twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പക്കിയുടെ വേഷത്തെ വിമർശിക്കുന്നവർക്ക്..എന്തറിഞ്ഞിട്ടാണ് പറയുന്നത്, സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ലാലേട്ടന്റെ വസ്ത്രധാരണത്തെ കുറിച്ച് വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. അവർക്കുള്ള മറുപടിയുമായി സംവിധായകനും തിരക്കഥകൃത്തുമായ റോബിൻ തിരുമലയുടെ മറുപടി.

    By Ankitha
    |

    നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കരപ്പക്കിയായി എത്തുന്നത് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ സിനിയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കായംകുളം കൊച്ചുണ്ണിയായി നവിൻ എത്തുമ്പോൾ പക്കിയായി ലാലേട്ടനും കൂടി എത്തുന്നതോടു കൂടി ചിത്രം മറ്റൊരു ലെവലിൽ എത്തുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

    mohanlal

    അനുമതി വാങ്ങാതെ ചിത്രീകരണം തുടങ്ങി, മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രത്തിനെതിരെ പരാതി, പണിയാവുമോ?അനുമതി വാങ്ങാതെ ചിത്രീകരണം തുടങ്ങി, മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രത്തിനെതിരെ പരാതി, പണിയാവുമോ?

    കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ ചിത്രം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിൽ ലാലേട്ടന്റെ വസ്ത്രധാരണത്തെ കുറിച്ച് വിമർശിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. അവർക്കുള്ള മറുപടിയുമായി സംവിധായകനും തിരക്കഥകൃത്തുമായ റോബിൻ തിരുമല രംഗത്തെത്തിയിരുന്നു.

    മാണിക്യന്റെ യൗവനവുമായി ലാലേട്ടൻ! പ്രഭയായി മഞ്ജുവും! ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന്മാണിക്യന്റെ യൗവനവുമായി ലാലേട്ടൻ! പ്രഭയായി മഞ്ജുവും! ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന്

      ഇത്തിക്കരപ്പക്കിയുടെ വേഷധാരണം

    ഇത്തിക്കരപ്പക്കിയുടെ വേഷധാരണം

    ചിത്രത്തിൽ വ്യത്യസ്തമായ വേഷത്തിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. ഒരു പോർച്ചുഗൽ ശൈലിയിലുള്ള വസ്ത്രധാരണ രീതി. ഇത്തിക്കരപ്പക്കിക്കെങ്ങനെ പോർച്ചുഗൽ ശൈലിയിലുള്ള വസ്ത്രം ലഭിച്ചുവെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കൂടാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള വേഷം പക്കിയ്ക്ക് നൽകിയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

    ചോദ്യം ചോദിച്ചവർക്ക് മറുപടി

    ചോദ്യം ചോദിച്ചവർക്ക് മറുപടി

    ഇത്തിക്കരപ്പക്കിയുടെ വേഷത്തിനെതിരെ ചോദ്യവുമായി രംഗത്തെത്തിയവർക്ക് ഉഘ്രൻ മറുപടിയുമായി സംവിധായകനും തിരക്കഥകൃത്തുമായ റോബിൻ തിരുമല രംഗത്തെത്തിയിട്ടുണ്ട്. 1800കളുടെ പകുതിയോടെ ഇത്തിക്കരപക്കി പോർച്ചുഗീസുകാരുടെ ശൈലിയിലുള്ള വസ്ത്രം ധരിക്കാറുണ്ടായിരുന്നെന്ന് മൂര്‍ക്കോത്ത് കുമാരന്റെ ആദ്യകാലകഥകളില്‍ പറഞ്ഞിട്ടുള്ളതായി തന്റെ ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു.

    വീണ്ടും മാസ് ലുക്ക്

    വീണ്ടും മാസ് ലുക്ക്

    കഥാപാത്രത്തിനു വേണ്ടി ശരീര- രൂപമാറ്റം വരുത്താൻ ഒരു മടിയുമില്ലാത്ത താരമാണ് മോഹൻലാൽ. ചിത്രത്തിലും മാരക ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. കുറ്റിത്തലമുടിയും പ്രത്യേക രീതിയിലുള്ള താടിയുമാണ് ചിത്രത്തിൽ പക്കിയുടെ രൂപം. ഇത്തിക്കരപക്കിയുടെ ചിത്രം ചിത്രത്തിന്റെ സംവിധായകൻ റോഷൻ ആൻഡ്രൂസണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

    ലാൽ-നിവിൻ കൂട്ട്കെട്ട്

    ലാൽ-നിവിൻ കൂട്ട്കെട്ട്

    ബോബി സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചരിത്ര പ്രധാന്യമുള്ള സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ട്ക്കെട്ടിപിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ 20 മിനിറ്റിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

     കള്ളൻ തന്നെ

    കള്ളൻ തന്നെ

    കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്താണ് ഇത്തിക്കരപ്പക്കി.കൊച്ചുണ്ണിയെപ്പ‌ോലെ തന്നെ നല്ല ഒന്നാന്തരം കള്ളൻ. പാണക്കാരന്റെ കയ്യിലുള്ള രൂപ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വീതിച്ചു നൽകുകയാണ് കൊച്ചുണ്ണിയെപ്പോലെ പക്കിയും ചെയ്യുന്നത്.

    English summary
    robin thurumala facebook post about mohanlal ithikarapakki dress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X