twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാരെങ്ങനെയാ സ്‌ക്രീനില്‍ ചെയ്യുന്നതെന്ന് രൂപേഷ്

    |

    താരസംഘടനയായ അമ്മയിലെ പ്രശ്‌നം പുകഞ്ഞ് പുറത്ത് കടന്നിരിയ്ക്കുകയാണ്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെയും അതേ തുടര്‍ന്ന് സംഘടനയില്‍ കൂട്ട രാജി സംഭവിച്ചതിനെതിരെയും പലരും തുറന്നടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ രൂപേഷ് പീതാംബരനും.

    തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എന്തും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുന്ന രൂപേഷ് പീതാംബരന്‍ അമ്മയിലെ മുതിര്‍ന്ന താരങ്ങളുടെ പുതിയ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ആ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

    ഇത് അനിവാര്യം

    ഇത് അനിവാര്യം

    താത്പര്യം വിട്ടു പോയതിനാല്‍ കുറച്ചു നാളായി ഫേസ്ബുക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ഇത് അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് പറയുന്നത് എന്നും സംവിധായകന്‍ പറയുന്നുണ്ട്.

    ഇതാണോ ഹീറോയിസം

    ഇതാണോ ഹീറോയിസം

    ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങിനെയാ അത് സ്‌ക്രീനില്‍ ചെയ്യുക. സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവര്‍ക്കൊപ്പം, അവര്‍ക്കായി നിന്ന് പോരാടുകയാണെന്നും രൂപേഷ് പറഞ്ഞു. ഇത് വൈറലാകാന്‍ വേണ്ടി ഇടുന്ന പോസ്റ്റല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്.

    മിണ്ടാതിരിക്കന്‍ പറ്റുന്നില്ല

    മിണ്ടാതിരിക്കന്‍ പറ്റുന്നില്ല

    എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല- രൂപേഷ് എഴുതി

    രൂപേഷ് പീതാംബരന്‍

    രൂപേഷ് പീതാംബരന്‍

    സ്പടികത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ട് സിനിമാ ലോകത്ത് എത്തിയ രൂപേഷ് തീവ്രം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് രണ്ടാം വരവ് നടത്തിയത്. പിന്നീട് യൂ ടൂ ബ്രൂട്ടസ് എന്ന സിനിമ സംവിധാനം ചെയ്യുകയും ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

    നേതൃത്വത്തിന് നേരെ

    നേതൃത്വത്തിന് നേരെ

    ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതോടെ നേതൃത്വം ആകെ വെട്ടിലായിരിയ്ക്കുകയാണ്. പ്രസിഡന്റ് മോഹന്‍ലാലിന് നേരെയാണ് ആക്രമണങ്ങളും ആരോപണങ്ങളും ഉയരുന്നത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ രാജിവച്ചവര്‍ക്കൊപ്പമാണ്.

    English summary
    Roopesh Peethambaran's faceook post against AMMA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X