twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിന് പോലും ലഭിക്കാത്ത ഭാഗ്യം അഗ്നിവേശിന് ലഭിച്ചു.. ഏതൊരു താരപുത്രനും കൊതിച്ചുപോവും!

    By Nimisha
    |

    തിരക്കഥ, സംവിധാനം, അഭിനയം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്. എഴുതാപ്പുറങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. 1987ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. അടുത്ത വര്‍ഷം തന്നെ വിറ്റ്‌നസ് എന്ന ചിത്രത്തിന് തിരക്കഥയെഴുതി എഴുത്തിലും തുടക്കം കുറിച്ചു. മോഹന്‍ലാല്‍ ചിത്രമയ ഉസ്താദിലൂടെയാണ് അദ്ദേഹം നിര്‍മ്മാതാവാകുന്നത്. 2001 ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവാണ് രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.

    പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!

    അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

    അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

    തിരക്കഥ, ഗുല്‍മോഹര്‍, ബെസ്റ്റ് ആക്ടര്‍, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജിതിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് അദ്ദേഹം അഭിനേതാവായി എത്തുന്ന വാര്‍ത്ത പുറത്തുവന്നത്. രഞ്ജിത് ക്യാമറയ്ക്ക് മുന്നിലായപ്പോള്‍ മകന്‍ അഗ്നിവേശായിരുന്നു ക്ലാപ്പടിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ സഹസംവിധായകനായി തുടക്കം കുറിക്കുകയാണ് അഗ്നിവേശ്.

    രഞ്ജിത് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

    രഞ്ജിത് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്

    ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രഞ്ജിത് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. നസ്രിയയുടെയും പൃഥ്വിരാജിന്റെ അച്ഛനായാണ് താരം എത്തുന്നത്. രാജീവ് രവി ചിത്രമായ അന്നയും റസൂലും എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹം വേഷമിട്ടത്.

    അച്ഛന്‍ തുടങ്ങിയത്

    അച്ഛന്‍ തുടങ്ങിയത്

    മകന്റെ ക്ലാപ്പിന് പിന്നാലെയാണ് ഇത്തവണ രഞ്ജിത്ത് തുടങ്ങുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സഹസംവിധായകനായി തുടക്കം കുറിക്കുന്ന മകന്‍ അഗ്നിവേശാണ് അദ്ദേഹത്തിന് വേണ്ടി ക്ലാപ്പടിച്ചത്. മറ്റൊരു താരപുത്രനും ലഭിക്കാത്ത ഭാഗ്യമാണ് അഗ്നിവേശിന് ലഭിച്ചിട്ടുള്ളത്.

    നസ്രിയയുടെ തിരിച്ചുവരവ്

    നസ്രിയയുടെ തിരിച്ചുവരവ്

    വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ നസീം ഈ ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് താരം എത്തുന്നത്. പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    അഞ്ജലി മേനോന്‍ ചിത്രം

    അഞ്ജലി മേനോന്‍ ചിത്രം

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. സംവിധാനം വനിതകള്‍ക്ക് പറഞ്ഞിട്ടുള്ള ജോലിയെന്നുള്ള പറച്ചിലിനെ കാറ്റില്‍ പറത്തിയ വ്യക്തി കൂടിയാണ് അവര്‍. എഴുത്തിലും സംവിധാനത്തിലും പ്രാഗത്ഭ്യം തെളിയിച്ച അഞ്ജലി മേനോന്‍ പുതിയ ചിത്രവുമായി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയ്ക്ക് ശേഷമുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

    വ്യക്തിബന്ധങ്ങളുടെ കഥ

    വ്യക്തിബന്ധങ്ങളുടെ കഥ

    വ്യക്തിബന്ധങ്ങളുടെ കഥയുമായാണ് അഞ്ജലി മേനോന്‍ ഇത്തവണ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജ് , പാര്‍വതി, നസ്രിയ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

    പൃഥ്വിരാജിന്‍റെ കഥാപാത്രം

    പൃഥ്വിരാജിന്‍റെ കഥാപാത്രം

    പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. സഹോദരനായും കാമുകനായും താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും നിര്‍മ്മാതാവായ എം രഞ്ജിത്ത് പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വരികയാണ്.

    English summary
    Agnivesh Ranjith began as an assistant director in Anjali Menon film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X