twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്- രഞ്ജിനി പറയുന്നു

    By Lakshmi
    |

    എന്നും രഞ്ജിനി ഹരിദാസ് ഗോസിപ്പ് വാര്‍ത്തകളിലെ പ്രിയതാരമാണ്. ഓരോരോ പ്രശ്‌നങ്ങളുടെയും സംഭവങ്ങളുടെയും പേരില്‍ രഞ്ജിനിയോട് അനുകൂലിച്ചും പ്രതികൂലിച്ചും എന്തെന്ത് ചര്‍ച്ചകളാണ് ഓണ്‍ലൈനിലും മറ്റും നടക്കാറുള്ളത്. അടുത്തിടെയുണ്ടായ എയര്‍പോര്‍ട്ട് വിവാദമാണ് ഇതുവരെ വാര്‍ത്തയായതില്‍ വച്ച ഏറ്റവും വലിയ രഞ്ജിനി സംഭവം. വിമാനത്താവളത്തില്‍ ക്യൂ മറികടന്നുവെന്നും പ്രവാസി മലയാളിയെ തെറിവിളിച്ചുവെന്നുമുള്‍പ്പെടെ രഞ്ജിനിയ്‌ക്കെതിരെ വലിയ ആരോപണങ്ങളുണ്ട്.

    സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും രഞ്ജിനി വിരുദ്ധര്‍ പ്രശ്‌നം ആഘോഷിയ്ക്കുകയാണ്. എന്നാല്‍ രഞ്ജിനി പറയുന്നത് മറുഭാഗത്തുള്ളയാള്‍ ഇപ്പോള്‍ രഞ്ജിനിയുടെ അഹങ്കാരത്തിന് ഇരയായ ആള്‍ എന്ന രീതിയില്‍ താരമായിക്കഴിഞ്ഞുവെന്നും തനിയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ ആരും അവസരം തന്നില്ലെന്നുമാണ്. ഒരു ഓണ്‍ലൈന്‍ മീഡിയപോലും ഇക്കാര്യത്തില്‍ തന്റെ വിശദീകരണം തേടിയില്ലെന്നും ഒരു മാധ്യമത്തിന് ഇമെയില്‍ നല്‍കിയ പ്രതികരണത്തില്‍ രഞ്ജിനി പറയുന്നു.

    Ranjini Haridas

    മെയിലില്‍ രഞ്ജിനി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

    സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ദുബൈ വഴിയാണ് ഞാന്‍ എന്റെ ടീമംഗങ്ങള്‍ക്കൊപ്പം കൊച്ചിയിലെത്തിയത്. മെയ് പതിനാറിന് 0335നാണ് ലാന്റ് ചെയ്തത്. ബിസിനസ് ക്ലാസ് യാത്രക്കാരിയായതിനാല്‍ ഞാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള ബിസിനസ് ക്ലാസ് ക്യൂവില്‍ ചെന്നു നിന്നു. നിര്‍ഭാഗ്യവശാല്‍ അവിടെ സ്റ്റാഫ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഞാന്‍ മറ്റൊരു ക്യൂവിലേയ്ക്ക് മാറിനിന്നു.

    വിമാനത്താവളത്തില്‍ ഏറെ തിരക്കനുഭവപ്പെടുന്ന സമയമായിരുന്നു അത്. ക്യൂവില്‍ നിന്ന് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് ഞാന്‍ ബാഗേജ് ക്ലിയറന്‍സ് ക്യൂവിലേയ്ക്ക് മാറി. ഇവിടെ എല്ലാ വിഭാഗം യാത്രക്കാരും ക്യൂനിന്ന് ഒരേ കൗണ്ടറിലെത്തു, അതുകൊണ്ടുതന്നെ ക്യൂ വളരെ വലുതായിരുന്നു. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്നോ ഏതാണ് ക്യൂവെന്നോ ഒന്നും അറിയാന്‍ കഴിയാതെ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു.

    ഇതിനിടെ ഞാന്‍ എന്റെ അതേ വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ നടി ആശ ശരത്തിനെ കണ്ടു. ഞങ്ങള്‍ ഒരുമിച്ചാണ് ക്യൂവില്‍ നിന്നത്. എന്റെ ടീമിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ ഗോപന്‍ എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം വന്നുനിന്നു.

    അവര്‍ ക്യൂയില്‍ നിന്നും മാറി ഞങ്ങളുടെ മുന്നില്‍ വന്നുനിന്നു. അപ്പോള്‍ ഞാന്‍ തമാശയായി ഇത് ശരിയല്ലെന്നും വേണമെങ്കില്‍ ഞങ്ങളുടെ പിന്നില്‍ നില്‍ക്കാമെന്നും പറഞ്ഞു. ക്യൂ നീങ്ങാന്‍ തുടങ്ങി, അസഹനീയമായ ക്ഷീണം തോന്നിയപ്പോള്‍ ഞാന്‍ കുറച്ചുമുന്നിലേയ്ക്ക് മാറി നില്‍ക്കാമെന്നും ക്യൂ നീങ്ങി മുന്നിലെത്തുമ്പോള്‍ ഒപ്പം കൂടാമെന്നും പറഞ്ഞു. ഇതാണ് കേസിനാധാരമായ സംഭവം.

    ഞാന്‍ ക്യൂവില്‍ നിന്നും മാറി മൂന്നോട്ടുനീങ്ങി നിന്നു. അപ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ നിങ്ങള്‍ ക്യൂതെറ്റിയ്ക്കുന്നത് ഞങ്ങള്‍ കാണുന്നില്ലെന്ന് കരുതരുത് എന്ന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഞാന്‍ ക്യൂ തെറ്റിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. എന്നാല്‍ അയാള്‍ സംസാരം നിര്‍ത്താന്‍ തയ്യാറായില്ല, മറ്റ് ചിലയാളുകള്‍ക്കൊപ്പം കൂടി വളരെ മോശമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ വീണ്ടും ക്യൂ തെറ്റിച്ചിട്ടെന്നും എന്റെ ഒപ്പമുള്ളവരാണ് ക്യൂതെറ്റിച്ച് മുന്നില്‍ കയറിയത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരോട് സംസാരിക്കാമെന്നും പറഞ്ഞു.

    മറ്റെല്ലാവരും പ്രശ്‌നം വിട്ടുകളഞ്ഞശേഷവും ബിനോയിയും ഭാര്യയും വീണ്ടും എനിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ ദേഷ്യം വന്ന് ഉച്ചത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് ബിനോയ് തീര്‍ത്തും മോശമായ രീതിയില്‍ എന്റെ അടുത്തേയ്ക്ക് വന്ന് സംസാരം തുടങ്ങി. തുടര്‍ന്ന് ഞാനും അയാളോട് തര്‍ക്കിച്ചു. അയാള്‍ എന്നെയും എന്റെ ജോലിയെയും അച്ഛനമ്മമാരെയുമെല്ലാം അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഞാന്‍ ഉടന്‍തന്നെ അയാള്‍ അപമാനിച്ചുവെന്ന് കാണിച്ച് പരാതിയും നല്‍കി. എയര്‍പോര്‍ട്ട് ടെര്‍മിനില്‍ മാനേജരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പ്രശ്‌നം മാപ്പു പറഞ്ഞ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാനതിന് തയ്യാറായില്ല. തുടര്‍ന്ന് ഞാന്‍ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു.

    യാത്രാക്ഷീണത്താല്‍ ഉറങ്ങിയ ഞാന്‍ വൈകീട്ട് 5 മണിയോടെ എഴുന്നേറ്റപ്പോള്‍ ആദ്യം കിട്ടുന്നത് ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നുമുള്ള വിളികളാണ്. അപ്പോഴാണ് എയര്‍പോര്‍ട്ട് സംഭവം ഇത്രയും വലിയ പ്രശ്‌നമായ കാര്യം ഞാന്‍ അറിയുന്നത്. അയാള്‍ പറഞ്ഞത് ഞാന്‍ ചെയ്യാത്ത കാര്യറങ്ങളാണ്. അയാളാണ് എന്നെ അസഭ്യം പറഞ്ഞത്. ഇപ്പോള്‍ എല്ലാവരും അയാള്‍ക്കൊപ്പമാണ്. ഞാനൊരു സ്ത്രീയാണ്, എന്നെയും എന്റെ കുടുംബത്തെയും അസഭ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും പോലെ ജീവിക്കാന്‍ അവകാശമുള്ള വ്യക്തിയാണ് ഞാനും. അസഭ്യം പറഞ്ഞ അയാള്‍ക്ക് മുഖമടച്ച് അടികൊടുക്കുകയായിരുന്നു വേണ്ടത്, പക്ഷേ ഞാനത് ചെയ്തില്ല- രഞ്ജിനി പറയുന്നു.

    English summary
    Ranjini Haridas saying about the controversial incident in Kochi Airport and she also said that all are accusing her with out hearing her side of the issue.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X