twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ കര്‍ണന്‍ അല്ല വിക്രത്തിന്റെ കര്‍ണന്‍! പൃഥ്വിയെ മാറ്റിയതിന്റെ കാരണം ഇതാണ്...

    |

    പൃഥ്വിരാജിന്റെ ഹിറ്റ് സിനിമകള്‍ മാത്രമായിരുന്നു 2017 ല്‍ പുറത്തിറങ്ങിയിരുന്നത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമകളെല്ലാം അതിലും വലിയ പ്രതീക്ഷകളുമായിട്ടാണ് വരുന്നത്. പൃഥ്വിയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായിരുന്ന കര്‍ണനില്‍ നായകനാവുന്നത് ചിയാന്‍ വിക്രമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

    മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!മഞ്ജു വാര്യരുടെ ആമിയ്‌ക്കെന്ത് വിമര്‍ശനവും വിവാദവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ആമി!

    'എന്ന് നിന്റെ മൊയ്തീന്‍' ന് ശേഷം ആര്‍എസ് വിമലിന്റെയും പൃഥ്വിയുടെയും സ്വപ്‌നമായിരുന്നു കര്‍ണന്‍. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ പൃഥ്വിയ്ക്ക് പകരം വിക്രം അഭിനയിക്കുമെന്ന് പറഞ്ഞാണ് സിനിമയെ കുറിച്ചുള്ള പുതിയ വാര്‍ത്ത വന്നത്. പൃഥ്വിയെ സിനിമയില്‍ നിന്നും പുറത്താക്കിയതിന് പിന്നിലെ കാരണമെന്താണെന്ന് പലര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍ സംവിധായകന്‍ അതിനൊരു വിശദീകരണം നല്‍കിയിരിക്കുകയാണ്.

      കര്‍ണന്‍ വരുന്നു..

    കര്‍ണന്‍ വരുന്നു..

    പൃഥ്വിരാജിന്റെ കര്‍ണന്‍ ഇനി വിക്രത്തിന്റെ കര്‍ണനായി മാറിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായതിന് ശേഷമാണ് സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു കിട്ടിയത്.

    പൃഥ്വിയെ മാറ്റിയതിന് പിന്നില്‍

    പൃഥ്വിയെ മാറ്റിയതിന് പിന്നില്‍

    പൃഥ്വിയുടെ തിരക്കുകളാണ് സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് ആര്‍എസ് വിമല്‍ പറയുന്നത്. 3 വര്‍ഷത്തേക്ക് പൃഥ്വിയുടെ കൈയില്‍ ഡേറ്റില്ല. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഇതല്ലെന്നും ഇത് വേറെ സിനിമയാണെന്നും വിമല്‍ പറഞ്ഞതായി ഒരു മാധ്യമം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ലക്ഷ്യം  2000 കോടി

    ലക്ഷ്യം 2000 കോടി

    വലിയ കാന്‍വാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടി ബിഗ് ബജറ്റിലെത്തുന്ന സിനിമ ലക്ഷ്യം വെക്കുന്നത് ആമിര്‍ ഖാന്റെ ദംഗല്‍ നേടിയ 2000 കോടിയ്ക്ക് മുകളിലാണ്.

      32 ഭാഷകള്‍

    32 ഭാഷകള്‍

    കര്‍ണന്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമയാണെന്ന് കരുതിയിരുന്നെങ്കിലും സിനിമ ഹിന്ദിയിലാണ് ഒരുക്കുന്നത്. മാത്രമല്ല മലയാളമടക്കം 32 ഭാഷകളിലും സിനിമ റിലീസിനെത്തും. 2019 ഡിസംബറില്‍ റിലീസിനെത്തിക്കാനായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വരുന്ന ഒക്ടോബറില്‍ തന്നെ ആരംഭിക്കുമെന്നും സംവിധായകന്‍ പറയുന്നു.

     തിരക്കഥ പലതവണ മാറ്റിയിരുന്നു

    തിരക്കഥ പലതവണ മാറ്റിയിരുന്നു

    സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കര്‍ണന്റെ തിരക്കഥ എട്ട് തവണയായിരുന്നു മാറ്റി എഴുതിയിരുന്നത്.

     ചിത്രീകരണം ഇവിടെയായിരിക്കും

    ചിത്രീകരണം ഇവിടെയായിരിക്കും


    ഒക്ടോബറില്‍ ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലും, ജയ്പൂര്‍, നയഗ്ര വെള്ളച്ചാട്ടം, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള പല ടെക്‌നീഷ്യന്മാരും സിനിമയ്ക്ക് പിന്നിലുണ്ടാവുമെന്നാണ് പറയുന്നത്.

    English summary
    RS Vimal aim for Rs 2,000 cr business in Mahavir Karna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X