twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രത്യേക യോഗത്തിനായി കത്തയച്ചിരുന്നു! എന്നാല്‍ മറുപടിയുണ്ടായില്ല! തുറന്നുപറഞ്ഞ് നടി രേവതി

    By Midhun
    |

    ദിലീപിനെ തിരിച്ചെടുക്കാനുളള അമ്മ സംഘടനയുടെ തീരുമനത്തിനെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങളായിരുന്നു ഉണ്ടായിരുന്നത്. അമ്മയില്‍ അംഗങ്ങളായിരുന്ന നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ഡബ്യൂസിസി ഫേസ്ബുക്ക് പേജ് വഴി രാജി പ്രഖ്യാപനം നടത്തിയിരുന്നത്.

    'മൈലാഞ്ചി കാട്ടിലെ' പാട്ടുപാടി അരിസ്റ്റോ സുരേഷ്! ഒപ്പം നൃത്തം ചെയ്ത് പേളിയും ശ്രീലക്ഷ്മിയും! കാണൂ 'മൈലാഞ്ചി കാട്ടിലെ' പാട്ടുപാടി അരിസ്റ്റോ സുരേഷ്! ഒപ്പം നൃത്തം ചെയ്ത് പേളിയും ശ്രീലക്ഷ്മിയും! കാണൂ

    ഇപ്പോള്‍ വ്യക്തിപരമായാണ് നാലു പേര്‍ രാജിവെച്ചതെന്നും വഴിയേ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്നുമാണ് പ്രഖ്യാപനത്തിനു പിന്നാലെ നടി രമ്യാ നമ്പീശന്‍ അറിയിച്ചിരുന്നത്. നടിമാരുടെ രാജിക്ക് പിന്നാലെ ഈ വിഷയത്തില്‍ പ്രത്യേക യോഗം ആവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയര്‍ താരസംഘടനയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് ഇതുവരെയായും ഒരു മറുപടിപോലും ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രേവതി. ഇന്ത്യന്‍ എക്‌സ്പ്രസിനു അനുവദിച്ച അഭിമുഖത്തിലാണ് രേവതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

    ഡബ്യൂസിസി

    ഡബ്യൂസിസി

    ദിലീപിന് അനുകൂലമായി അമ്മ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് വനിതാ കൂട്ടായ്മയായ ഡബ്യൂസിസി ആയിരുന്നു ആദ്യമായി രംഗത്തുവന്നിരുന്നത്. അമ്മ സംഘടന എന്തിനായിരുന്ന ദിലിപീനെ പുറത്താക്കിയതെന്നും അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ ഭാഗമല്ലേ എന്നൊക്കെയുളള പ്രസക്തമായ ചോദ്യങ്ങളുമായിട്ടായിരുന്നു ഡബ്യൂസിസി രംഗത്തെത്തിയിരുന്നത്. വിമര്‍ശനാത്മകമായ എഴ് ചോദ്യങ്ങളുമായിട്ടായിരുന്നു നടനെ തിരിച്ചെടുത്ത നടപടിക്കെതിരെ ഡബ്യൂസിസി എത്തിയിരുന്നത്. സ്ത്രീവിരുദ്ധമായ സംഘടനയുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഞങ്ങളുടെ കൂട്ടായ്മ എന്നും അവള്‍ക്കൊപ്പമാണ് ഉണ്ടാവുക എന്നുമാണ് ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

    നടിമാരുടെ രാജി

    നടിമാരുടെ രാജി

    ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചുളള നടിമാരുടെ രാജി ശ്രദ്ധേയമായിരുന്നു. ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭാവന,രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ രാജിവെച്ചിരുന്നത്. ജൂണ്‍ 27നായിരുന്നു നടിമാര്‍ രാജി പ്രഖ്യാപനവുമായി എത്തിയിരുന്നത്. രാജിവെച്ചതിനുളള നടിമാരുടെ വ്യക്തമായ കാരണങ്ങളും കുറിച്ചുകൊണ്ടായിരുന്നു ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. താരസംഘടനയുടെ തീരുമാനത്തിനെതിരെ നടി റിമ കല്ലിങ്കല്‍ ആദ്യം രാജിപ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഭാവനയും രമ്യാ നമ്പീശനും ഉള്‍പ്പെടയുളള നടിമാര്‍ രാജി പ്രഖ്യാപനവുമായി എത്തിയിരുന്നത്.

    പ്രത്യേക യോഗത്തിന് കത്ത് നല്‍കി

    പ്രത്യേക യോഗത്തിന് കത്ത് നല്‍കി

    താരസംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ചതിനു പിന്നാലെ പ്രത്യേക യോഗത്തിനായി രേവതി. പാര്‍വതി, പദ്മപ്രിയ തുടങ്ങിയവര്‍ കത്തയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അയച്ച കത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി രേവതി. കേസില്‍ പ്രതിയായ നടനെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനാണ് ഇവര് പ്രത്യേക യോഗത്തിന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെ ഒരു മറുപടിയും താരസംഘടനയുടെ ഭാഗത്തുനിന്നും ലഭിച്ചില്ലായെന്നാണ് രേവതി പറഞ്ഞിരിക്കുന്നത്.

    രേവതി പറയുന്നത്

    രേവതി പറയുന്നത്

    ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഞങ്ങളൊക്കൊ പറഞ്ഞതാണ് കേസ് കോടതിയില്‍ നടക്കുമ്പോള്‍ ഇത്തരത്തിലൊരു തീരുമാനം എങ്ങനെ സാധ്യമാകും എന്ന്,രേവതി പറയുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും ഈ സംഘടനയുടെ ഭാഗമാണ്. അങ്ങനെയിരിക്കെ എന്തുതരം ബഹുമാനമാണ് നിങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്? കോടതിയില്‍ കേസ് ഇപ്പോഴും നടക്കുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിക്കുന്നത്? ഇതിനെയെല്ലാം ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സംഘടനയില്‍ നിന്ന് കുറച്ചുപ്പേര്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നി. കുറച്ചുപേര്‍ക്ക് അവിടെ നിലനിന്നുകൊണ്ട് ഇതിനെ ചോദ്യം ചെയ്യണമെന്നും, രേവതി പറയുന്നു.

    ഞങ്ങള്‍ മൂന്ന് പേര്‍

    ഞങ്ങള്‍ മൂന്ന് പേര്‍

    തുടര്‍ന്നാണ് ഞങ്ങള്‍ക്കൊപ്പമുളള നാല് പേര്‍ അമ്മയില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരുന്നത്. അവരുടെ രാജിക്ക് പിന്നാലെ പാര്‍വതിയും പദ്മപ്രിയയും ഞാനുമുള്‍പ്പെടെയുളളവര്‍ ചേര്‍ന്ന് വ്യാഴാഴ്ച രാവിലെ തന്നെ പ്രത്യേക യോഗം ആവശ്യപ്പെട്ടുകൊണ്ട് സംഘടനയ്ക്ക് കത്തുനല്‍കി. അതേദിവസം വൈകുന്നേരം തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെ ഭാഗമാകാനില്ലെന്നു വ്യക്തമാക്കി ദിലീപും കത്ത് നല്‍കി, രേവതി പറഞ്ഞു.ഈ വിഷയത്തില്‍ മഞ്ജു വാര്യരുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടാകാത്തതിന്റെ കാരണവും രേവതി പറഞ്ഞിരുന്നു. ഈ വിഷയങ്ങളിലെ പല വ്യക്തിപരമായ ഘടകങ്ങളാലും നിലവില്‍ എല്ലാത്തില്‍ നിന്നും അല്പം വിട്ടുനില്‍ക്കാനാണ് മഞ്ജുവിന്റെ തീരുമാനമെന്നാണ് രേവതി അറിയിച്ചത്.

    വമ്പന്‍ റിലീസിങ്ങിനൊരുങ്ങി കായംകുളം കൊച്ചുണ്ണി! ചിത്രമെത്തുക 300 തിയ്യേറ്ററുകളില്‍!!വമ്പന്‍ റിലീസിങ്ങിനൊരുങ്ങി കായംകുളം കൊച്ചുണ്ണി! ചിത്രമെത്തുക 300 തിയ്യേറ്ററുകളില്‍!!

    https://photos.filmibeat.com/malayalam-events/amma-general-body-meet-2018/66569.html

    English summary
    revathi says about amma association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X