രഞ്ജിനി ഹരിദാസിന് അല്പം എടുത്തു ചാട്ടവും മുന്‍കോപവും ഉണ്ടെന്നേയുള്ളു. അതും പെണ്ണെന്ന നിലയില്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നവരുടെ അടുത്തുമാത്രം. അല്ലാത്തപ്പോള്‍ തികച്ചും മനുഷ്യ സ്‌നേഹി തന്നെയാണ് രഞ്ജിനി. ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ എലിമിനേഷന്‍ വേദികളിലൂടെ അത് മലയാളികള്‍ക്കും വ്യക്തമാണ്. ആരെങ്കിലും എലിമിനേറ്റാവുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് രഞ്ജിനിയും കരയും.

    രഞ്ജിനിക്ക് ശത്രുക്കള്‍ ഏറെയാണ്. തന്റേടം അല്പം കൂടിയതിന്റെ പേരില്‍ ഈ താരം കേട്ടതുപോലെ പഴി സിനിമാ ലോകത്ത് മറ്റാരും ഒരിക്കലും കേട്ടിരിക്കില്ല. അഥവാ അങ്ങൊനൊന്നുണ്ടായാല്‍ ആരും ഒന്ന് പൊട്ടിക്കരയും. പക്ഷേ അത്തരും മുള്ളുവാക്കുകള്‍ക്കൊന്നും രഞ്ജിനിയുടെ ചെറുവിരലിനെക്കൂടെ ഇളക്കാന്‍ കഴിഞ്ഞില്ല. ഇതിലൂടെയെല്ലാം തെളിയുന്നത് ഒന്ന് മാത്രമാണ്, രഞ്ജിനിയെ കരയ്ക്കാന്‍ സ്‌നേഹത്തിന് മാത്രമെ കഴിയു.

    Ranjini Haridas

    രഞ്ജിനി ഹരിദാസും പൊട്ടിക്കരഞ്ഞട്ടുണ്ട്. അത് തന്റെ പ്രിയപ്പെട്ട പിക്കു മരിച്ചപ്പോഴാണ്. ആരാണ് ഈ പിക്കു എന്നല്ലെ. തന്റെ പതിനാലാം വയസ്സുമുതല്‍ രഞ്ജിനി ഓമനിച്ചു വളര്‍ത്തിയ നായയായിരുന്നു പിക്കു. രഞ്ജിനി പ്ലസ് ടുവിന് പഠിക്കുമ്പോളാണ് പിക്കും അസുഖം വന്ന് മരിച്ചത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിച്ചതും പൊട്ടിക്കരഞ്ഞതും അന്ന് പിക്കുവിന്റെ മരണത്തെതുടര്‍ന്നാണെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.

    പിക്കുവിന്റെ മരണശേഷം രഞ്ജിനി മറ്റൊരു നായയെ വളര്‍ത്തി. പാച്ചി എന്നായിരുന്നു അതിന്റെ പേര്. അവന്‍ തീര്‍ത്തും ശാന്തനാണത്രെ. റിക്കി, ജാക്കി എന്നീ പേരുകളിലുള്ള വിദേശ നായകളും രഞ്ജിനിയുടെ അടുത്ത കൂട്ടുകാരാണ്. പല മനുഷ്യരുടെയും പെരുമാറ്റം കാണുമ്പോള്‍ സ്‌നേഹിക്കാന്‍ എന്ത്‌കൊണ്ടും നല്ലത് ഈ പട്ടികളാണെന്ന് രഞ്ജിനി വിശ്വസിക്കുന്നത്രെ.

    English summary
    My first pet was this pom called Pikku, we had him for 14 years and he was like a brother to me. He died when I was in my Plus Two and it was heart breaking to see him suffering, I have no words to describe the pain, said Ranji Haridas.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X