twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജൂലൈ ആറ് എനിക്കും സവിശേഷമായൊരു ദിനമാണ്'! മൈസ്റ്റോറിക്ക് ആശംസകളുമായി രണ്‍വീര്‍ സിംഗ്

    By Midhun
    |

    സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മൈസ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടുമൊന്നിച്ച ചിത്രം കുടിയാണ് മൈസ്റ്റോറി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

    മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയില്‍ ഭാഗമാകാനില്ല! AMMAയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യൂസിസിമനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയില്‍ ഭാഗമാകാനില്ല! AMMAയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യൂസിസി

    കാത്തിരിപ്പിനൊടുവില്‍ ജൂലായ് ആറിനാണ് മൈസ്റ്റോറി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗത സംവിധായകയായ റോഷ്ണി ദിനകറാണ് മൈസ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മൈസ്‌റ്റോറിക്ക് ആശംസകള്‍ അറിയിച്ച് രണ്‍വീര്‍ എത്തിയിരിക്കുന്നത്

    മൈസ്‌റ്റോറി

    മൈസ്‌റ്റോറി

    ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് പൃഥ്വിരാജും പാര്‍വതിയും. മൊയ്തീനും കാഞ്ചനമാലയുമായുളള ഇവരുടെ പ്രകടനമായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നത്. എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ജോഡികള്‍ വീണ്ടുമൊന്നിച്ചിരിക്കുന്നത്. ഇത്തവണയും ഒരു പ്രണയചിത്രത്തിനായാണ് ഇവര്‍ ഒന്നിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ ലവ് സ്റ്റോറി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിട്ടാണ് സംവിധായിക ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജയ്,താര എന്നീ കഥാപാത്രങ്ങളായിട്ടാണ് പൃഥിയും പാര്‍വതിയും എത്തുന്നത്.

    ആദ്യ ചിത്രവുമായി റോഷ്ണി

    ആദ്യ ചിത്രവുമായി റോഷ്ണി

    തെന്നിന്ത്യന്‍ സിനിമാ രംഗത്ത് കോസ്റ്റ്യൂം ഡിസൈനറായി തിളങ്ങിയിട്ടുളള റോഷ്ണി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മൈസ്‌റ്റോറി. മലായളത്തില്‍ മുന്‍പിറങ്ങിയ പ്രണയ ചിത്രങ്ങളില്‍ നിന്നെല്ലാം തന്നെ വേറിട്ടുനില്‍ക്കുന്നൊരു പ്രമേയമാണ് ചിത്രത്തിനുളളത്. പോര്‍ച്ചുഗല്‍ പശ്ചാത്തലമാക്കിയാണ് സംവിധായിക മൈസ്റ്റോറി ഒരുക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റൊരാള്‍ ചെലുത്തുന്ന സ്വാധീനവും അയാള്‍ ഒപ്പമില്ലെങ്കില്‍ പോലും ആ ഓര്‍മ്മകള്‍ അയാളെ പിന്തുടരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

    ഷാന്‍ റഹ്മാന്റെ സംഗീതം

    ഷാന്‍ റഹ്മാന്റെ സംഗീതം

    നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള ഷാന്‍ റഹ്മാനാണ് മൈസ്‌റ്റോറിയ്ക്ക് സംഗീതം ചെയ്തിരിക്കുന്നത്. ഷാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈസ്റ്റോറിയില്‍ ഹരിചരണും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ഒരു പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹരിനാരായണന്റെ വരികള്‍ക്കാണ് ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെയും പാര്‍വതിയുടെയും ലിപ് ലോക്കിലൂടെ ആരംഭിച്ച ഗാനം വളരെ റൊമാന്റിക്കായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്.

    ചിത്രത്തിന്റെ റിലീസ്

    ചിത്രത്തിന്റെ റിലീസ്

    സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജൂലായ് ആറിനാണ് മൈസ്റ്റോറി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്തീനും ശേഷം പൃഥ്വിയും പാര്‍വ്വതിയു വീണ്ടുമൊന്നിച്ച ചിത്രമെന്ന നിലയിലായിരിക്കും മൈസ്റ്റോറിക്ക് മികച്ച സ്വീകാര്യത ലഭിക്കുക. എന്ന് നിന്റെ മൊയ്തീന്‍ പോലെ മികച്ചൊരു പ്രണയ ചിത്രമായിരിക്കും മൈസ്റ്റോറിയും എന്നാണറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    മൈസ്‌റ്റോറിക്ക് ആശംസകളുമായി രണ്‍വീര്‍

    മൈസ്‌റ്റോറിക്ക് ആശംസകളുമായി രണ്‍വീര്‍

    റിലീസിങ്ങിനാരുങ്ങുന്നതിനിടെ മൈസ്‌റ്റോറിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ്. ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രണ്‍വീര്‍ ചിത്രത്തിന് ആശംസകള്‍ അറിയിച്ചിരുന്നത്. ജൂലായ് ആറ് എന്ന ദിവസം തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷതയുളള ഒരു ദിനമാണെന്ന് രണ്‍വീര്‍ പറയുന്നു. ആ ദിവസമാണ് എന്റെ ജന്മദിനം. റോഷ്ണിക്കും ആ ദിവസം പ്രാധാന്യമുളളതാണെന്ന് എനിക്കറിയാം. അന്നാണല്ലോ റോഷ്ണിയുടെ ആദ്യ ചിത്രമായ മൈസ്‌റ്റോറി പുറത്തിറങ്ങുന്നത്. റോഷ്ണിക്കും മൈസ്‌റ്റോറിക്കും എല്ലാവിധ ആശംസകളും. രണ്‍വീര്‍ വീഡിയോയില്‍ പറഞ്ഞു. രണ്‍വീറിന്‍റെ വീഡിയോ പൃഥ്വിരാജായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്.

    പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

    പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

    ടൊവിനോ തോമസ് സംവിധായകന്റെ കുപ്പായമണിയുന്നു! നായികയായി അനുസിത്താര!!ടൊവിനോ തോമസ് സംവിധായകന്റെ കുപ്പായമണിയുന്നു! നായികയായി അനുസിത്താര!!

    English summary
    ranveer singh says about my story movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X