twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍, കാണൂ!

    |

    Recommended Video

    ഏഴാം ക്ലാസ്സിലെ ചോദ്യപേപ്പറിലും മമ്മൂട്ടി | filmibeat Malayalam

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേതാവാണ് മമ്മൂട്ടിയെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമകളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍. മാസായാലും ക്ലാസായാലും അദ്ദേഹം തകര്‍ത്തിരിക്കുമെന്ന് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.

    അഭിനയത്തില്‍ മാത്രമല്ല ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് മെഗാസ്റ്റാര്‍. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലാണഅ അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാതാരമാവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി നല്‍കിയ പത്രപരസ്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    താരജാഡയില്ലാതെ സാധാരണക്കാരനായി മമ്മൂട്ടി, ഇത് സൂപ്പര്‍താരം തന്നെയോ? ചിത്രങ്ങള്‍ വൈറലാവുന്നു!താരജാഡയില്ലാതെ സാധാരണക്കാരനായി മമ്മൂട്ടി, ഇത് സൂപ്പര്‍താരം തന്നെയോ? ചിത്രങ്ങള്‍ വൈറലാവുന്നു!

    പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

    മെഗാസ്റ്റാര്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത

    മെഗാസ്റ്റാര്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത

    മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടി. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. ചോദ്യപേപ്പറിന്റെ ചിത്രം സഹിതമാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും മമ്മൂട്ടി താരമായി മാറുന്നത്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് പരീക്ഷയ്ക്ക് വന്നിട്ടുളളത്. ആ ചോദ്യമെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    എന്തായിരുന്നു ആ ചോദ്യം?

    എന്തായിരുന്നു ആ ചോദ്യം?

    ആദ്യമായി വാട്‌സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം. മമ്മൂട്ടിയും ആശ ശരത്തും പ്രധാന വേത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായ വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ഇത്തരത്തില്‍ വാട്‌സാപിലൂടെ റിലീസ് ചെയ്തത്. മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്‌സാപ് നമ്പറിലൂടെയായിരുന്നു ഈ ഗാനം റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ ഇക്കാര്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ സംഭവം മറന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്തരത്തിലൊരു ചോദ്യത്തിലൂടെ സിബി എസ് സി അധികൃതര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

     മമ്മൂട്ടിയുടെ വര്‍ഷം

    മമ്മൂട്ടിയുടെ വര്‍ഷം

    രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ വര്‍ഷം 2014 ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ആശ ശരത് എന്നിവരെക്കൂടാതെ ഗോവിന്ദ് പത്മസൂര്യ, മംമ്ത മോഹന്‍ദാസ്, മാസ്റ്റര്‍ പജ്വല്‍, സരയു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എം ആര്‍ ജയഗീത എഴുതിയ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനത്തിന് ഈണമൊരുക്കിയത് ബിജിബാലായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ടൊരു ഗാനം കൂടിയായിരുന്നു ഇത്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തൊരു ചിത്രം കൂടിയായിരുന്നു ഇത്. സിനിമ മാത്രമല്ല ചിത്രത്തിലെ ഗാനവും ചരിത്രത്തില്‍ ഇടം പിടിച്ചുവെന്നുള്ളതിനുള്ള വലിയ തെളിവാണല്ലോ ഈ ചോദ്യമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

    സംവിധായകന്റെ പോസ്റ്റ് കാണൂ

    രഞ്ജിത് ശങ്കറിന്റെ പോസ്റ്റ് കാണൂ

    English summary
    Ranjith Sankar facebook post about Varsham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X