For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഖാവിന്റെ സഖി മാത്രമല്ല ഞാന്‍, സ്വന്തമായൊരു വ്യക്തിത്വമുണ്ട്; ചുട്ടമറുപടിയുമായി റിമ

  |

  മലയാള സിനിമയിലെ മുന്‍നിര നായികയാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നേടിയിട്ടുണ്ട് റിമ. മികച്ചൊരു നടിയെന്നത് പോലെ തന്നെ സാമൂഹിക വിഷയങ്ങളില്‍ തുറന്ന് അഭിപ്രായം പറയുന്ന വ്യക്തിയുമാണ് റിമ. തുറന്നുപറച്ചിലുകളിലൂടേയും റിമ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ റിമ വീണ്ടും കൈയ്യടി നേടുകയാണ്.

  കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ

  സോഷ്യല്‍ മീഡിയിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടി നല്‍കിയാണ് റിമ കൈയ്യടി നേടുന്നത്. മുമ്പും ഇത്തരക്കാര്‍ക്ക് റിമ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകാറുള്ള നടിയാണ് റിമ. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് റിമയെ തളര്‍ത്താന്‍ സാധിക്കാറില്ല. ഇത്തവണയും അതു തന്നെ സംഭവിച്ചു.

  കഴിഞ്ഞ ദിവസം റിമ പങ്കുവച്ച പോസ്റ്റിലായിരുന്നു ഒരാള്‍ അധിക്ഷേപിക്കാനെത്തിയത്. ഈ കമന്റിന് റിമ നല്‍കിയ മറുപടി വൈറലായി മാറുകയാണ്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോള്‍ അല്ല. ഫെമിനിസ്റ്റ് ആയതുകൊണ്ട് എന്നായിരുന്നു റിമയുടെ പോസ്റ്റില്‍ ഇയാളുടെ കമന്റ്.

  ഉടനെ തന്നെ റിമ മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ സഖാവിന്റെ സഖി മാത്രം അല്ല. എനിക്ക് എന്റേതായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് ആവുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണെന്നുമായിരുന്നു റിമയുടെ മറുപടി. താരത്തിന്റെ വായടപ്പിക്കുന്ന മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

  സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ഭര്‍ത്താവ്. റിമയെ പോലെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് ആഷിഖ് അബുവും. തന്റെ ഇടതുപക്ഷത്തോടുള്ള അനുഭാവം ആഷിഖ് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ഇതാണ് കമന്റിലൂടെ അധിക്ഷേപിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ റിമ ശക്തമായ മറുപടി നല്‍കി അയാളുടെ വായടപ്പിക്കുകയായിരുന്നു.

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമയയിലെത്തിയ താരമാണ് റിമ. 22 ഫീമെയില്‍ കോട്ടയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും റിമയെ തേടിയെത്തിയിരുന്നു. നടി എന്നതിനപ്പുറം നര്‍ത്തകിയും നിര്‍മ്മാതാവുമെല്ലാമാണ് റിമ. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ അമരക്കാരില്‍ ഒരാളുമാണ് റിമ.

  നാളുകളായുള്ള പ്രണയത്തിനൊടുവില്‍ 2013ലാണ് റിമയും ആഷിഖും വിവാഹിതരാകുന്നത്. വളരെ ലളിതമായിരുന്നു റിമയുടേയേും ആഷിഖിന്റേയും വിവാഹം. ലളിത വിവാഹം സോഷ്യല്‍ മീഡിയയിലും മറ്റും പ്രശംസ നേടിയിരുന്നു. സിനിമയ്ക്ക് പുറത്തെ ജീവിതത്തിലൂടേയും ഇരുവരും ധാരാളം പേരെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലേയും സമൂഹത്തിലേയും സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കാനുള്ള റിമയുടെ ശ്രമങ്ങളും പ്രശംസിക്കപ്പെട്ടിരുന്നു.

  ആഷിഖ് അബു തന്നെ സംവിധാനം ചെയ്ത വൈറസ് ആയിരുന്നു റിമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പിന്നാലെ ഹിന്ദിയില്‍ സണ്ണി സൈഡ് അപ്പ് എന്ന ചിത്രത്തിലും അഭിനയിച്ചു. റിമ പ്രധാനവേഷത്തിലെത്തിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യം മേളകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. എന്തായാലും റിമയുടെ മറുപടി വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താരത്തിന് സോഷ്യല്‍ മീഡിയയും ആരാധകരും പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.

  Read more about: rima kallingal aashiq abu
  English summary
  Rima Kallingal Gives Reply To A Comment About Her Husband Aashiq Abu, Read More In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X