For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലനാരിഴയ്ക്കാണ് അന്ന് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്! വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്!

|

അവതാരകയായും അഭിനേത്രിയായും ഗായികയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് രഞ്്ജിനി ഹരിദാസ്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ താരവും മത്സരിച്ചിരുന്നു. മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. നിലപാടുകളും അഭിപ്രായവുമൊക്ക അതാത് സമയത്ത് തന്നെ തുറന്നു പ്രകടിപ്പിച്ചിരുന്നു രഞ്ജിനി. ജീവിതത്തില്‍ താന്‍ ഇത്രയും ബോള്‍ഡായതിനെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ അവര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് താരം പരിപാടിയില്‍ നിന്നും പുറത്തായത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് താരമെത്തിയിരുന്നു.

പച്ചമാങ്ങ തിന്നുന്നവരെല്ലാം ഗര്‍ഭിണികളാണോ? റായ് ലക്ഷ്മിയെ വിമര്‍ശിച്ചവര്‍ക്ക് എട്ടിന്റെ പണി! കാണൂ!

സാഹസികതയോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് രഞ്ജിനി ഹരിദാസ്. കാശ്മീര്‍ യാത്രയ്ക്കിടയില്‍ നേരിട്ട അപകടത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായാണ് ഇവര്‍ ഇകേക്കുറിച്ച് സംസാരിച്ചത്. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു താനെന്നായിരുന്നു താരം പറഞ്ഞത്. തങ്ങള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

Ranjini Haridas

കാറ്റടിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. തനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണതെങ്കില്‍ അന്ന് മരിച്ചേനെ. ഭാഗ്യം കാരണമാണ് അന്ന് താന്‍ രക്ഷപ്പെട്ടത്. മുക്കാല്‍ മണിക്കൂറോളമാണ് ആരും സഹായിക്കാനില്ലാതെ അവിടെ കിടന്നത്. തങ്ങള്‍ക്ക് മുന്‍പേ പോയവര്‍ അപകടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും രഞ്ജിനി പറയുന്നു.

English summary
Ranjini Haridas' shocking revealtion about accident during Kashmir trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more