twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    By Aswathi
    |

    ഒരിടവേളയ്ക്ക് ശേഷം ആകെ മാറിയാണ് റോമയുടെ വരവ്. 'നമസ്‌തേ കേരളം' എന്ന സിനിമയില്‍ അഭിനയിക്കുന്ന റോമ നന്നായി മെലിഞ്ഞിട്ടുണ്ട്. യോഗ ചെയ്യുന്നതുകൊണ്ടാണത്രെ വണ്ണം കുറച്ചത്. മാത്രമല്ല ചോക്ലേറ്റ് തീറ്റയും നിര്‍ത്തി. ചോക്ലേറ്റ് ഇനി മുന്നില്‍ കൊണ്ടുവന്നു വച്ചാല്‍കൂടെ മലയാളികളുടെ ഈ ചോക്ലേറ്റ് പെണ്ണ് കഴിക്കില്ല.

    ഇപ്പോഴത്തെ ഈ കോലം കണ്ട് ബോളിവുഡില്‍ ഒരു കൈ നോക്കിക്കൂടെ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അവസരം വന്നാല്‍ അഭിനയിക്കാനും റോമ തയ്യാറാണ്. പക്ഷെ മലയാളമാണ് കംഫര്‍ട്ടബിളെന്ന് റോമ അടിവരയിട്ടു പറയുന്നു. പിന്നെയെല്ലാം വിധിയാണ്. സിന്ധി കുടുംബത്തില്‍ ജനിച്ച് ചെന്നൈയില്‍ സ്ഥിര താമസമാക്കിയ താന്‍ മലയാള സിനിമയിലാണല്ലോ എത്തപ്പെട്ടത് എന്നാണ് റോമ ചോദിക്കുന്നത്.

     എവിടെയായിരുന്നു ഇത്രയും കാലം

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    ഈ ചോദ്യത്തിന് റോമ നല്‍കുന്ന ഉത്തരം സ്വന്തം കാര്യങ്ങള്‍ക്കായി കുറച്ചു സമയം മാറ്റിവച്ചു എന്നാണ്. കുടുംബം യാത്ര അങ്ങനെ തിരക്കുകയാളിയിരുന്നു.

    ഓഫറുകള്‍ വന്നു

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    ഇടയ്ക്ക് മലയാളത്തില്‍ നിന്ന് ചില അവസരങ്ങള്‍ വന്നെങ്കിലും കാമ്പുള്ള വേഷങ്ങളെ അഭിനയിക്കുന്നുള്ളൂ എന്ന കാരണത്താല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നത്രെ. ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം

    കരയുന്നത് ഇഷ്ടമല്ല

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    മലയാളികള്‍ക്ക് കാന്താരിയായ റോമയെയാണ് ഇഷ്ടമെന്ന് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായി. കരയുന്ന റോളുകളില്‍ എന്നെ കാണാന്‍ മലയാളികള്‍ക്ക് താത്പര്യമില്ല. ബോംബെ മാര്‍ച്ചില്‍ സീരിയസ് വേഷമായിരുന്നു. ഗ്രാന്റ് മാസ്റ്ററിലാണ് അവസാനമായി അഭിനയിച്ചത്.

    മലയാളമാണ് കംഫര്‍ട്ടബള്‍

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    തമിഴില്‍ നിന്ന് അവസങ്ങള്‍ വന്നിരുന്നു. പക്ഷെ മലയാളമാണ് കംഫര്‍ട്ടബള്‍. പറ്റിയ റോളുകള്‍ കിട്ടാത്തതുകൊണ്ടാണ് ചെയ്യാതിരുന്നത്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് ഇഷ്ടം- റോമ പറഞ്ഞു

    ഴ പറയാന്‍ ബുദ്ധിമുട്ടാണ്

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    മലയാളം പച്ചവെള്ളം പോലെ പറയാം. ഴ എന്നക്ഷരമൊഴിച്ച് ഏതും വഴങ്ങും. ഴ റോമയ വട്ടം ചുറ്റിക്കാറുണ്ടെങ്കിലും ഇടയ്ക്ക് മഴ വരുമ്പോള്‍ ഴ എന്ന് പറയാറുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

    തടി കുറച്ചത്

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    യോഗ ചെയ്യുന്നതുകൊണ്ടാണ് തടി കുറഞ്ഞത്. ചോക്ലേറ്റ് തീറ്റിയും കുറച്ചു. ഇനി ആരെങ്കിലും ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട.

    ഹിന്ദിയില്‍ പോകാം

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    ഇപ്പോഴത്തെ കോലം കണ്ടിട്ട് ചിലരൊക്കെ ചോദിക്കുന്നുണ്ട് ഹിന്ദിയില്‍ ഒരു കൈ നോക്കിക്കൂടെ എന്ന്. അവസരം ലഭിച്ചാല്‍ ചെയ്യുമെന്നാണ് റോമ പറയുന്നത്.

    നമസ്‌തേ ബലിയില്‍

    ചോക്ലേറ്റ് മുന്നില്‍ കൊണ്ടുവന്നു വച്ചാലും റോമയ്ക്ക് വേണ്ട

    ആദ്യമായാണ് ഒരു മലയാള സിനിമ ബാലിദ്വീപില്‍ സംവിധാനം ചെയ്യുന്നത്. നായിക പ്രാധാന്യമുള്ള കഥാപാത്രമായാണ് റോമ എത്തുന്നത്. ആന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ ബിജോയ് യാണ് ചിത്രത്തിന്റെ സംവിധായകന്‍

    English summary
    Actress Roma, who has acted in Tamil and Malayalam films, said she is more comfortable acting in Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X