»   »  നാല് പാട്ട്, നാല് സീൻ റോളുകളോട് താൽപര്യമില്ല, തന്റെ ആഗ്രഹം മറ്റൊന്ന്, നിലപാട് വ്യക്തമാക്കി റിമ

നാല് പാട്ട്, നാല് സീൻ റോളുകളോട് താൽപര്യമില്ല, തന്റെ ആഗ്രഹം മറ്റൊന്ന്, നിലപാട് വ്യക്തമാക്കി റിമ

Written By:
Subscribe to Filmibeat Malayalam

ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കൽ. ഒരുപിടി ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കാണ് റിമ ജീവൻ നൽകിയിട്ടുള്ളത്. റിമയുടെ കഥാപാത്രങ്ങളെ പോലെയാണ് അവരുടെ നിലപാടുകളും. തന്റെ നിലപാടുകൾ മുഖം നോക്കാതെ താരം തുറന്നടിയ്ക്കും. അതിനാൽ റിമയെ തേടി വിവാദങ്ങളും എത്താറുണ്ട്.

rima 5

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ! റിയാലിറ്റി ഷോ സംഘടപ്പിക്കാനുള്ള കാരണം ഇതാണ്...

സ്ത്രീ പക്ഷ കഥാപാത്രങ്ങളെ പ്രോത്സാഹിക്കുന്ന താരമാണ് റിമ. അതിനാൽ താരത്തിന്റെ പല നിലപാടുകളും വിവാദമായിട്ടുണ്ട്. ഇപ്പോഴിത തന്റെ കഥാപാത്ര നിർണ്ണയത്തെ കുറിച്ചു റിമ തന്നെ തുറന്നു പറയുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് തുറന്നടിച്ചത്.

മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

തീവ്രമായ കഥാപാത്രം

എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള തീവ്രമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നു റിമ പറഞ്ഞു. ഗെയിം ചെയ്ഞ്ചറായിരിക്കണം ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും. ഓരേ സീനുകളോടും പ്രതികരിക്കുകയും അവരുടെ വികാരത്തെ സ്പർശിക്കുകയും വേണം. കൂടാതെ എല്ലാത്തരത്തിലുമുള്ള വികാരങ്ങളുമുള്ള കഥാപാത്രങ്ങളെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുമുണ്ടെന്നു റിമ പറഞ്ഞു. കൂടാതെ ഇപ്പോൾ കണ്ടു വരുന്ന സിനിമ രീതിയോട് താൽപര്യമില്ലെന്നും റിമ പറഞ്ഞു. ആകെ നാലും പാട്ടും നാലു സീനുകൾ ഉള്ള റോളുകൾ ചെയ്യാൻ തനിയ്ക്ക് താൽപര്യമില്ല. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കണം. റോൾ അല്ല സിനിമയുടെ കഥയാണ് പ്രധാനമെന്നും റിമ പറഞ്ഞു.

കോമഡി കഥാപാത്രങ്ങൾ

കോമഡി കഥാപാത്രങ്ങ‍ളെ ഒരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷെ എല്ലാവരും അതിനെ ആ ഒരു രീതിയിൽ കണ്ടിരുന്നില്ല. എന്നാൽ ഏറെ വൈകാതെ താൻ ഒരു സ്റ്റീരിയോടൈപ്പായി മാറിയെന്നും റിമ വ്യക്തമാക്കി. എന്നാൽ തന്റെ അടുത്ത ചിത്രമായ ആഭാസം അതിനെ പൊളിച്ചടക്കുന്നതാണെന്നും റിമ പറഞ്ഞു. ആഭാസം എന്ന ചിത്രത്തിൽ ആകെ 30 കഥാപാത്രങ്ങൾ ഉണ്ട്. അവർക്കെല്ലാം ചിത്രത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകാനുണ്ടെന്നും റിമ കൂട്ടിച്ചേർത്തു. ഒരു കലാകാരി എന്ന നിലയിൽ കഥാപാത്രമായി മാറുന്നത് താൻ ഒരുപാട് ആസ്വദിക്കാറുണ്ട്. തന്റെ ലക്ഷ്യം ആളുകളെ സ്പർശിക്കുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും റിമ പറയുന്നുണ്ട്.

സ്ത്രീകളുടെ വികാരവും സംഘർഷങ്ങൽ

സിനിമ മേഖലയിലെ പുരുഷമേധാവിത്വത്തിനെ കുറിച്ചും താരം പറ‍ഞ്ഞു. ഇന്ന് സിനിമ മേഖലയിൽ 90 ശതമാനവും പുരുഷന്മാരാണ്. അതുകൊണ്ട തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘർഷങ്ങളേയും അവർ മനസിലാക്കുമെന്നുളള പ്രതീക്ഷയില്ലെന്നും റിമ പറഞ്ഞു. ഇതിനും മുൻപും മലയാള സിനിമയിൽ പുരുഷാധിപത്യത്തിനെതിരെ റിമ രംഗത്തെത്തിയികരുന്നു. അഡ്ജസറ്റ് , കോംപ്രമൈസ്, ഷെല്‍ഫ് ലൈഫ്,സ്മൈല്‍ മോര്‍ തുടങ്ങിയ വാക്കുകളാണ് സിനിമാ മേഖഖലയില്‍ നിന്ന് കേൾക്കാൻ കഴിഞ്ഞിരുന്നത്. സ്ത്രീകളോട് എപ്പോഴും തലകുനിച്ചു നില്‍ക്കാനാണ് സിനിമാ മേഖല ആവശ്യപ്പെടുന്നതെന്നുമാണ് റിമ അന്ന് പറഞ്ഞിരുന്നു. അന്നത്തെ റിമയുടെ വാക്കുകൾ വൻ വിവാദമായിരുന്നു.

പരിഹാസം

പിന്നീട് റിമയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. പുരുഷമേധാവിത്വത്തിനെ കുറിച്ച് താരം പറഞ്ഞതു തുടങ്ങിയത് തന്റെ വീട്ടിൽ നിന്നായിരുന്നു.
എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻവറുത്തതിൽ നിന്നാണ്. വീട്ടിൽ ചെറുപ്പത്തിൽ മുതലേ പെൺവിവേചനത്തിനെതിരെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നെന്ന് റിമ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്നു കഴിക്കാറില്ല. മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത്. തന്‍റെ ചോദ്യത്തില്‍ അമ്മയടക്കം എല്ലാവരും ഞെട്ടി. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്‍റെ ജീവിതം ആരംഭിച്ചതെന്ന് റിമ പറഞ്ഞു. എന്നാൽ പിന്നീട് ഇതിനെ പരിഹസിച്ച് പലരും രംഗത്തെത്തിയിരുന്നു. ചാനലുകളിലും ഹാസ്യ സ്കിററുകളിലും പൊരിച്ച മീൻ ഒരു ചർച്ച വിഷയമായിരുന്നു

English summary
rima kaligal says about her movie roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X