For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് അഞ്ച് ആണ്ട്

  By Aswathi
  |

  താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാത്ത പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്‍, മുരളിയുടെ ഓര്‍മകള്‍ക്ക് ആഗസ്റ്റ് ആറിന് അഞ്ച് ആണ്ട്. കരുത്തും ലാളിത്യവും വികാരവും നിറഞ്ഞ അഭിനയത്തിലൂടെ മുരളി നായക, വില്ലന്‍ കഥാപാത്രങ്ങളെ അതുവരയില്ലാത്ത തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 2009 ആഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുരളി മരിച്ചത്.

  മലായാളത്തിലും തമിഴിലും തെലുങ്കിലും ഇരുന്നൂറ്റിയമ്പതോളം സിനിമയിലഭിനയിച്ച മുരളി അഞ്ച് സംസ്ഥാന അവാര്‍ഡുകളും 'നെയ്ത്തുകാര'നിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടി. അഭിനയത്തിന്റെ സമവാക്യങ്ങള്‍ എല്ലാം മാറ്റിമറിച്ചുകൊണ്ടാണ് മുരളി നല്ല സിനിമകളുടെ പര്യായമായി മാറിയത്. നാടകത്തില്‍ നിന്ന് ചലച്ചിത്ര രംഗത്തേയ്‌ക്കെത്തിയ മുരളിയുടെ വളര്‍ച്ച മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടെയാണ്.

  സിനിമയിലേക്ക്

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  1954 ല്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്ത് കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച മുരളി, ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ വേദിയിലെത്തുന്നത്.

  പഞ്ചാഗ്നിയില്‍ തുടങ്ങി

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  പക്ഷെ ഞാറ്റുവേള റിലീസ് ആയില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുരിചിതനാക്കി. അരവിന്ദന്റെ ചിദംബരം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മുരളി എന്ന അഭിനയപ്രതിഭയെ പ്രശസ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തി

  ആദ്യ സംസ്ഥാന പുരസ്‌കാരം

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  1992 ല്‍ ലോഹിതദാസിന്റെ തിരകഥയില്‍ ജോര്‍ജ് കിത്തു അണിയിച്ചൊരുക്കിയ ആധാരം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാന അവാര്‍ഡെത്തി.

   നാടകങ്ങളില്‍

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  നാടക വേദികളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം അദ്ദേഹത്തിലെ മികച്ച നടനെ വളര്‍ത്തി എടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ അതേ പേരിലുള്ള നാടകത്തിലെ രാവണ വേഷം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

  പുരസ്‌കാരങ്ങള്‍

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  2002 ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തി. നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  രാഷ്ട്രീയത്തില്‍

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  സി പി എം സ്ഥാനാര്‍ത്ഥിയായി 1999 ല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചെങ്കിലും വി എം സുധീരനോട് പരാജയപ്പെട്ട മുരളി രാഷ്ട്രീയ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.

  നാടക അക്കാദമി

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  അവസാന നാളുകളില്‍ സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ 'അഭിനേതാവും ആശാന്‍ കവിതയും' എന്ന പുസ്തകത്തിന് സംഗീത നാടക അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

  മരണം

  നട്യങ്ങളില്ലാത്ത നടന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

  2009 ഓഗസ്റ്റ് ആറിന് അഭിനയത്തിന്റെ എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് ആ അനശ്വര പ്രതിഭ അരങ്ങൊഴിഞ്ഞു. ചമയം, വെങ്കലം, ചകോരം, താലോലം, അമരം, കാരുണ്യം, ലാല്‍സലാം ഇങ്ങനെ നിരവധി സിനിമകളിലൂടെ മുരളി ഇപ്പോഴും ജീവിക്കുന്നു.

  English summary
  Remembering Murali on his 6th death anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X