twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിക്കുന്നു, അവസാനം പാടിയത് 'പത്ത് കല്‍പ്പന'കള്‍ക്ക് വേണ്ടി

    By Akhila
    |

    സൗത്ത് ഇന്ത്യയിലെ ഒട്ടേറെ ' എവര്‍ഗ്രീന്‍' ഹിറ്റുകള്‍ക്ക് മധുരശബ്ദം നല്‍കിയ എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിക്കുന്നു. അനൂപ് മേനോന്റെയും മീരാ ജാസ്മിന്റെയും ഏറ്റവും പുതിയ ചിത്രമായ 'പത്ത് കല്‍പ്പനകള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് എസ് ജാനകി അവസാനമായി പാടിയത്.

    മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 48,000 ഗാനങ്ങള്‍ ആലപിച്ച എസ് ജാനകി തന്റെ 78ാം വയസിലാണ് സംഗീത ജീവിതത്തില്‍ നിന്ന് പിന്മാറുന്നത്. 'ഒത്തിരി ഗാനങ്ങള്‍ പാടി. ഇപ്പോള്‍ എനിക്ക് പ്രായമായി. വിശ്രമിക്കാനാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നത്'.- ജാനകി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

    പിന്നണി രംഗത്തേക്ക്

    പിന്നണി രംഗത്തേക്ക്

    1957ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നല്‍കിയത്.

    വിവിധ ഭാഷകളിലായി പാടി

    വിവിധ ഭാഷകളിലായി പാടി

    എംഎല്‍എല്‍ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങള്‍ എത്തിയത്. ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ ഭാഷകളിലെല്ലാം ജാനകി തന്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    മലയാളത്തിലേക്ക്

    മലയാളത്തിലേക്ക്

    സംഗീത സംവിധായകന്‍ എംഎസ് ബാബുരാജാണ് ജാനകിയെ മലയാളത്തില്‍ എത്തിച്ചത്. കുട്ടികളുടെ ശബ്ദത്തില്‍ പാടാനുള്ള പ്രത്യേക കഴിവും ഈ ഗായികയ്ക്കുണ്ട്.

    പുരസ്‌കാരങ്ങള്‍

    പുരസ്‌കാരങ്ങള്‍

    മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താല്‍ അവര്‍ പുരസ്‌കാരം തിരികെ അയച്ചു.

    English summary
    S Janaki to call it quits with a Malayalam song.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X