twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാലക്കുടിക്കാരന്‍ ചങ്ങാതി കാണാനുളള മനോധൈര്യം ഞങ്ങള്‍ക്കില്ല! തുറന്നുപറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്‍

    By Midhun Raj
    |

    കലാഭവന്‍ മണിയുടെ ജീവിത കഥ ആസ്പദമാക്കിയുളള ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടുകൊണ്ടായിരുന്നു ചിത്രം അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നത്. കലാഭവന്‍ മണിയുടെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിനയന്‍ തന്നെയായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായി എത്തിയിരുന്നത്.

    അന്ന് ജുനിയര് ആര്‍ട്ടിസ്റ്റായി പോലും ആരും പരിഗണിച്ചിരുന്നില്ല! അനുഭവകഥ പറഞ്ഞ് വിജയ് സേതുപതിഅന്ന് ജുനിയര് ആര്‍ട്ടിസ്റ്റായി പോലും ആരും പരിഗണിച്ചിരുന്നില്ല! അനുഭവകഥ പറഞ്ഞ് വിജയ് സേതുപതി

    മണിയുടെ ആദ്യ കാലം മുതല്‍ മരണം വരെയുളള സംഭവങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സെപറ്റംബര്‍ 28ന് തിയ്യേററുകളിലെത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ ആരും സിനിമ കണ്ടിട്ടില്ലെന്നാണ് അറിയുന്നത്. ആ ഒരു ചിത്രം കാണാനുളള മനോധൈര്യം ഞങ്ങള്‍ക്കില്ലെന്നാണ് മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    കലാഭവന്‍ മണിയെ ഇഷ്ടപ്പെട്ട അധിക പേരും ആദ്യ ദിനങ്ങളില്‍ തന്നെ സിനിമ കാണാനെത്തിയിരുന്നു. നൂറിലധികം തിയ്യേറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. മികച്ചൊരു എന്റര്‍ടെയ്‌നര്‍ ചിത്രമാണെങ്കിലും സിനിമയുടെ ക്ലൈമാക്‌സ് ആയിരുന്നു എല്ലാവരെയും സങ്കടപ്പെടുത്തിയിരുന്നത്. ചിത്രത്തില്‍ മണിയെ അവതരിപ്പിച്ച രാജാമണിയുടെ പ്രകടനവും എല്ലാവരും എടുത്തുപറഞ്ഞിരുന്നു. മണിയുടെ രൂപസാദൃശ്യം ഒന്നുമില്ലെങ്കിലും നായക അരങ്ങേറ്റം രാജാമണി മികച്ചതാക്കി എന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

    വിനയന്റെ സിനിമ

    വിനയന്റെ സിനിമ

    ഏറെ നാളുകള്‍ക്കുശേഷം വിനയന്റെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നു കൂടിയായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയന്റെ സിനിമ എന്നതിലുപരി മണിയുടെ ചിത്രം എന്ന നിലയിലായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി കൂടുതല്‍ ശ്രദ്ധേ നേടിയിരുന്നത്. കലാഭവന്‍ മണിയുടെ ബയോപിക്ക് അല്ലെ ഇതെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കിയുളള കഥയാണ് സിനിമയെന്നും വിനയന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

    ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്

    ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്

    എല്ലാവരും നല്ല സിനിമയാണെന്നാണ് പറയുന്നത്. പക്ഷേ ഞങ്ങള്‍ക്കത് കാണാനുളള ശക്തി ഇതുവരെയില്ല. നമ്മള്‍ ജീവിച്ച ആ ദുരന്തനാളുകള്‍ വീണ്ടും കാണാനുളള മനോധൈര്യമില്ല. ചേട്ടന്‍ വിട്ടുപോയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞൊരു ദിവസം തിരികെയെത്തുമെന്ന തോന്നലിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അങ്ങനെയുളളപ്പോള്‍ ചേട്ടന്റെ മരണം സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല.രാമകൃഷ്ണന്‍ പറയുന്നു.

     വിനയന്‍ സാറിനോട് ആവശ്യപ്പെട്ട കാര്യം

    വിനയന്‍ സാറിനോട് ആവശ്യപ്പെട്ട കാര്യം

    വിനയന്‍ സാര്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ്. സിനിമ തുടങ്ങുന്നതിന് മുമ്പും ശേഷവുമെല്ലാം ഓരോ കാര്യവും സര്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഞാന്‍ ആകെ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ചേട്ടന്റെ വേഷം ചെയ്യുന്നയാള്‍ ഡ്യൂപ്പാകരുതെന്ന് ആയിരുന്നു. അത് സാറിനും നിര്‍ബന്ധമായിരുന്നു. സെന്തില്‍ നന്നായിട്ട് തന്നെ ചേട്ടന്റെ വേഷം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്, രാമകൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

    തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!തനുശ്രീക്ക് വക്കീല്‍ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്നിഹോത്രിയും! നടിയുടെ പ്രതികരണമിങ്ങനെ!

    മുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത് ! സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ മാസ് മറുപടി ഇങ്ങനെമുഖ്യമന്ത്രി ആയാല്‍ ആദ്യം ചെയ്യുന്നത് ! സര്‍ക്കാര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ മാസ് മറുപടി ഇങ്ങനെ

    English summary
    rlv ramakrishnan says about chalakudikaran changathi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X