For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊണ്ടാഷ് മൊമന്റ്‌സ് വിത്ത് മോനിഷ, മലയാളത്തിന്റെ പ്രിയനടിയ്ക്ക് ഗാനാഞ്ജലി

By വിജയ് ശങ്കര്‍
|
മലയാളികളുടെ പ്രിയനടി മോനിഷയുടെ 45ാം ജന്മദിനാഘോഷം നാളെ | filmibeat Malayalam

ഒറ്റ സിനിമ കൊണ്ട് മലയാള നായിക സങ്കല്‍പ്പത്തെ മാറ്റിമറിച്ച മോനിഷയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങുകയാണ് ഉദ്യാനഗരി. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നഖക്ഷതം എന്ന ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കുമ്പോള്‍ മോനിഷയ്ക്ക് പ്രായം 15 മാത്രം.21ാം വയസ്സില്‍ കാറപകടത്തില്‍ മരണപ്പെട്ടെങ്കിലും ഇന്നും മലയാളികളുടെ ഓര്‍മയിലെ മഞ്ഞള്‍ പ്രസാദം തന്നെയാണ്.

സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

മോനിഷയുടെ 45ാം ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ബാംഗ്ലൂരിലെ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയല്‍ ഗാന-നൃത്ത സന്ധ്യ അരങ്ങേറും. മോനിഷ അഭിനയിച്ച തമിഴ്, കന്നഡ, മലയാളം ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബാംഗ്ലൂര്‍ മ്യൂസിക് ക്ലബ്ബിന്റെ ഗാനാഞ്ജലി, മോനിഷയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കി ഹ്രസ്വചിത്രം, ഭരതനാട്യം, നൃത്തശില്‍പ്പം എന്നിവയുണ്ടാകും.

കോഴിക്കോട്ടുകാരി

കോഴിക്കോട്ടുകാരി

1971ല്‍ പി നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. സജിത് ഏക സഹോദരനാണ്. പിതാവിന് ബാംഗ്ലൂരില്‍ ബിസിനസ്സ് ആയിരുന്നതിനാല്‍ ബാല്യകാലം ഇവിടെയായിരുന്നു.

അമ്മയുടെ അനുഗ്രഹം

അമ്മയുടെ അനുഗ്രഹം

നര്‍ത്തകിയായ അമ്മയില്‍ നിന്നും കുട്ടിക്കാലത്തു തന്നെ നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ഒമ്പതാം വയസ്സില്‍ തന്നെ അരങ്ങേറ്റം. ബാംഗ്ലൂരിലെ സെന്റ് ചാള്‍സ് ഹൈസ്‌കൂളിലും ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദവും നേടി.

വഴിത്തിരിവ്

വഴിത്തിരിവ്

പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ കുടുംബസുഹൃത്തായിരുന്നു. എംടിയുടെ കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത് അങ്ങനെയാണ്.

ദേശീയ അവാര്‍ഡ്

ദേശീയ അവാര്‍ഡ്

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് 1987ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി.

അഭിനയിച്ച സിനിമകള്‍

അഭിനയിച്ച സിനിമകള്‍

നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, വീണമീട്ടിയ വിലങ്ങുകള്‍, കുടുംബസമേതം, കമലദളം, ദ്രാവിഡന്‍, വേനല്‍കിനാവുകള്‍, പൂക്കള്‍ വിടും ഇതള്‍, അധിപന്‍, കടവ്, ചമ്പക്കുളം തച്ചന്‍, ആര്യന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, ഉന്ന നെനച്ചേന്‍ പാട്ടു പഠിച്ചേന്‍, ചെപ്പടി വിദ്യ, ചിരംജീവി സുധാകര, പെരുന്തച്ചന്‍, ഒരു കൊച്ചു ഭൂമികുലുക്കം.

മരണം

മരണം

ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപകടം. മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. മോനിഷ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു

പിതാവിന്റെ മരണം

പിതാവിന്റെ മരണം

മോനിഷയുടെ പിതാവും നടി ശ്രീദേവി ഉണ്ണിയുടെ ഭര്‍ത്താവുമായ പിഎന്‍ ഉണ്ണി എന്ന പി നാരായണനുണ്ണി 2013ല്‍ അന്തരിച്ചു.

ശാലീനതയും ലാളിത്യവും

ശാലീനതയും ലാളിത്യവും

ശാലീന സൗന്ദര്യവും ലാളിത്യം നിറഞ്ഞ അഭിനയ മികവും കൊണ്ടും വെറും ആറു വര്‍ഷം കൊണ്ട് മറ്റൊരു നടിയും ഇതുപോലെ മലയാളികളുടെ മനസ്സ് കീഴടക്കിയിട്ടില്ല.

അമ്മയുടെ സ്വപ്നം

അമ്മയുടെ സ്വപ്നം

മോനിഷ മകള്‍ എന്നതിനേക്കാളും എനിക്കൊരു വഴിക്കാട്ടിയായിരുന്നുവെന്ന് ശ്രീദേവി ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അമ്മയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിപുറപ്പെട്ട ഒരു മകള്‍.

English summary
Monisha Smruthy with cultural event in her Birth Anniversary in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more