For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ സിനിമയില്‍ സംവിധാന സഹായി ആവാം, പുതുമുഖങ്ങളെ തേടി റോഷന്‍ ആന്‍ഡ്രൂസ്‌

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിരുന്നു. സൂപ്പര്‍താരങ്ങളെ വെച്ചുളള സംവിധായകന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം തന്റെ എറ്റവും പുതിയ സിനിമയിലേക്ക് രണ്ട് സഹസംവിധായകരെ തേടുകയാണ് സംവിധായകന്‍. പുതുമുഖങ്ങളായ രണ്ട് പേര്‍ക്കാണ് അവസരം. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.

  റോഷന്റെ പുതിയ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടർ ആവാം | Filmibeat Malayalam

  roshan andrews

  റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളിലേക്ക്: നമസ്‌കാരം ഞാന്‍ റോഷന്‍ ആന്‍ഡ്രൂസ്, സിനിമയില്‍ 10 വര്‍ഷകാലം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു, സംവിധായകനായിട്ട് 15 വര്‍ഷവും ആവുന്നു. അങ്ങനെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു സിനിമാ പശ്ചാത്തലമോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നുമുളള എനിക്ക്, സിനിമ എന്ന മാധ്യമത്തോട് ആഴത്തിലുളള പ്രണയവും അതിലേക്കെത്താനുളള ആഗ്രഹവും കഠിനാധ്വാനത്തോടെ ആത്മാര്‍ത്ഥമായ ഭ്രമവും മാത്രമായിരുന്നു കൈമുതല്‍.

  ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്തു തന്നെയാണ് ഞാനും സംവിധായകന്‍ എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. ഈ അവസരത്തില്‍ എന്റെ ഗുരുസ്ഥാനീയരായവര്‍ ഓരോരുത്തരെയും ബഹുമാനത്തോടെ സ്മരിക്കുന്നു. ഈ 25 വര്‍ഷങ്ങളുടെ യാത്രയില്‍ എന്റെ ഉദയനാണ് താരം, നോട്ടുബുക്ക്, കാസനോവ. ഇവിടം സ്വര്‍ഗമാണ്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍യൂ, 36 വയതിനിലെ(തമിഴ്), സ്‌കൂള്‍ ബസ്, കായംകുളം കൊച്ചുണ്ണി, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങള്‍ സ്വീകരിച്ച് പ്രോല്‍സാഹിപ്പിച്ച നിങ്ങളുടെ സ്‌നേഹത്തോടെയുളള ചേര്‍ത്തുനിര്‍ത്തലാണ് എന്റെ ഊര്‍ജ്ജം..ഞാന്‍ എന്ന സംവിധായകന്‍.

  എന്നെ പോലെ സിനിമയെ പ്രാണനോട് ചേര്‍ത്തുപിടിക്കുന്ന, സ്‌നേഹിക്കുന്ന, പൊരുതി, സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കേരളത്തിനകത്തും പുറത്തുമായി ഒരു അവസരം ലഭിച്ചിരുന്നുവെങ്കില്‍ 'അവിശ്വസനീയമായ അത്ഭുതങ്ങള്‍' സൃഷ്ടിക്കുവാന്‍ പ്രതിഭയുളള ആയിരക്കണക്കിന് സംവിധാന സഹായികള്‍ ഉണ്ടെന്ന് എനിക്കറിയാം. സിനിമയുടെ സഞ്ചാരപഥത്തിലെ ഈ ഘട്ടത്തില്‍ അവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഇനിയുളള എന്റെ സിനിമകളില്‍ ഒരു അവസരം കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

  എന്റെ അടുത്ത ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളായ സംവിധാന സഹായികളെ അന്വേഷിക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങള്‍ ചെയ്ത ഷോര്‍ട്ട് ഫിലിം, ടെലിഫിലിം എന്നിവ അല്ലെങ്കില്‍ നിങ്ങളുടെ സംവിധായക പ്രതിഭ തെളിയിക്കുന്നതായി നിങ്ങള്‍ ചെയ്ത ഏതുതരത്തിലുളളതുമായ സര്‍ഗാത്മകമായ സൃഷ്ടിയോ അറ്റാച്ച് ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്ത് ഒപ്പം നിങ്ങളുടെ വിശദമായ ബയോഡാറ്റയോട് കൂടി താഴെ നല്‍കിയിരിക്കുന്ന എന്റെ അസോസിയേറ്റിന്റെ ഇമെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കുക (dineshmenonn73@gmail.com).

  തിരഞ്ഞെടുക്കുന്നവരെ, ഞങ്ങള്‍ സൂം കോളിലൂടെ പരിചയപ്പെടുകയും, സംവദിക്കുകയും ചെയ്ത്, സെലക്ട് ചെയ്യുന്നവര്‍ക്ക് എന്റെ ഉടന്‍ ആരംഭിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായിരിക്കും. കാത്തിരിക്കുന്നു

  എന്ന്

  സ്വന്തം റോഷന്‍ ആന്‍ഡ്രൂസ്

  Read more about: roshan andrews
  English summary
  Rosshan Andrrews hring assistant directors for his upcoming malayalam film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X