»   » സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയാറല്ല! തുറന്നടിച്ച് റിമ കല്ലിങ്കല്‍

സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയാറല്ല! തുറന്നടിച്ച് റിമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പ്രവര്‍ത്തുക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തകയും അഭിനേത്രിയുമായ റിമ കല്ലിങ്കല്‍ തന്റെ നിലപാടുകളുമായി ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഒപ്പം പുതു തലമുറയിലെ സ്ത്രീകള്‍ക്കുള്ള ഉപദേശവുമുണ്ട്.

ആ കാത്തിരിപ്പ് സഫലമാകുന്നു, മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു? ലാല്‍ കഥ കേട്ടു!

വെറുതെ ആഘോഷിക്കാനല്ല ബിലാലിന്റെ രണ്ടാം വരവ്, അതും ദശാബ്ദത്തിന് ശേഷം! പുതിയ ദൗത്യം?

ശക്തമായ നിലപാടുകള്‍ വേണമെന്നാണ് പുതുതലമുറയോട് റിമ കല്ലിങ്കലിന് പറയാനുള്ളത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആത്മാവ് വില്‍ക്കാന്‍ തയാറല്ല

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെ ദുഃഖിപ്പിക്കുന്നു. ആ രോഷത്തില്‍ നിന്നാണ് താന്‍ പ്രതികരിക്കുന്നത്. തന്റെ രോഷം കാണുമ്പോള്‍ 'നീ അറ്റാക്ക് വന്ന് ചത്ത് പോകുമെന്ന് ആഷിഖ് തമാശ പറയാറുണ്ട്' സിനിമയ്ക്കും നൃത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയാറല്ലെന്നാണ് റിമ പറയുന്നത്.

പെണ്ണായി പിറന്നതില്‍ ദുഃഖം

പെണ്ണായി പിറന്നതില്‍ പലപ്പോഴും തനിക്ക് ദുഃഖം തോന്നിയിട്ടുണ്ടെന്ന് റിമ പറയുന്നു. പെണ്ണിനെതിരെ അനിഷ്ടങ്ങള്‍ മാത്രമാണ് ഈ സമൂഹത്തില്‍ നടക്കുന്നത്. ആ അവസ്ഥയോര്‍ത്ത് താന്‍ ഓരോ ദിവസവും ദുഃഖിക്കാറുണ്ടെന്നും താരം പറയുന്നു.

അവസരങ്ങള്‍ നഷ്ടമാകുന്നു

ഒതുക്കലുകള്‍ സജീവമായി നടക്കുന്നുണ്ട്. തനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുണ്ട്. അതില്‍ ദുഖമില്ല. ആരെങ്കിലും അഭിനയിച്ചാല്‍ മതിയെന്നുള്ള കഥാപാത്രങ്ങള്‍ കിട്ടിയിട്ട് എന്ത് കാര്യമെന്നും താരം ചോദിക്കുന്നു.

സാധാരണ പെണ്‍കുട്ടിയുടെ അവസ്ഥ

സ്ത്രീയുടെ എല്ലാ പരിഗണനയും ആസ്വദിച്ച് ജീവിക്കുന്ന തനിക്ക് പോലും ഇത്തരത്തില്‍ രോഷം തോന്നുന്നുണ്ടെങ്കില്‍ സാധാരണം പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. മനസിലുള്ളത് തുറന്ന് പറയാന്‍ പഠിക്കണം. വിട്ടുവീഴ്ച ചെയ്താല്‍ നമ്മുടെ വ്യക്തിത്വം പോകുമെന്നും റിമ ഓര്‍മിപ്പിക്കുന്നു.

ആരും സഹായിക്കില്ല

വലിയ താരങ്ങള്‍ എളിമയോടെ നിന്നാല്‍ അതാണ് വലിയ കാര്യങ്ങള്‍. എന്നാല്‍ തുടക്കക്കാര്‍ എളിമയോടും ബഹുമാനത്തോടും നിന്നു എന്നതുകൊണ്ട് ആരും സഹായിക്കില്ല. അതിനാല്‍ വേണ്ടകാര്യങ്ങള്‍ കൃത്യമായി ആവശ്യപ്പെടാന്‍ പഠിക്കണമെന്നും റിമ പറയുന്നു.

കൂടെ നില്‍ക്കുന്നവരും ഉണ്ട്

ഇവിടെ ആരില്‍ നിന്നെങ്കിലും എന്തെങ്കിലും ഔദാര്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. മാത്രമല്ല എന്തെങ്കിലും നിലപാട് എടുക്കുന്നവരെ നാല്പാട് നിന്നും ആക്രമിക്കുന്ന പതിവും ഇവിടെയുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഇരിട്ടി നമ്മളെ മനസിലാക്കി കൂടെ നില്‍ക്കുന്നവരും ഉണ്ടെന്ന് താരം പറയുന്നു.

English summary
Rima Kallingal's advise to new lady talents.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X