For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാം തികഞ്ഞവരല്ലല്ലോ ആരും...', സ്റ്റാർ സിനിമയെ പരിഹസിക്കുന്നവരോട് സംവിധായകൻ

  |

  കൊവിഡ് പ്രതിസന്ധികൾ മൂലം അടഞ്ഞുകിടന്നിരുന്ന കേരളത്തിലെ തിയേറ്ററുകളെല്ലാം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എല്ലാ ജോലികളും പൂർത്തിയാക്കി നിരവധി സിനിമകളാണ് മലയാളത്തിൽ റിലീസ് കാത്തുകിടക്കുന്നത്. തിയേറ്ററുകൾ തുറന്നുവെങ്കിലും എല്ലാം പഴയപോലെ പൂർവസ്ഥിതിയിലായി എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. തിയേറ്ററുകൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത് തമിഴ് സിനിമ ഡോക്ടറായിരുന്നു. കൂടാതെ മലയാളത്തിൽ നിന്നും ജോജു ജോർജ് സിനിമ സ്റ്റാറും പ്രദർശനത്തിന് എത്തിയിരുന്നു.

  domin dsilva, malayalam movie star, domin dsilva films, domin dsilva news, joju george star movie, ജോജു ജോർജ് സ്റ്റാർ, ഡോമിൻ ഡി സിൽവ വാർത്തകൾ, ഡോമിൻ ഡി സിൽ സ്റ്റാർ സിനിമ, ജോജു ജോർജ് പൃഥ്വിരാജ്

  ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒരു മലയാള സിനിമയുടെ റിലീസ് നടന്നത്. റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് സ്റ്റാര്‍‌ തിയേറ്ററുകളിലെത്തുന്നത്. ഡോമിൻ.ഡി.സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജും എത്തുന്നുണ്ട്. ഷീലു എബ്രഹാമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിച്ച സിനിമ ഫാമിലി ത്രില്ലറാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണം ആണ് തിയേറ്ററുകളിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.

  Also Read: ഇത് പുതിയ വേഷം, 'സബ് കലക്ടർ രൺദീപായി' ശരത്തിന്റെ മടങ്ങി വരവ്

  സിനിമാ ചരിത്രത്തിൽ ഇതുവരെ പറയാത്ത കഥ എന്നാണ് സിനിമയെ കുറിച്ച് വിശേഷണങ്ങൾ വന്നത്. കുടുംബങ്ങൾ കണ്ടിരിക്കേണ്ട സിനിമയാണ് സ്റ്റാറെന്നും ചിലർ കുറിച്ചിരുന്നു. ഇപ്പോൾ സിനിമയേയും ചിത്രത്തിലെ അഭിനേതാക്കളെയും പരിഹസിച്ചുള്ള കമന്റുകൾക്ക് കൃത്യമായ മറുപടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡോമിൻ.ഡി.സിൽവ. താൻ ഈ സിനിമയെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളതെന്നും മുൻവിധികളോടെ സിനിമയ്ക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കരുത് എന്നുമാണ് ഡോമിന്‍ ആവശ്യപ്പെട്ടത്.

  domin dsilva, malayalam movie star, domin dsilva films, domin dsilva news, joju george star movie, ജോജു ജോർജ് സ്റ്റാർ, ഡോമിൻ ഡി സിൽവ വാർത്തകൾ, ഡോമിൻ ഡി സിൽ സ്റ്റാർ സിനിമ, ജോജു ജോർജ് പൃഥ്വിരാജ്

  അഭിനേതാക്കളെ പരിഹസിക്കുന്നത് വളരെ മോശമായ രീതിയാണെന്നും എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്ന ബോധ്യം ഉണ്ടാകണമെന്നും ഡോമിൻ കുറിച്ചു. സിനിമയെ കീറിമുറിക്കുന്നവർക്കെതിരെയായിരുന്നു ഡോമിന്റെ വാക്കുകൾ. 'സ്റ്റാർ എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യുട്യൂബിൽ ഇരുന്നു... ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല)... മാന്യന്മാരായ യുട്യൂബ് യുവജനങ്ങളെ..... സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനേയും അമ്മയേയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്ക് അറിയാം.... അവർക്ക് മനസിലാക്കാൻ കഴിയും... 'സ്റ്റാർ' എന്റെ സിനിമയാണ്. ഈ കഥ എന്നിലെ പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ.... വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല.... മുൻവിധിയോടെ സൈബർ ആക്രമണം നടത്തുന്നത് ശെരിയല്ല. അഭിനേതാക്കൾ (ശീലു എബ്രഹാം, ജോജു ജോർജ്, പൃഥ്വിരാജ്, മറ്റുള്ളവർ ) ഇതിലെ കഥ, കല, ദൃശ്യങ്ങൾ, സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല… പൂർണ ഉത്തരവാദി ഞാൻ തന്നെ. വിമർശിക്കാം, ഇഷ്ടപെടാതിരിക്കാം.... ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ... സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ...' എന്നായിരുന്നു സംവിധായകൻ ഡോമിന്റെ കുറിപ്പ്.

  Also Read: അവസരങ്ങൾ ലഭിച്ചിട്ടും ബോളിവുഡിൽ അഭിനയിക്കാത്ത പാർവതി, കാരണം ഇതാണ്...

  കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതീകൂലിച്ചും കമന്റുകൾ എത്തുന്നുണ്ട്. അതേസമയം ഇനി റിലീസിനെത്താനുള്ള മലയാള സിനിമകൾ കുറുപ്പ്, മരക്കാർ അറബിക്കടിലിന്റെ സിംഹം എന്നിവയാണ്. മരക്കാർ നിർമാതാവും തിയേറ്റർ ഉടമകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനാൽ ചിത്രം ഒടിടി റിലീസായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  Also Read: 'വിജയകരമായ19 വർഷങ്ങൾ', ആർക്കും പരീക്ഷിക്കാവുന്ന വാണിയുടേയും ബാബുരാജിന്റേയും പൊടികൈകൾ

  Read more about: joju george prithviraj
  English summary
  recently released movie 'star' director domin d'silva facebook post about negative comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X