Just In
- 13 hrs ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 13 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 13 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 14 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Lifestyle
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- News
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
റിമി ടോമിക്കൊപ്പം കിയാര! സെല്‍ഫി ടൈം വിത്ത് മൈ കൊച്ചമ്മ! വൈറലാവുന്ന ചിത്രം കാണാം!
ഗായിക, അവതാരക, അഭിനേത്രി തുടങ്ങിയ നിലകളില്‍ പ്രശസ്തയാണ് റിമി ടോമി. സ്വതസിദ്ധമായ ആലാപനശൈലിയുമായാണ് ഈ ഗായിക സിനിമയിലേക്കെത്തിയത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ സുപരിചിതയായിരുന്നു ഈ താരം. പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഫോണ്‍ ഇന്‍ പരിപാടിയുള്പ്പടെ ചാനല്‍ പരിപാടികളില്‍ സജീവമാണ് റിമി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഒന്നും ഒന്നും മൂന്ന് നയിച്ചിരുന്നതും റിമിയായിരുന്നു. പ്രേക്ഷകര്‍ ചോദിക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള വിശേഷങ്ങളാണ് റിമി തിരക്കാറുള്ളത്. സദസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുമായാണ് വേദിയിലുമെത്താറുള്ളത്. എങ്ങനെയാണ് റിമി ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന തരത്തിലുള്ള ചോദ്യം ആരാധകര്‍ മാത്രമല്ല സുഹൃത്തുക്കളും ചോദിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റിമിയുടെ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.
സഹോദരനായ റിങ്കു ടോമിയുടെയും മുക്തയുടെയും മകളായ കിയാരയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ മുക്തയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. കിയാരയും റിമി ആന്റിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെയും തരംഗമായി മാറിയിരുന്നു. അമ്മയ്ക്ക് പിന്നാലെ കണ്മണിയും സിനിമയിലേക്കെത്തുമോ അതോ ആന്റിയെപ്പോലെ ഗായികയാവുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളൊക്കെ നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒരുമിച്ചെത്തിയതും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
ചിരിയും ചിന്തയും ഇടകലർത്തി കാമ്പുള്ളൊരു പ്രണയകഥയുമായി സമീർ വരുന്നു
സെല്‍ഫി ടൈം വിത്ത് മൈ കൊച്ചമ്മ എന്ന ക്യാപ്ഷനുമായാണ് മുക്ത ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സെല്ഫിക്കിടയിലെ വിവിധ ഭാവങ്ങള്‍ കിടുക്കിയെന്നുള്ള കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. റിമിയെപ്പോലെ തന്നെ കിയാരയും ക്യൂട്ടാണെന്നാണ് മറ്റ് ചിവരുടെ കമന്റുകള്‍. എന്നും ഇത് പോലെ സന്തോഷത്തോടെയിരിക്കട്ടെയെന്ന തരത്തിലാണ് മറ്റ് ചിലര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം. മുക്തയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.