»   »  റെക്കോര്‍ഡ് സാറ്റ് ലൈറ്റ് തുകയ്ക്ക് എന്ന് നിന്റെ മൊയ്തീന്‍ സൂര്യ ടിവിയ്ക്ക്

    റെക്കോര്‍ഡ് സാറ്റ് ലൈറ്റ് തുകയ്ക്ക് എന്ന് നിന്റെ മൊയ്തീന്‍ സൂര്യ ടിവിയ്ക്ക്

    By Akhila

    മലയാള സിനിമയില്‍ അടുത്തിടെ തിയേറ്ററുകളില്‍ ഒരു ഓളം ഉണ്ടാക്കിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ സാറ്റ്‌ലൈറ്റ് റൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ മിക്ക ചാനലുകളും രംഗത്ത് വന്നിരുന്നു. ഏഷ്യാനെറ്റ്, മഴവില്‍ മനോരമ എന്നീ ചാനലുകളാണ് മുന്നിലുണ്ടായിരുന്നത്.

    ആറ് കോടി രൂപയ്ക്ക് വരെ ഏഷ്യാനെറ്റ് നല്‍കാന്‍ തയ്യാറായായിരുന്നു. നേരത്തെ ആറ് കോടി നല്‍കി പ്രേമം സിനിമ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ ആറു കോടി രൂപയ്ക്ക് ഏഷ്യാനെറ്റിന് നല്‍കാന്‍ തയ്യാറല്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ റെക്കോര്‍ഡ് തുകയ്ക്ക് സൂര്യ ടിവിയാണ് മൊയ്തീനെ സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

    എന്ന് നിന്റെ മൊയ്തീന്‍

    നവാഗതനായ ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കോഴിക്കോട് മുക്കം സ്വദേശികളായ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യാഥാര്‍ത്ഥ പ്രണയക്കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം.

    50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

    ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് എന്ന് നിന്റെ മൊയ്തീന് ലഭിക്കുന്നത്.

    മൊയ്തീന് വേണ്ടി

    എന്ന് നിന്റെ മൊയ്തീന്‍ വന്‍ വിജയമായതോടെ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റിന് വേണ്ടി ചാനലുകള്‍ തമ്മില്‍ ഒരു പിടിവലി തന്നെ നടത്തി. ഏഷ്യാനെറ്റ് ആറ് കോടി രൂപ വരെ എടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആറ് കോടി രൂപയ്ക്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഏഷ്യാനെറ്റിന് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

    സൂര്യ ടിവി സ്വന്തമാക്കിയത്
     

    ഏഷ്യാനെറ്റും മഴവില്‍ മനോരമയുമെല്ലാം എന്ന് നിന്റെ മൊയ്തീന്റെ സാറ്റ്‌ലൈറ്റ് അവാകാശത്തിനായി എത്തിയിരുന്നു. പക്ഷേ എട്ട് കോടി രൂപയ്ക്ക് സൂര്യ ടിവി എന്ന് നിന്റെ മൊയ്തീന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കുകയായിരുന്നു.

     മോഹന്‍ലാല്‍-ദീലിപ് ചിത്രങ്ങള്‍

    സാധാരണയായി മോഹന്‍ലാല്‍ ദിലീപ് ചിത്രങ്ങളാണ് ഇത്രയും വമ്പിച്ച തുകയ്ക്ക് ചാനലുകള്‍ ഏറ്റെടുക്കുന്നത്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X