twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനപ്പിണ്ടം വാരിയത് വെറുതെയായില്ല!

    By Aswathi
    |

    2013ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന് പറയാവുന്നതാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ വിജയ്ച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിന് ഒരു മികച്ച സംവിധായകനെ നഷ്ടമാകുമായിരുന്നു. എന്തായാലും പുണ്യാളന്‍ കാത്തു.

    പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും എന്ന് കരുതിയാണ് എടുത്തതെന്ന് രഞ്ജിത്ത് പറയുന്നു. എന്നാല്‍ അതിന് ശേഷം വേറെയും രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പൃഥ്വിരാജിനെയും ആന്‍ അഗസ്റ്റ്യനെയും ജോഡികളാക്കി അര്‍ജുനന്‍ സാക്ഷി എന്ന ചിത്രവും രേവതിയെ കേന്ദ്ര കഥാപാത്രമാക്കിയ മോളി ആന്റി ദ റോക്‌സ് എന്ന ചിത്രവും.

     Ranjith Sankar

    എന്നാല്‍ പാസഞ്ചറിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല. ദലീപും ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പറഞ്ഞു പോയത് ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയായിരുന്നു. അത് തന്നെയാണ് പുണ്യാളന്‍ അഗര്‍ബത്തിസിലെ കഥാപാത്രത്തിന്റെയും പ്രത്യേകത. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെ തൃശ്ശൂര്‍കാര്‍ക്ക് പരിചിതമായിരുന്നു.

    പുണ്യാളന്‍ അഗര്‍ബത്തീസ് വിജയ്ച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. തീര്‍ച്ചയായും പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ വീണ്ടും സംവിധാനം ചെയ്യാം എന്ന ധൈര്യം വന്നിട്ടുണ്ട്. ചിത്രത്തില്‍ ജയസൂര്യ ആനപ്പിണ്ടം വാരുന്ന ഒരു രംഗമുണ്ടായിരുന്നു. തിയേറ്ററില്‍ ആ രംഗം കണ്ടപ്പോള്‍ ജയസൂര്യയുടെ മുത്തശ്ശി ചോദിക്കുകയും ചെയ്തു. എന്തായാലും ആനപ്പിണ്ടം വാരിയത് വെറുതെയായില്ല.

    English summary
    The response to the Malayalam movie 'Punyalan Agarbathis' has been very encouraging in the state, the film's director and producer Ranjith Sankar said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X