For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ആ റോള്‍ ചെയ്തതാണ് ഞങ്ങള്‍ക്ക് പ്രശ്‌നം; ഒത്തിരി പേര്‍ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും റിമ

  |

  കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിട്ടുള്ള സിനിമയാണ് കസബ. നടി പാര്‍വതി കസബ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് നല്‍കിയ വിശദീകരണം ഒരിക്കല്‍ വലിയ വിവാദങ്ങളിലേക്ക് എത്തിച്ചിരുന്നു. പിന്നീട് നടിയുടെ സിനിമകള്‍ വരെ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടിരുന്നു. ഇപ്പോഴിതാ കസബ വിവാദത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍.

  കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഒപ്പം നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുമൊക്കെ റിമ പറഞ്ഞിരുന്നു. വളരെ വേഗം തന്നെ നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വായിക്കാം...

  'കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്‌നമെന്നാണ് റിമ പറയുന്നത്. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരാണ് പലരും. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നടി സൂചിപ്പിച്ചു. .

  അത് വളരെ വളരെ വളരെ കുറവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ എന്തൊക്കെ ചെയ്തു. ഞങ്ങള്‍ എത്ര സമയം ഇതിനായി ചെലവഴിച്ചു. ഇപ്പോള്‍ നാരദന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ഞങ്ങള്‍ ഇതിന്റെ വര്‍ക്കിനായി പോവുകയാണ്. അവിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ പൂര്‍ണ്ണമായി സിനിമയില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ ഗ്രാസ്‌റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണെന്നും റിമ പറയുന്നു.

  ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണെന്ന് സുബി, ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാമുകി ഈ നടിയാണോ?

  അതേ സമയം കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നതും നടി ചൂണ്ടി കാണിച്ചു. 'പോസ്റ്റ് റീ ഷെയര്‍ ചെയ്യുന്നതിലല്ലോ കാര്യം. ഇരയെയും, ആരോപണ വിധേയനെയും ഒരുമിച്ചിരുത്താമെന്ന് പറഞ്ഞ ഒരു സംഘടന ഇവിടെയുണ്ട്. ഇവിടത്തെ ഒരു സംഘടനയുടെ പ്രസിഡന്റ് ആരോപണ വിധേയനെ വച്ച് സിനിമാ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ എന്താണ് മാറ്റേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ടതുണ്ടല്ലോ എന്നാണ് നടി ചോദിക്കുന്നത്.

  സെലിബ്രിറ്റി ആയത് കൊണ്ട് വന്ന ബലഹീനത; എല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമല്ലെന്ന് സാമന്ത

  റിമ കല്ലിങ്കലും മാളവികയും | തീപാറുന്ന ഫുട്‍ബോൾ കണ്ടോ | FilmiBeat Malayalam

  നാലഞ്ച് വര്‍ഷമായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇനി ഇങ്ങനത്തെ ഒരു സംഭവം ഒരിക്കലും ഉണ്ടാകരുത് എന്നുള്ളതു കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ സംസാരിച്ച് കൊണ്ടേ ഇരിക്കുന്നത്. ഇതിനൊരു പ്രൊവെന്‍ഷന്‍ ഉണ്ടാകണം. ഒരു മെക്കാനിസം ഉണ്ടാകണം. അതാണ് വീണ്ടും വീണ്ടും ഊന്നി പറയുന്നതെന്നും റിമ സൂചിപ്പിച്ചു. അടുത്തിടെ കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി താന്‍ നേരിട്ട വേദനകളെ കുറിച്ചും തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞും എത്തിയിരുന്നു. തനിക്ക് സംഭവിച്ചത് പോലെ ഇനി ആര്‍ക്കും അത്തരമൊരു അനുഭവം ഉണ്ടാവരുത് എന്നാണ് നടി പറഞ്ഞത്. തുടക്കം മുതലിങ്ങോട്ട് നടിയ്ക്ക് പിന്തുണ നല്‍കി കൂടെ നിന്നവരില്‍ ഒരാളായിരുന്നു റിമ കല്ലിങ്കല്‍. ഇതിന്റെ പേരില്‍ താരസംഘടനയില്‍ നിന്ന് വരെ നടിമാര്‍ രാജി വെച്ചിരുന്നു.

  സേതുവും ബാലനും തമ്മിലുള്ള വഴക്ക്, ശിവനെ പോലീസ് പിടിക്കും,... തമിഴിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനം

  English summary
  Rima Kallingal Once Again Opens Up About Mammootty's Kasaba Movie Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X