twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ നേതൃത്വത്തിലല്ല! ജനങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ! തുറന്ന് പറഞ്ഞ് റിമ കല്ലിങ്കല്‍

    By Midhun
    |

    Recommended Video

    അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി

    പുതിയ സമിതിയെ തിരഞ്ഞെടുക്കാനായിട്ടായിരുന്നു അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നിരുന്നത്. എന്നാല്‍ യോഗത്തില്‍ ശ്രദ്ധേയമായിരുന്നത് ദിലീപിന്റെ തിരിച്ചുവരവിന് സംഘടന പച്ചകൊടി കാട്ടിയതായിരുന്നു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിച്ചേര്‍ക്കപ്പെട്ടതോടെയായിരുന്നു സംഘടനയില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നത്. എന്നാല്‍ ദിലീപിനെതിരെ അന്ന് എടുത്ത തീരുമാനം ഇനി നിലനില്‍ക്കില്ലെന്നായിരുന്നു യോഗത്തില്‍ ഇടവേള ബാബുവും സിദ്ധിഖും ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിരുന്നത്.

    പറയാതിരിക്കാൻ വയ്യ!! വനിത സംഘടനയുടെ ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടി, പറയുന്നത് ഇങ്ങനെ.. പറയാതിരിക്കാൻ വയ്യ!! വനിത സംഘടനയുടെ ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടി, പറയുന്നത് ഇങ്ങനെ..

    ദിലീപിനെ തിരിച്ചെടുത്ത നടപടിയെ വിമര്ശിച്ച് നേരത്തെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി അടക്കമുളളവര്‍ രംഗത്തുവന്നിരുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചില ചോദ്യങ്ങളുന്നയിച്ചായിരുന്നു അവര്‍ രംഗത്തുവന്നിരുന്നത്. ഡബ്യൂസിസിയുടെ പോസ്റ്റിന് പിന്നാലെ നടി റിമാ കല്ലിങ്കലിന്റെ പ്രതികരണവും എത്തിയിരുന്നു. അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നുവെന്നും ഇനി അമ്മയുമായി സഹകരിച്ച് പോവാന്‍ താല്‍പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് ഹവറില്‍ റിമ കല്ലിങ്കല്‍ പറഞ്ഞിരിക്കുന്നത്.

    ദിലീപിന്റെ തിരിച്ചുവരവ്

    ദിലീപിന്റെ തിരിച്ചുവരവ്

    പുതിയ സമിതിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘടന വാര്‍ഷിക ജനറല്‍ ബോഡി യോഡം ചേര്‍ന്നതെങ്കിലും ദിലീപിന്റെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായത്. യോഗം തുടങ്ങിയതു മുതല്‍ക്കു തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടി ഊര്‍മ്മിളാ ഉണ്ണി അടക്കമുളളവര്‍ ദിലീപിനെ പിന്തുണച്ച് എത്തിയതോടെയായിരുന്നു മറ്റു താരങ്ങളും ദിലീപിനെ സംഘടനയിലേക്ക് തിരഞ്ഞെടുക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നത്. ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് നിയമപരമല്ലാതയായിരുന്നുവെന്ന് ഇടവേള ബാബുവടക്കമുളള ഭൂരിഭാഗം താരങ്ങളും അഭിപ്രായപ്പെട്ടു. ദിലീപിനെതിരെ മുന്‍പെടുത്ത തീരുമാനം നിലനില്‍ക്കില്ലെന്ന് അറിയിച്ചതോടെയാണ് നടന് സംഘടനയിലേക്ക് തിരിച്ചുവരാനുളള അവസരമൊരുങ്ങിയത്.

    ഡബ്യൂസിസിയുടെ പ്രതികരണം

    ഡബ്യൂസിസിയുടെ പ്രതികരണം

    ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വിമര്‍ശനാത്മകമായ ചോദ്യങ്ങളുമായി ഡബ്യൂസിസി രംഗത്തെത്തിയിരുന്നത്. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയതെന്നും അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ ഭാഗമല്ലേ എന്നുമൊക്കെയുളള ചോദ്യങ്ങളായിരുന്നു ഡബ്യൂസിസിയുടെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. വളരെ പ്രസക്തമായ ഏഴ് ചോദ്യങ്ങള്‍ക്കൊപ്പം തികച്ചും സ്ത്രീ വിരുദ്ധമായ സംഘടനയുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഡബ്യൂസിസി അവള്‍ക്കൊപ്പമാണ് എന്നുമുണ്ടാവുകായെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്.

    റിമ പറഞ്ഞത്

    റിമ പറഞ്ഞത്

    ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു റിമാ കല്ലിങ്കലിന്റെ പ്രതികരണമെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറില്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്കായിരുന്നു അമ്മയ്‌ക്കെതിരെ വിമര്‍ശനത്മകമായി റിമ പ്രതികരിച്ചിരുന്നത്. അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നുവെന്നും ഇനി സംഘടനയുമായി സഹകരിച്ചു പോവാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് നടി തുടങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയില്‍ നിന്നും പക്വമായ നിലപാട് പ്രതീക്ഷിക്കാനാകില്ലെന്നും എഡിറ്റേഴ് ഹവറില്‍ റിമാ കല്ലിങ്കല്‍ പറഞ്ഞിരുന്നു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സംഘടനയല്ല അമ്മയെന്നും റിമ പറഞ്ഞു. എന്തുക്കൊണ്ടാണ് യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തതെന്ന് ചോദിച്ചപ്പോള്‍
    അവിടെ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് യോഗം ബഹിഷ്‌കരിച്ചത് എന്നായിരുന്നു റിമ കല്ലിങ്കലിന്റെ മറുപടി.

    ഫേസ്ബുക്കിലൂടെ എന്ത് കൊണ്ട് പറയുന്നു

    ഫേസ്ബുക്കിലൂടെ എന്ത് കൊണ്ട് പറയുന്നു

    എന്ത് കൊണ്ട് ഇത് ഞങ്ങള്‍ ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ഇന്ന് എറ്റവും ജനാധിപത്യപരമായ ഒരു പ്ലാറ്റ് ഫോമില്‍ വെച്ച് എന്ത് കൊണ്ടാണ് ഞങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുകൂടാത്തത്. എല്ലാവരും ചോദിക്കേണ്ടൊരു കാര്യമാണ് ഞങ്ങളും ചോദിച്ചത്. റിമ പറയുന്നു. ഇതില്‍ ഡബ്യൂസിസിയുടെ നിലപാട് കൃത്യമാണെന്നും, എതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല ഡബ്യൂസിസിയുടെതെന്നും അത് കൂട്ടായി എടുക്കുന്ന തീരുമാനമാണെന്നും റിമ പറഞ്ഞു.

    കേരളത്തിലെ ജനങ്ങളില്‍ പ്രതീക്ഷ

    കേരളത്തിലെ ജനങ്ങളില്‍ പ്രതീക്ഷ

    അമ്മയുടെ പുതിയ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്നും അത് കേരളത്തിലെ ജനങ്ങളിലാണെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും എഡിറ്റേഴ്‌സ് ഹവറില്‍ റിമ പറഞ്ഞു.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    അങ്ങയുടെ എത്ര സിനിമകളില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്! തുറന്നടിച്ച് എംഎ നിഷാദ്അങ്ങയുടെ എത്ര സിനിമകളില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്! തുറന്നടിച്ച് എംഎ നിഷാദ്

    English summary
    rima kallingal criticized amma association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X